ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

By Dijo Jackson

ഇരട്ട പുകക്കുഴലുമായി ടാറ്റ ടിഗോര്‍ ജെടിപി. കോയമ്പത്തൂരില്‍ പ്രത്യക്ഷപ്പെട്ട ടിഗോര്‍ ജെടിപി വരവ് അടുത്തെന്നു ഒരിക്കല്‍കൂടി പറഞ്ഞുവെയ്ക്കുകയാണ്. 2018 ഓട്ടോ എക്‌സ്‌പോയിലാണ് പെര്‍ഫോര്‍മന്‍സ് കേന്ദ്രീകൃത ടിഗോര്‍ ജെടിപി കോണ്‍സെപ്റ്റിനെ ടാറ്റ കൊണ്ടുവന്നത്.

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

അന്നു മോഡലില്‍ ഇരട്ട പുകക്കുഴല്‍ ഒരുങ്ങിയിരുന്നു. ടിഗോര്‍ ജെടിപിയുടെ പ്രൊഡക്ഷന്‍ പതിപ്പിലും ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ് സംവിധാനം തുടരുമെന്നു പുതിയ ചിത്രങ്ങള്‍ പറഞ്ഞുവെയ്ക്കുകയാണ്. പ്രീമിയം ഫീച്ചറുകളും സ്‌പോര്‍ടി സ്‌റ്റൈലിംഗ് ഘടനയുംകൊണ്ടു ടിഗോറില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ പുതിയ ടിഗോര്‍ ജെടിപിക്ക് കഴിയും.

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

ടിഗോറിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പായി ടിഗോര്‍ ജെടിപി നിരയിലെത്തും. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ജെയം ഓട്ടോമൊട്ടീവ് കമ്പനിയുമായി ചേര്‍ന്നാണ് ടിഗോര്‍ ജെടിപിയെ കമ്പനി വികസിപ്പിക്കുന്നത്.

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

ടിഗോറിനെപോലെ ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷ ടിഗോര്‍ ജെടിപിയും പിന്തുടരുന്നു. സാധാരണ ടിഗോറിനെക്കാളും ഉയര്‍ന്ന വില ടിഗോര്‍ ജെടിപിയ്ക്ക് എന്തായാലും പ്രതീക്ഷിക്കാം. കൂടുതല്‍ പക്വത നിഴലിക്കുന്ന രൂപവും ഭാവവുമാണ് ടിഗോര്‍ ജെടിപിയുടെ പ്രധാന ആകര്‍ഷണം.

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

ഇരുണ്ട സ്‌മോക്കഡ് ഹെഡ്‌ലാമ്പുകള്‍, മാറ്റ് ശൈലിയിലുള്ള പുത്തന്‍ ഗ്രില്ല്, പരിഷ്‌കരിച്ച അലോയ് വീലുകള്‍ എന്നിവ മോഡലിന് കൂടുതല്‍ ഗൗരവം ചാര്‍ത്തും. സൈഡ് സ്‌കേര്‍ട്ടുകളും ചുവന്ന ബ്രേക്ക് കാലിപ്പറുകളും കാറിന്റെ ഭാവമാറ്റത്തിന് അടിവര കുറിക്കും.

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

പെര്‍ഫോര്‍മന്‍സ് സെഡാനായതുകൊണ്ടു കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സും ദൃഢതകൂടിയ സസ്‌പെന്‍ഷനും ടിഗോര്‍ ജെടിപിയുടെ സ്വഭാവസവിശേഷതയായി മാറും. പുതിയ മിററുകളും പിന്‍ ബമ്പറും ബോഡി കിറ്റും മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

സാധാരണ ടിഗോറിന് 3,992 mm നീളവും 1,677 mm വീതിയും 1,537 mm ഉയരവും 2,450 mm വീല്‍ബേസുമുണ്ട്. എന്നാല്‍ പുതിയ ടിഗോര്‍ ജെടിപിയില്‍ ഒരുങ്ങുന്ന പുത്തന്‍ ബമ്പറുകള്‍ മോഡലിനെ നീളത്തെ ഒരല്‍പം സ്വാധീനിക്കാം.

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

അകത്തളത്തില്‍ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് വരമ്പിടുന്ന അപ്‌ഹോള്‍സ്റ്ററിയിലും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലും ടാറ്റ പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും കാറിലുണ്ടാകും.

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

നെക്‌സോണിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടിഗോര്‍ ജെടിപിയില്‍. അതേസമയം പെര്‍ഫോര്‍മന്‍സ് പതിപ്പായതുകൊണ്ടു കരുത്തുത്പാദനത്തില്‍ മോഡല്‍ വ്യത്യാസം കുറിക്കും.

ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റുമായി പുതിയ ടാറ്റ ടിഗോര്‍ ജെടിപി

അഞ്ചു സ്പീഡ് മുഖേന മുന്‍ ചക്രങ്ങളിലേക്ക് എഞ്ചിന്‍ കരുത്തെത്തും. 7.30 മുതല്‍ 7.50 ലക്ഷം രൂപ വരെ പുതിയ ടാറ്റ ടിഗോര്‍ ജെടിപിയ്ക്ക് വില പ്രതീക്ഷിക്കാം. ടിഗോർ ജെടിപിക്ക് പുറമെ ടിയാഗൊ ജെടിപിയെയും കമ്പനി അണിയറയിൽ ഒരുക്കുന്നുണ്ട്.

Spy Image Source: TeamBHP, Rushlane

Most Read Articles

Malayalam
കൂടുതല്‍... #tata motors #Spy Pics
English summary
Tata Tigor With Twin Exhaust Spied. Read in Malayalam.
Story first published: Tuesday, August 21, 2018, 9:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X