'അവന്തി'യ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

By Dijo Jackson

Recommended Video

Auto Rickshaw Explodes In Broad Daylight

വര്‍ഷം 2012... രാജ്യത്തെ കാര്‍പ്രേമികളെ കോരിത്തരിപ്പിച്ചാണ് അവന്തിയുടെ മറ ദീലീപ് ഛാബ്രിയ നീക്കിയത്. മിന്നിത്തെളിഞ്ഞ ക്യാമറ ഫ്‌ളാഷുകള്‍ക്ക് ഇടയില്‍ പിറവിയെടുത്ത ഡിസി അവന്തിയെ കാര്‍ പ്രേമികള്‍ മറന്നുകാണില്ല.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

ആറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം എത്തിനില്‍ക്കുമ്പോള്‍ അവന്തിയുടെ തിളക്കം പാടെ മാഞ്ഞു. എന്നാല്‍ ഡിസിയുടെ പ്രതീക്ഷകള്‍ക്ക് മാത്രം ഒരു കുറവും സംഭവിച്ചിട്ടില്ല.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

അവന്തിയുടെ കുറവുകള്‍ പരിഹരിക്കുന്ന പുതിയ ഇടത്തരം സ്‌പോര്‍ട്‌സ് കാറുമായാണ് ഓട്ടോ എക്‌സ്‌പോ 2018 ലേക്കുള്ള ഡിസിയുടെ വരവ്. 'ടിസിഎ' (TCA) എന്നാണ് വരാനിരിക്കുന്ന പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ അവതാരത്തിന്റെ പേര്.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

ടൈറ്റാനിയം, കാര്‍ബണ്‍ ഫൈബര്‍, അലൂമിനിയം എന്നിവയെ സൂചിപ്പിച്ചാണ് ടിഎസിഎ എന്ന പേര് കാറില്‍ ഡിസി സ്വീകരിച്ചിരിക്കുന്നത്. ഇതേ ഘടകങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുത്തിയാണ് സ്‌പോര്‍ട്‌സ് കാറിന്റെ നിര്‍മ്മാണവും.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

അടിമുടി പരിഷ്‌കരിച്ച അവന്തിയുടെ അടിത്തറയിലാണ് ടിസിഎയുടെ ഒരുക്കം. അവന്തിയെക്കാളും നീളവും വീതിയും പുതിയ കൂപ്പെ സ്‌പോര്‍ട്‌സ് കാറിന് പ്രതീക്ഷിക്കാം.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

അവന്തിയില്‍ നിന്നും വേറിട്ട രൂപകല്‍പനയാണ് ടിഎസിഎയില്‍ ഡിസി കൈക്കൊണ്ടിരിക്കുന്നത്. ലാളിത്യവും കൃത്യതയുമാര്‍ന്ന ഡിസൈന്‍ ശൈലിയാകും ടിഎസ്എയ്ക്ക്. പേരിന് പിന്നിലെ പൊരുള്‍ വെളിപ്പെടുത്തുന്നതാകും അകത്തളവും.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

ടൈറ്റാനിയം, കാര്‍ബണ്‍ ഫൈബര്‍, അലൂമിനിയം ഘടകങ്ങള്‍ ഇന്റീരിയറില്‍ നിറഞ്ഞു നില്‍ക്കുമെന്നാണ് സൂചന. വലുപ്പം കൂടിയ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുത്തും കാറിന് ആവശ്യമായുണ്ട്.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

4.0 ലിറ്റര്‍ എഞ്ചിനാണ് ടിസിഎയ്ക്കായി ഡിസി കരുതിവെച്ചിരിക്കുന്നത്. 400 bhp കരുത്തേകുന്ന എഞ്ചിനില്‍ 7 സ്പീഡ് ടോര്‍ഖ്-കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങും.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

250 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലായിരുന്നു ഡിസി അവന്തി അണിനിരക്കുന്നത്. ആറു സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത ഡിസി അവന്തി കൈവരിക്കും.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

മണിക്കൂറില്‍ 200 കിലോമീറ്ററാണ് ഡിസി അവന്തിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത. കാര്‍ബണ്‍ ഫൈബര്‍, ടൈറ്റാനിയം, അലൂമിനിയം പോലുള്ള ഭാരംകുറഞ്ഞ ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ ടിഎസിഎ അവന്തിയെ കടത്തി വെട്ടുമെന്നാണ് പ്രതീക്ഷ.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

അവന്തിയെക്കാളും ബഹുദൂരം മുന്നിലുള്ള ടിസിഎയെ നാല്‍പതു ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഡിസി അവതരിപ്പിക്കുക. രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ V8 എഞ്ചിന്‍ കാറായും വരവില്‍ ടിസിഎ അറിയപ്പെടും.

അവന്തിയ്ക്ക് ശേഷം പുതിയ സ്‌പോര്‍ട്‌സ് കൂപ്പെ കാറുമായി ഡിസി; പ്രതീക്ഷ കാക്കുമോ 'ടിസിഎ'?

എന്തായാലും ഡിസി ടിസിഎയുടെ വരവിന് സാക്ഷ്യം വഹിക്കാന്‍ ഇനി ഏറെ നാളുകള്‍ ബാക്കിയില്ല. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന 2018 ഓട്ടോ എക്സ്പോയിലൂടെ പുതിയ ഡിസി ടിസിഎ ഇന്ത്യയിൽ പിറവിയെടുക്കും.

Most Read Articles

Malayalam
കൂടുതല്‍... #dc design #Auto Expo 2018
English summary
DC Design TCA Sportscar. Read in Malayalam.
Story first published: Saturday, February 3, 2018, 19:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X