ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

By Dijo Jackson

ഒടുവില്‍ ടാറ്റ നാനോയ്ക്കും ഒരു എതിരാളി വരാന്‍ പോകുന്നു. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബെയ്ജുന്‍ ചെറു വൈദ്യുത കാറുമായി ഇന്ത്യയിലേക്ക്. ദില്ലി - ജയ്പൂര്‍ ദേശീയപാതയില്‍ പരീക്ഷണയോട്ടം നടത്തുന്ന E100 വൈദ്യുത കാര്‍ ചൈനീസ് കമ്പനിയുടെ നീക്കം വെളിച്ചത്തു കൊണ്ടുവരികയാണ്.

ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

ഇന്ത്യയില്‍ അടുത്തവര്‍ഷം ചുവടുറപ്പിക്കാനിരിക്കുന്ന എംജി മോട്ടോര്‍സിന്റെ തയ്യാറെടുപ്പുകളില്‍ ഒന്നാണ് ബെയ്ജുന്‍ E100. നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ബെയ്ജുന്‍ E100 അനുയോജ്യമാണോയെന്നു കമ്പനി പരിശോധിക്കുകയാണ്.

ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

ബെയ്ജുന്‍ E100 ന് പുറമെ വൈദ്യുത എസ്‌യുവിയെയും സെഡാനെയും എംജി മോട്ടോര്‍സ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ബെയ്ജുന്‍ E100 -നെ ക്യാമറ ഇതാദ്യമായാണ് രാജ്യത്തു പകര്‍ത്തുന്നത്. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലാണ് പുറത്തുവരുന്ന ചിത്രങ്ങളില്‍.

ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഷാന്‍ഹായ് ഓട്ടോമൊട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന് (SAIC) കീഴിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയാണ് എംജി മോട്ടോര്‍സ് (മോറിസ് ഗരാജസ്). കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ മൈക്രോ ഇലക്ട്രിക് കാറെന്ന വിശേഷണത്തില്‍ ബെയ്ജുന്‍ E100 മോഡല്‍ ചൈനീസ് വിപണിയില്‍ വില്‍പനയ്ക്ക് എത്തുന്നുണ്ട്.

ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

രണ്ടു മീറ്ററോളം മാത്രമാണ് ബെയ്ജുന്‍ E100 -ന് നീളം. അതായത് നീളത്തിന്റെ കാര്യത്തില്‍ ടാറ്റ നാനോയെക്കാളും കുഞ്ഞന്‍. 1,600 mm വീല്‍ബേസും 1,670 mm ഉയരവും കാര്‍ അവകാശപ്പെടുന്നു. വെട്ടിയൊതുക്കിയ ശൈലിയാണ് പിറകില്‍. പുറത്തുന്ന ചിത്രങ്ങളില്‍ ഇതുവ്യക്തം.

ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

പിറകിലേക്ക് വലിഞ്ഞ റാപ് എറൗണ്ട് ടെയില്‍ലാമ്പുകളും കുത്തനെയുള്ള വിന്‍ഡ്ഷീല്‍ഡും E100 -ന്റെ രൂപത്തില്‍ ശ്രദ്ധയാകര്‍ഷിക്കും. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ കാറിന് കഴിയും.

ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

ഒറ്റ ചാര്‍ജ്ജില്‍ ഇരുനൂറു കിലോമീറ്റര്‍ ദൂരമോടാന്‍ ബെയ്ജുന്‍ E100 പ്രാപ്തമാണ്. തിരക്കേറിയ നഗര പരിസ്ഥിതികളില്‍ E100 -ന് പ്രയോഗികത കൂടും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വൈഫൈ, ടച്ച്പാഡ് കണ്‍ട്രോളര്‍, വൈദ്യുത പവര്‍ സ്റ്റീയറിംഗ്, കീലെസ് എന്‍ട്രി തുടങ്ങിയ ഫീച്ചറുകള്‍ E100 -ന്റെ അകത്തളത്തിലുണ്ട്.

ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, വൈദ്യുത പാര്‍ക്കിംഗ് ബ്രേക്കുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, പെഡസ്ട്രിയന്‍ അലേര്‍ട്ട് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ കാറിന്റെ സുരക്ഷ സംവിധാനങ്ങളില്‍പ്പെടും.

ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

കേവലം ഒരു വൈദ്യുത മോട്ടോര്‍ മാത്രമെ ബെയ്ജുന്‍ E100 -ന് ഉള്ളു. 39 bhp കരുത്തും 110 Nm torque ഉം മോട്ടോര്‍ പരമാവധി സൃഷ്ടിക്കും. ലിഥിയം അയോണ്‍ ബാറ്ററിയാണ് വൈദ്യുത മോട്ടോറിന് ഊര്‍ജ്ജം പകരുക.

ഒടുവില്‍ നാനോയ്ക്കും ഒരു എതിരാളി, ഇതാണ് ബെയ്ജുന്‍ E100

ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയാന്‍ ഏഴര മണിക്കൂര്‍ വേണം. റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം ബെയ്ജുന്‍ E100 -ന്റെ മുഖ്യവിശേഷമാണ്.

Source: AutocarIndia

Most Read Articles

Malayalam
കൂടുതല്‍... #saic #Spy Pics
English summary
Baojun E100 Electric Car Spotted Testing In India. Read in Malayalam.
Story first published: Monday, July 9, 2018, 13:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X