ആല്‍ഫാര്‍ഡുമായി ടൊയോട്ട; ഇത് ഇന്നോവയ്ക്ക് മേലെയുള്ള ആഢംബര എംപിവി!

Posted By:
Recommended Video - Watch Now!
Auto Expo 2018 - What To Expect!

2018 ഓട്ടോ എക്‌സ്‌പോയ്ക്ക് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട പൂര്‍ണ സജ്ജമായി. ഇത്തവണ ടൊയോട്ടയില്‍ നിന്നും അണിനിരക്കാനിരിക്കുന്ന ഫ്‌ളാഗ്ഷിപ്പ് എംപിവി ആല്‍ഫാര്‍ഡിലേക്കാണ് വിപണിയുടെ കണ്ണ്. ഏഴു സീറ്റര്‍ ആഢംബര വാനാണ് ടൊയോട്ട ആല്‍ഫാര്‍ഡ്.

ആല്‍ഫോര്‍ഡുമായി ടൊയോട്ട; ഇത് ഇന്നോവയ്ക്ക് മേലെയുള്ള ആഢംബര എംപിവി!

രാജ്യാന്തര തലത്തില്‍ ഉന്നതതല ബിസിനസ് യാത്രകള്‍ക്ക് പതിവായി തെരഞ്ഞെടുക്കപ്പെടുന്ന ആഢംബര വാന്‍ എന്ന വിശേഷണവും ആല്‍ഫാര്‍ഡിനുണ്ട്.

ആല്‍ഫോര്‍ഡുമായി ടൊയോട്ട; ഇത് ഇന്നോവയ്ക്ക് മേലെയുള്ള ആഢംബര എംപിവി!

എക്‌സ്‌പോയിലൂടെ ആല്‍ഫാര്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് മേലെയുള്ള എക്‌സ്ട്രാ-പ്രീമിയം എംപിവിയാകും ഇന്ത്യന്‍ വരവില്‍ ടൊയോട്ട ആല്‍ഫാര്‍ഡ്.

ആല്‍ഫോര്‍ഡുമായി ടൊയോട്ട; ഇത് ഇന്നോവയ്ക്ക് മേലെയുള്ള ആഢംബര എംപിവി!

രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളിലും ഒരു ഹൈബ്രിഡ് പരിവേഷത്തിലുമാണ് രാജ്യാന്തര വിപണികളില്‍ ആല്‍ഫാര്‍ഡ് അണിനിരക്കുന്നത്. 179 bhp കരുത്തും 235 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 2.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ്.

ആല്‍ഫോര്‍ഡുമായി ടൊയോട്ട; ഇത് ഇന്നോവയ്ക്ക് മേലെയുള്ള ആഢംബര എംപിവി!

അതേസമയം 3.5 ലിറ്റര്‍ V6 എഞ്ചിനില്‍ എത്തുന്ന ആല്‍ഫാര്‍ഡില്‍ പരമാവധി 297 bhp കരുത്തും 361 Nm torque മാണ് ലഭ്യമാകുന്നത്. രാജ്യാന്തര വിപണികളില്‍ ആല്‍ഫാര്‍ഡിന് താഴെ വെല്‍ഫയര്‍ എന്ന ആഢംബര എംപിവിയെയും ടൊയോട്ട കാഴ്ചവെക്കുന്നുണ്ട്.

ആല്‍ഫോര്‍ഡുമായി ടൊയോട്ട; ഇത് ഇന്നോവയ്ക്ക് മേലെയുള്ള ആഢംബര എംപിവി!

ഇലക്ട്രിക് മോട്ടോര്‍ പിന്തുണയോടെയുള്ള 2.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിന്‍ പരിവേഷത്തിലാണ് ആല്‍ഫാര്‍ഡ് ഹൈബ്രിഡിന്റെ ഒരുക്കം.

ആല്‍ഫോര്‍ഡുമായി ടൊയോട്ട; ഇത് ഇന്നോവയ്ക്ക് മേലെയുള്ള ആഢംബര എംപിവി!

2018 ഓട്ടോ എക്‌സ്‌പോയില്‍ ആല്‍ഫാര്‍ഡിന്റെ ഏതു പതിപ്പിനെയാണ് ടൊയോട്ട അവതരിപ്പിക്കുക എന്നത് സംബന്ധിച്ചു ഔദ്യോഗിക വിശദീകരണം ലഭ്യമല്ല. 8 സ്പീഡ് ഓട്ടോമാറ്റിക്, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെ എംപിവിയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെക്കുന്നുണ്ട്.

ആല്‍ഫോര്‍ഡുമായി ടൊയോട്ട; ഇത് ഇന്നോവയ്ക്ക് മേലെയുള്ള ആഢംബര എംപിവി!

സിവിടി പവര്‍ട്രെയിനിന് ഒപ്പമാണ് ഹൈബ്രിഡ് പതിപ്പിന്റെയും വരവ്. എന്തായാലും കംപ്ലീറ്റ് ബില്‍ട്ട് യൂണിറ്റ് മുഖേന ഇറക്കുമതി മോഡലായി മാത്രമാകും ആല്‍ഫാര്‍ഡിനെ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യത.

കൂടുതല്‍... #toyota #Auto Expo 2018 #ടോയോട്ട
English summary
Toyota Alphard Luxury MPV To Be Showcased. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark