TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റ്, ചിത്രം പുറത്ത്
മാറ്റങ്ങളോടെ പുതിയ ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റ് ജൂണില്‍ വിപണിയില്‍ എത്തും. തൊട്ടുപിന്നാലെ പുതിയ ഫിഗൊ ഫെയ്സ്ലിഫ്റ്റിനെയും ഫോര്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരും. ഇരുകാറുകളെയും പലകുറി ക്യാമറ പകര്‍ത്തി കഴിഞ്ഞു. ഡിസൈന്‍ പരിഷ്കാരങ്ങളാണ് ഇരു കാറുകളിലും മുഖ്യം. കൂടുതല്‍ പക്വത ഇരു ഫെയ്സ്ലിഫ്റ്റ് മോഡലുകളും വെളിപ്പെടുത്തും. ഇത്തവണ അകത്തളത്തിലെ ഫീച്ചറുകളിലും പുതുമകളുണ്ട്.
വിപണിയില്‍ ഔദ്യോഗികമായി എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീണ്ടും ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റ്, പുതിയ മോഡലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയാണ്. യാതൊരുവിധ മറകളും കൂടാതെയാണ് കോമ്പാക്ട് സെഡാനെ ക്യാമറ പിടികൂടിയത്.
ഫെയ്സ്ലിഫ്റ്റിന്റെ പിന്ബമ്പര് കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. ബമ്പറിന് ഇരുവശത്തും പുതിയ വെന്റുകള്‍ കാണാം. ടെയില്‍ലാമ്പുകളിലും ചെറിയ പുതുമ അനുഭവപ്പെടും. പതിവിന് വിപരീതമായി ബൂട്ടില്‍ ക്രോം അലങ്കാരം തെല്ലുമില്ല.
ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് നിറം കറുപ്പ്. ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റിന്റെ പ്രാരംഭ വകഭേദമാണ് ചിത്രത്തില്‍. മുന്‍നിര വകഭേദങ്ങളില്‍ പുതുക്കിയ അലോയ് ഘടന പ്രതീക്ഷിക്കാം. ഗ്രില്ലിലും മുന്‍ബമ്പറിലും ഹെഡ്ലാമ്പുകളിലും ഫോര്‍ഡ് കൈകടത്തിയിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ ഇക്കാര്യം പറഞ്ഞുവെയ്ക്കുന്നു. ശ്രദ്ധയാകര്ഷിക്കുന്നതില് അകത്തളവും പിന്നില്‍ പോകില്ല. ഫ്രീസ്റ്റൈലില്‍ കണ്ട ഡാഷ്ബോര്‍ഡ് ശൈലി ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റിലും ഫോര്‍ഡ് സ്വീകരിക്കും.
പുതിയ SYNC3 ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റിലുണ്ടാകും. ഇക്കോസ്പോര്‍ട് ഫെയ്സ്ലിഫ്റ്റിലും ഇതു കണ്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.
ഇതെല്ലാമുണ്ടെങ്കിലും ഫെയ്സ്ലിഫ്റ്റില്‍ ക്യാബിന് വിശാലത കൂടിയിട്ടില്ലെന്നാണ് സൂചന. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന് ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റില്‍ തുടിക്കും. 95 bhp കരുത്തും 140 Nm torque ഉം എഞ്ചിന് പരമാവധി ഉത്പാദിപ്പിക്കും.
ഇതിനു പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ആസ്പൈര്‍ ഫെയ്സ്ലിഫ്റ്റില്‍ പ്രതീക്ഷിക്കാം. 99 bhp കരുത്തും 215 Nm torque ഉത്പാദിപ്പിക്കുന്നതാകും ഡീസല്‍ എഞ്ചിന്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഇരു എഞ്ചിന് പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും.
പെട്രോള്‍ എഞ്ചിനില്‍ ഓപ്ഷനല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ വിപണിയില്‍ മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്സെന്റ്, ഫോക്സ്വാഗണ് അമിയോ, വരാനിരിക്കുന്ന പുതുതലമുറ ഹോണ്ട അമേസ് എന്നിവരാണ് ഫോര്‍ഡ് ആസ്പൈറിന്റെ എതിരാളികള്‍.
Spy Image Source: Auto Adrenalin