'സിമ്പിളാണ്, പക്ഷെ പവര്‍ഫുള്ളും'; ഈ ബലെനോയെ കണ്ടാല്‍ ആരുമൊന്ന് നോക്കി പോകും
'സിമ്പിളാണ്, പക്ഷെ പവര്‍ഫുള്ളും'; മഥുരയില്‍ നിന്നുള്ള ഈ ബലെനോയെ കണ്ടാല്‍ ആരുമൊന്നു നോക്കി പോകും. കണ്ണഞ്ചുന്ന തിളക്കമോ, വമ്പന്‍ വെച്ചുകെട്ടലുകളോ ഈ ബലെനോയ്ക്ക് ഇല്ല. എന്നാല്‍ മറ്റു മാരുതി ബലെനോകള്‍ക്ക് ഇല്ലാത്ത പ്രത്യേക ചന്തം ഇവനുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ബലെനോ മോഡിഫിക്കേഷന്‍ വീണ്ടും പ്രചാരം നേടുന്നു. ഓട്ടോ എക്‌സ്‌സ്‌കള്‍പ്റ്റിന്റെ (Auto XSculpt) ഗരാജിലുള്ള ചുവന്ന കസ്റ്റം ബലെനോയാണ് പുതിയ അവതാരം.

വേറിട്ട ആകൃതി വെളിപ്പെടുത്തുന്ന എഇഎസ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളാണ് ഈ ബലെനോയില്‍ എടുത്തു പറയേണ്ട ആദ്യ വിശേഷം. ബലെനോയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ മാത്രമാണ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളെ മാരുതി നല്‍കുന്നത്.

പതിവ് ക്രോം വിശേഷങ്ങളെ പാടെ തിരുത്തിയാണ് കസ്റ്റം ബലെനോ ഒരുങ്ങിയിട്ടുള്ളത്. കറുപ്പ് നിറത്തിലാണ് ഗ്രില്‍. മുന്നിലുള്ള സുസൂക്കി ലോഗോ പോലും കറുപ്പിന്റെ അഴകിലാണ്.
Recommended Video


കറുപ്പ് പശ്ചാത്തലത്തോട് നീതി പുലര്‍ത്തുന്ന ഗ്ലോസ് ബ്ലാക് റാപ്പിലാണ് ബലെനോയുടെ റൂഫ്. ഹെഡ്‌ലാമ്പുകളിലും സ്‌പോയിലറിലും ഇതേ കറുപ്പ് പശ്ചാത്തലം കാണാന്‍ സാധിക്കും.

ബലെനോയിലുള്ള പുതിയ 16 ഇഞ്ച് കറുപ്പ് അലോയ് വീലുകളാണ് എടുത്തു പറയേണ്ട മറ്റൊരു വിശേഷമാണ്. ചുവപ്പ് നിറത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ കറുപ്പ് അലോയ് വീലുകള്‍.

സ്‌മോക്ക്ഡ് ടെയില്‍ ലാമ്പുകള്‍, ക്വാഡ് എക്‌സ്‌ഹോസ്‌റ്റോടെയുള്ള പുതിയ ബമ്പര്‍ ഡിഫ്യൂസര്‍ എന്നിവ കസ്റ്റം ബലെനോയുടെ വിശേഷങ്ങളാണ്. അതേസമയം കാഴ്ചഭംഗി മാത്രമാണ് ക്വാഡ് എക്‌സ്‌ഹോസ്റ്റ് ലക്ഷ്യമിടുന്നത്.

കസ്റ്റം ബലെനോയുടെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. എന്നാല്‍ എഞ്ചിനിലേക്ക് കൂടുതല്‍ വായു കടക്കുന്നതിന് വേണ്ടി പുതിയ K&N എയര്‍ ഫില്‍ട്ടറിനെ ബലെനോയില്‍ ഇവര്‍ നല്‍കിയിട്ടുണ്ട്.

1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിനിലാണ് ബലെനോ ഓട്ടോമാറ്റിക് അണിനിരക്കുന്നത്. 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഒരുങ്ങുന്നതും.
Image Source: Auto XSculpt


Click it and Unblock the Notifications








