പടിക്കല്‍ കലമുടച്ചു; ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

By Dijo Jackson

സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഓഗസ്റ്റ് 20 വരെ കാത്തുസൂക്ഷിക്കാന്‍ മാരുതിയ്ക്ക് കഴിഞ്ഞില്ല. ഔദ്യോഗിക അവതരണത്തിന് മുമ്പെ മറകളേതും കൂടാതെ പുതിയ മാരുതി സിയാസ് ക്യാമറയ്ക്ക് മുമ്പില്‍ പതിഞ്ഞു. മാരുതി ഡീലര്‍ഷിപ്പില്‍ നിന്നാണ് 2018 സിയാസിന്റെ ചിത്രങ്ങള്‍. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ മോഡല്‍ വന്നുതുടങ്ങിയെന്നു സാരം.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രീ-ബുക്കിംഗ്. ബുക്കിംഗ് തുക 11,000 രൂപ. ഔദ്യോഗിക അവതരണത്തിന് പിന്നാലെ ബുക്ക് ചെയ്തവര്‍ക്ക് പുതിയ സിയാസ് മോഡലുകള്‍ കമ്പനി കൈമാറും.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

സി സെഗ്മന്റ് സെഡാന്‍ നിരയില്‍ തുടരുന്ന 2018 സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ്, ഹോണ്ട സിറ്റി എന്നിവരുമായാണ് മത്സരിക്കുക. സിയാസിന്റെ മുഖരൂപം കമ്പനി പരിഷ്‌കരിച്ചെന്നു പുതിയ ചിത്രങ്ങളില്‍ കാണാം.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

ഹെഡ്‌ലാമ്പുകളില്‍ കൂടുതല്‍ അക്രമണോത്സുക ശൈലി അനുഭവപ്പെടും. പ്രീമിയം കാറായതുകൊണ്ടു എല്‍ഇഡി പ്രൊജക്ടറുകളുടെ പിന്തുണ ഹെഡ്‌ലാമ്പുകള്‍ക്കുണ്ടാകും. വീതിയേറിയ ഗ്രില്ലിലും മാരുതി പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ട്.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

ഗ്രില്ലിന് മുകളിലും താഴെയുമായി ഒരുങ്ങുന്ന ചെറിയ ക്രോം അലങ്കാരം മോഡലിന്റെ ഡിസൈന്‍ സവിശേഷതയാണ്. ബമ്പറുകളില്‍ ഒരുങ്ങുന്ന ഫോഗ്‌ലാമ്പുകളിലും കാണാം പുതുമ. അലോയ് വീല്‍ ശൈലിയിലും ചെറിയ മാറ്റങ്ങള്‍ സംഭവിച്ചു.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

പിറകില്‍ എല്‍ഇഡി യൂണിറ്റിന്റെ പിന്തുണ ടെയില്‍ലാമ്പുകളില്‍ ദൃശ്യമാണ്. പുതിയ സാറ്റിന്‍ ഘടകങ്ങളാണ് പിന്‍ ബമ്പറില്‍ ഒരുങ്ങുന്നത്. ബൂട്ട്‌ലിഡില്‍ പതിഞ്ഞ 'സ്മാര്‍ട്ട് ഹൈബ്രിഡ്' ബാഡ്ജ് സിയാസില്‍ എടുത്തുപറയണം.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

വിപ്ലവാത്മക മാറ്റങ്ങളാണ് പെട്രോള്‍ വകഭേദങ്ങളില്‍ പുതിയ സിയാസ് കുറിക്കുക. 1.4 ലിറ്റര്‍ കെ - സീരീസ് എഞ്ചിന് പകരം സുസുക്കി വികസിപ്പിച്ച 1.5 ലിറ്റര്‍ കെ - സീരീസ് എഞ്ചിന്‍ പെട്രോള്‍ മോഡലില്‍ ഒരുങ്ങും. എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാനാവും.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സെഡാനില്‍ ഒരുങ്ങും. സിയാസിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് കരുത്തുകുറവാണെന്ന പതിവു ആക്ഷേപത്തിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിരാമമിടും.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്തുണ സിയാസ് പെട്രോളിനുണ്ടാകും. ശ്രേണിയിലെ ആദ്യ പെട്രോള്‍ ഹൈബ്രിഡ് കാറെന്ന വിശേഷണവും വരവില്‍ സിയാസ് കൈക്കലാക്കും. 21 കിലോമീറ്ററിന് മേലെ മൈലേജ് സിയാസ് പെട്രോള്‍ കുറിക്കുമെന്നാണ് വിവരം.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

ഡീസല്‍ എഞ്ചിനില്‍ മാറ്റങ്ങളില്ല. നിലവിലെ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് എഞ്ചിന്‍ സിയാസ് ഡീസലില്‍ തുടിക്കും. 89 bhp കരുത്തും 200 Nm torque -മാണ് സിയാസ് ഡീസല്‍ മോഡലുകള്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഡീസല്‍ മോഡലിന് ലഭിക്കുകയുള്ളു.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

സിയാസ് ഡീസലില്‍ 27 കിലോമീറ്ററോളം മൈലേജ് പ്രതീക്ഷിക്കാം. ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ മോഡലിന്റെ മൈലേജ് കമ്പനി വെളിപ്പെടുത്തുകയുള്ളു.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

മറ്റു നെക്‌സ കാറുകളെ പോലെ സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാലു പ്രധാന വകഭേദങ്ങള്‍ക്ക് കീഴില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും അണിനിരക്കും. 11 നിറങ്ങളില്‍ പുതിയ സിയാസിനെ മാരുതി വിപണിയില്‍ കൊണ്ടുവരുമെന്നാണ് വിവരം.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

നെക്സ ബ്ലൂ, മെറ്റാലിക് പ്രീമിയം സില്‍വര്‍, പേള്‍ മിഡ്നൈറ്റ് ബ്ലാക്, മെറ്റാലിക് മാഗ്മ ഗ്രെയ്, പേള്‍ മെറ്റാലിക് ഡിഗ്നിറ്റി ബ്രൗണ്‍, പേള്‍ സാങ്റിയ റെഡ്, പേള്‍ സ്നോ വൈറ്റ് എന്നിങ്ങനെയാണ് സിയാസിലെ നിറപ്പതിപ്പുകള്‍.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

ഓപ്ഷനല്‍ എക്സ്ട്രാ വ്യവസ്ഥയില്‍ സുസുക്കി കണക്ട് ആപ്പ് നേടാനുള്ള അവസരം പുതിയ സിയാസില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വെഹിക്കിള്‍ ട്രാക്കിംഗ്, ഡ്രൈവിംഗ് ബിഹേവിയര്‍ അനാലിസിസ്, ലൈവ് വെഹിക്കിള്‍ സ്റ്റാറ്റസ് എന്നിങ്ങനെ നിരവധി വിവരങ്ങള്‍ സുസുക്കി കണക്ട് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് അറിയാം.

പടിക്കല്‍ കലമുടച്ചു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മാരുതി സിയാസ്

ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചര്‍ ഇക്കുറി സിയാസിന് കിട്ടുമെന്നാണ് വിവരം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണയുള്ള സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മോഡലില്‍ ഒരുങ്ങും. കാറില്‍ സണ്‍റൂഫുണ്ടാകില്ല. എന്നാല്‍ തടിയെന്നു തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ അകത്തളത്തിന് പ്രീമിയം പരിവേഷം സമര്‍പ്പിക്കും.

Image Source: Dileep Baria

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #Spy Pics
English summary
2018 Maruti Suzuki Ciaz Facelift Spotted Undisguised. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X