അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

By Dijo Jackson

Recommended Video

News Roundup | Oneindia Malayalam

കാറുകളെ അഞ്ചു ലക്ഷം രൂപയ്ക്ക് താഴെ നിന്നും അവതരിപ്പിക്കാനാണ് നിര്‍മ്മാതാക്കള്‍ക്ക് താത്പര്യം. ഉയര്‍ന്ന വിഭാഗത്തിലെ കാറുകളാണെങ്കില്‍ കൂടി അഞ്ചു ലക്ഷത്തില്‍ താഴെയാകും ഷോറൂം വില തുടങ്ങാറ്. ഏറ്റവും ഒടുവിലെത്തിയ പുതുതലമുറ സ്വിഫ്റ്റും ഈ പതിവു തെറ്റിക്കുന്നില്ല.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

നിര്‍മ്മാതാക്കള്‍ തമ്മിലുള്ള വാശിയേറിയ പോര് തിരിച്ചറിയാന്‍ ഈ ശ്രേണിയിലുള്ള കാറുകളുടെ പട്ടിക പരിശോധിച്ചാല്‍ മതി. അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍ (വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി) —

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

മാരുതി ഇഗ്നിസ്

ഇഗ്നിസ്, പരമ്പരാഗത ശൈലിയില്‍ നിന്നും മാരുതി വേറിട്ടു ചിന്തിച്ചപ്പോള്‍ വിപണിയില്‍ പിറന്ന ആദ്യ അവതാരം. ബോക്‌സി ഘടനയാണ് ഇഗ്നിസിനും; പക്ഷെ പതിവു മാരുതി മുഖം ഹാച്ച്ബാക്കിനില്ല. മിനി ക്രോസ്ഓവര്‍ പോലെ ഇഗ്നിസ് അനുഭവപ്പെട്ടാലും കുറ്റം പറയാനാകില്ല.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

കമ്പനിയുടെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പ് മുഖേനയാണ് ഇഗ്നിസ് വില്‍പന. എന്തായാലും മാരുതിയുടെ നിര്‍ബന്ധബുദ്ധി മോഡലിന്റെ വിലയില്‍ കാണാം. ഏറ്റവും താഴ്ന്ന ഇഗ്നിസ് സിഗ്മ വകഭേദം തുടങ്ങുന്നത് അഞ്ചു ലക്ഷത്തിന് താഴെ നിന്നും.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇഗ്നിസിലും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. മൈലേജ് 20.89 കിലോമീറ്റര്‍. മാനുവല്‍ എസി, സെന്‍ട്രല്‍ ലോക്കിംഗ്, ആന്റി തെഫ്റ്റ് സംവിധാനം, മുന്‍ പവര്‍ വിന്‍ഡോ എന്നിവ ഇഗ്നിസ് സിഗ്മയിലെ ഫീച്ചറുകളാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഇരട്ട എയര്‍ബാഗുകളും, എബിഎസും, ഇബിഡിയും സിഗ്മ ബേസ് വകഭേദത്തിലുണ്ട്.

വില – 4.66 ലക്ഷം രൂപ മുതല്‍

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

ടാറ്റ ടിയാഗൊ/ടിഗോര്‍

ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ സഹായത്താലാണ് 'ഇന്‍ഡിക്ക വ്യക്തിത്വ'ത്തില്‍ നിന്നും ടാറ്റ പുറത്തുകടന്നത്. 3.26 ലക്ഷം മുതലാണ് ടിയാഗൊയുടെ വില. ടിഗോറിന് വില തുടങ്ങുന്നത് 4.84 ലക്ഷം തൊട്ടും.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് ടിയാഗൊ, ടിഗോറുകളുടെ വരവ്; ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ് മാനുവലും. ടാറ്റയുടെ കണക്ട്‌നെക്സ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മാനുവല്‍ എസി, സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍ പോലുള്ള ഫീച്ചറുകള്‍ ടിയാഗൊയുടെയും ടിഗോറിന്റെയും ബേസ് വകഭേദങ്ങളിലുണ്ട്. ഡ്രൈവര്‍-പാസഞ്ചര്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവ മോഡലുകളില്‍ സുരക്ഷ ഒരുക്കും.

ടാറ്റ ടിയാഗൊ വില – 3.26 ലക്ഷം രൂപ മുതല്‍

ടാറ്റ ടിഗോര്‍ വില – 4.71 ലക്ഷം രൂപ മുതല്‍

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

റെനോ ക്വിഡ്

എസ്‌യുവി പരിവേഷത്തില്‍ ക്വിഡ് ഇന്ത്യയില്‍ എത്തിയപ്പോള്‍ വിപണിയ്ക്ക് ആദ്യം കൗതുകം തോന്നി. തൊട്ടു പിന്നാലെയാണ് റെനോ ക്വിഡ് വിപണിയില്‍ ഹിറ്റായതും. പ്രായോഗികത, വിശാലത ഇന്ധനക്ഷമത - ഈ മൂന്നു ഘടകങ്ങളുടെ മികവുറ്റ സമന്വയമാണ് ക്വിഡ്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

2.67 ലക്ഷം മുതലാണ് ഏറ്റവും താഴ്ന്ന ക്വിഡ് 0.8 ലിറ്റര്‍ മാനുവല്‍ മോഡലിന്റെ വില. ഏറ്റവും ഉയര്‍ന്ന 1.0 ലിറ്റര്‍ ക്വിഡ് എഎംടിയ്ക്ക് വില 4.60 ലക്ഷം രൂപയും. 24 കിലോമീറ്ററാണ് ക്വിഡില്‍ റെനോ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ മോഡലില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെന്റര്‍ കണ്‍സോളില്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, MediaNAV ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ബ്ലുടൂത്ത് ഓഡിയോ സ്ട്രീമിങ്ങ് എന്നിങ്ങനെ നീളും ക്വിഡ് വിശേഷങ്ങള്‍.

വില – 2.62 ലക്ഷം രൂപ മുതല്‍

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

മാരുതി സെലറിയോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിലെ നിറസാന്നിധ്യമാണ് സെലറിയോ. എ സ്റ്റാറിനും എസ്റ്റിലോയ്ക്കും പകരക്കാരനാണ് ഇദ്ദേഹം. സെലറിയോയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ എത്തിയിട്ട് കാലമേറെയായിട്ടില്ല.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

പാതി സെലറിയോ വകഭേദങ്ങളും അഞ്ചു ലക്ഷത്തിന് താഴെയാണ്. 4.20 ലക്ഷം രൂപയില്‍ തുടങ്ങും സെലറിയോയുടെ ബേസ് 1.2 ലിറ്റര്‍ പെട്രോള്‍ വകഭേദത്തിന്റെ വില. ഏറ്റവും ഉയര്‍ന്ന സെലറിയോ VXI എഎംടി, മാനുവല്‍ വകഭേദങ്ങള്‍ക്ക് യഥാക്രമം 4.96 ലക്ഷം, 4.78 ലക്ഷം രൂപയാണ് വില.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സെലറിയോ പതിപ്പുകളില്‍ ലഭിക്കും. മൈലേജ് 23 കിലോമീറ്റര്‍.

വില – 4.20 ലക്ഷം രൂപ മുതല്‍

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

നിരയില്‍ ലഭ്യമായ സ്‌പോര്‍ടി കാറുകളില്‍ ഒന്ന്; ഗ്രാന്‍ഡ് i10 -ന് വില തുടങ്ങുന്നത് 4.7 ലക്ഷം രൂപ മുതലാണ്. പവര്‍ സ്റ്റീയറിംഗ്, മുന്‍ പവര്‍ വിന്‍ഡോകള്‍, ഡ്രൈവര്‍ വശത്തുള്ള എയര്‍ബാഗ്, ആന്റി-തെഫ്റ്റ് സംവിധാനം, ബീജ്-ബ്ലാക് ഇരട്ടനിറം, പവര്‍ സ്റ്റീയറിംഗ് എന്നിങ്ങനെ നീളും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ബേസ് വകഭേദത്തിന്റെ ഫീച്ചറുകള്‍.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിനാണ് ഗ്രാന്‍ഡ് i10 -ല്‍. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. മൈലേജ് 18.9 കിലോമീറ്റര്‍.

വില – 4.7 ലക്ഷം രൂപ മുതല്‍

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

മാരുതി സുസൂക്കി വാഗണ്‍ആര്‍

അഞ്ചു ലക്ഷത്തിന് താഴെ വിലയില്‍ വാഗണ്‍ആറിന്റെ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളെ മാരുതി അണിനിരത്തുന്നുണ്ട്. 4.15 രൂപ മുതലാണ് മാരുതി വാഗണ്‍ആറിന് വില തുടങ്ങുന്നത്. വാഗണ്‍ആറിന്റെ ബേസ് LXI വകഭേദത്തില്‍ ഇടംപിടിക്കുന്നത് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മോഡലില്‍.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

ഇതിനു പുറമെ എഎംടി പതിപ്പും വാഗണ്‍ആറില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. 4.88 ലക്ഷം രൂപയാണ് മാരുതി വാഗണ്‍ആര്‍ എഎംടിയുടെ വില. ഇരട്ടനിറമുള്ള അകത്തളം, അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, എബിഎസ് എന്നിവ വാഗണ്‍ആര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

വില – 4.15 ലക്ഷം രൂപ മുതല്‍

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

മാരുതി സുസൂക്കി ആള്‍ട്ടോ 800/ആള്‍ട്ടോ K10

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറെന്ന വിശേഷണം കാലങ്ങളായി ആള്‍ട്ടോയില്‍ ഭദ്രം. 2.51 ലക്ഷം രൂപ മുതലാണ് ബേസ് ആള്‍ട്ടോ 800 പെട്രോളിന്റെ വില. 3.78 ലക്ഷം രൂപ വരെ ആള്‍ട്ടോ 800 വകഭേദങ്ങളുടെ വില എത്തിനില്‍ക്കുന്നു. ബ്ലാക് ക്ലാഡിംഗ്, ഹെക്‌സഗണല്‍ എയര്‍ഡാം എന്നിവ ആള്‍ട്ടോ 800 -ലെ ഡിസൈന്‍ വിശേഷങ്ങളാണ്. അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

പവര്‍ സ്റ്റീയറിംഗ്, റിമോട്ടോ ട്രങ്ക് ഓപണര്‍, എസി, മുന്‍ പവര്‍ വിന്‍ഡോ, ഡ്യൂവല്‍ ട്രിപ് മീറ്റര്‍, ഡ്രൈവര്‍ എയര്‍ബാഗ് എന്നിവ ഏറ്റവും ഉയര്‍ന്ന VXI (O) വകഭേദത്തില്‍ ഇടംപിടിക്കുന്നു. 1.0 ലിറ്റര്‍ എഞ്ചിനിലുള്ള കരുത്തന്‍ ആള്‍ട്ടോ K10 പതിപ്പും മാരുതി നിരയില്‍ അണിനിരക്കുന്നുണ്ട്. 3.30 ലക്ഷം മുതല്‍ 4.15 ലക്ഷം രൂപ വരെയാണ് ആള്‍ട്ടോ K10 മോഡലിന്റെ വിലനിലവാരം. കൂടുതല്‍ കരുത്തിന് പുറമെ രണ്ടു സ്പീക്കര്‍ ഓഡിയോ സംവിധാനം, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവ ആള്‍ട്ടോ K10 പ്രത്യേകം എടുത്തുപറയാം.

വില – 2.51 ലക്ഷം രൂപ മുതല്‍

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

മാരുതി സുസൂക്കി സ്വിഫ്റ്റ്

ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ഹാച്ച്ബാക്ക്. മാരുതി സ്വിഫ്റ്റ് കഴിഞ്ഞേയുള്ളു ഇന്ത്യയ്ക്ക് മറ്റേത് ഹാച്ച്ബാക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് പുതുതലമുറ സ്വിഫ്റ്റ് ഇന്ത്യന്‍ തീരമണഞ്ഞത്. സ്വിഫ്റ്റ് നിരയില്‍ ബേസ് LXI വകഭേദം മാത്രമാണ് അഞ്ചു ലക്ഷത്തിന് താഴെ ലഭ്യമാവുക.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

എബിഎസ്, ഇബിഡി, ഡ്രൈവര്‍-പാസഞ്ചര്‍ എയര്‍ബാഗുകള്‍, ആന്റി-തെഫ്റ്റ് സംവിധാനം എന്നിവ സ്വിഫ്റ്റ് ബേസ് വകഭേദത്തിലെ വിശേഷങ്ങളാണ്. ബേസ് വകഭേദത്തില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്.

വില – 4.99 ലക്ഷം രൂപ മുതല്‍

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

മഹീന്ദ്ര KUV100 NXT

വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ കോമ്പാക്ട് എഎസ്‌യുവിയാണ് മഹീന്ദ്ര KUV100 NXT. മൈക്രോ എസ്‌യുവിയെന്നാണ് മോഡലിനുള്ള വിശേഷണം. ഇരട്ടനിറം, കൃത്രിമ സ്‌കിഡ് പ്ലേറ്റ്, ക്ലിയര്‍ ലെന്‍സ് ടെയില്‍ലാമ്പുകള്‍ എന്നിവ KUV100 NXT -യ്ക്ക് പക്വതയാര്‍ന്ന രൂപം നല്‍കുന്നു.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ബേസ് വകഭേദത്തിന്റെ വരവ്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള KUV100 -യില്‍ 18 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഇബിഡി, എബിഎസ് എന്നിവയ്‌ക്കൊപ്പം എഞ്ചിന്‍ ഇമൊബിലൈസറും KUV100 NXT അവകാശപ്പെടുന്നു.

വില – 4.5 ലക്ഷം രൂപ മുതല്‍

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

ഡാറ്റ്‌സന്‍ റെഡി-ഗോ

2016 -ലാണ് റെഡി-ഗോയുമായുള്ള ഡാറ്റ്‌സന്റെ കടന്നുവരവ്. റെഡി-ഗോ അവതരിച്ചത് രണ്ടര ലക്ഷം രൂപ മുതല്‍. ലളിതമായ രൂപം, പണത്തിനൊത്ത മൂല്യം; ഡാറ്റ്‌സന്‍ റെഡി-ഗോയ്ക്ക് വിപണിയില്‍ ആവശ്യക്കാരേറി. 799 സിസി i-SAT പെട്രോള്‍ എഞ്ചിനാണ് റെഡി-ഗോ ബേസ് വകഭേദത്തില്‍. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള പത്തു ജനപ്രിയ കാറുകള്‍

1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഏറ്റവും ഉയര്‍ന്ന റെഡി-ഗോ വകഭേദം ഒരുങ്ങുന്നത്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ റെഡി-ഗോ 1.0 ലിറ്റര്‍ പതിപ്പില്‍ ലഭ്യമാണ്. പവര്‍ സ്റ്റീയറിംഗ്, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹാന്‍ഡ്‌സ്ഫ്രീ ഓഡിയോ സംവിധാനം, എസി, പവര്‍ വിന്‍ഡോ, ടാക്കോമീറ്റര്‍, ഡ്യൂവല്‍ ട്രിപ് മീറ്റര്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, ഡ്രൈവര്‍ എയര്‍ബാഗ് എന്നിവ ഡാറ്റ്‌സന്റെ റെഡി-ഗോയുടെ ഫീച്ചറുകളാണ്.

വില – 2.50 ലക്ഷം രൂപ മുതല്‍

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Ten Popular Cars Under Five Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X