TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
നീണ്ട കാത്തിരിപ്പിനൊടുവില്‍ ബിഎംഡബ്ല്യു M2 കോമ്പറ്റീഷന് ഇന്ത്യയില്‍
കാലങ്ങളായുള്ള ഇന്ത്യന്‍ കാര്‍ പ്രേമികളുടെ ആവശ്യം ബിഎംഡബ്ല്യു ചെവികൊണ്ടു. ബിഎംഡബ്ല്യു M2 കോമ്പറ്റീഷന് ഇന്ത്യയില്‍ പുറത്തിറങ്ങി. 79.90 ലക്ഷം രൂപയാണ് പുതിയ M2 കോമ്പറ്റീഷന് വില. പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്കി ബിഎംഡബ്ല്യു M ഡിവിഷന് പുറത്തിറക്കുന്ന കാറുകളില്‍ ഏറ്റവും ചെറിയ മോഡലാണിത്; ഏറ്റവും മികച്ച 'M' കാറും ഇതുതന്നെയെന്നു കാര്‍ പ്രേമികള്‍ പറയുന്നു.
കോമ്പറ്റീഷന് പാക്കേജ് മാത്രമെ M2 -ന് കമ്പനി നല്‍കുന്നുള്ളൂ. കമ്പനിയുടെ പെര്‍ഫോര്‍മന്‍സ് വിഭാഗം 'M സ്പോര്‍ട്' ഡിവിഷനില്‍ നിന്നാണ് M2 കോമ്പറ്റീഷനിലെ ഘടകങ്ങള്‍ മുഴുവന്‍. കറുപ്പ് പശ്ചാത്തലമാണ് കാറിന്റെ മുഖ്യാകര്‍ഷണം.
പ്രകടനക്ഷമത കാഴ്ച്ചയില്‍ തന്നെ ദൃശ്യമാവും. ഇന്ത്യയില്‍ വില്പനയ്ക്കു വരുന്ന M2 -ല്‍ ക്രമീകരിക്കാവുന്ന സ്പോര്‍ട്സ് എക്സ്ഹോസ്റ്റ് അടിസ്ഥാന ഫീച്ചറായി കമ്പനി നല്‍കുന്നുണ്ട്. അകത്തളത്തില്‍ കാര്‍ബണ്‍ ഫൈബറിനും അല്ക്കണ്ടാരയ്ക്കും തുകലിനും തുല്യപ്രധാന്യം ലഭിക്കുന്നു.
ക്യാബിനിലുടനീളം M ബാഡ്ജുകള്‍ കമ്പനി പതിപ്പിച്ചിട്ടുണ്ട്. പ്രീമിയം ഓഡിയോ സംവിധാനം, M2 സ്പോര്‍ട്സ് സീറ്റുകള്‍ മുതലായവ ഓപ്ഷനല്‍ എക്സ്ട്രാ വ്യവസ്ഥയില്‍ ഉപഭോക്തക്കള്‍ക്ക് തിരഞ്ഞെടുക്കാം.
ഇരട്ട ടര്‍ബ്ബോയുള്ള 3.0 ലിറ്റര്‍ സ്ട്രെയിറ്റ് സിക്സ് എഞ്ചിന് 405 bhp കരുത്തും 550 Nm torque ഉം പരമാവധി കാഴ്ച്ചവെക്കാനാവും. ഇന്ത്യയില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്സുമായാണ് കാര്‍ വില്പനയ്ക്കു അണിനിരക്കുക. വിദേശ വിപണികളില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് പതിപ്പും M2 -ല്‍ ലഭ്യമാണ്.
എഞ്ചിന് കരുത്തു മുഴുവന്‍ പിന് ചക്രങ്ങളിലാണ് വന്നെത്തുക. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ബിഎംഡബ്ല്യു M2 കോമ്പറ്റീഷന് 4.2 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗം.
ചെറിയ വീല്‍ബേസും 50:50 അനുപാതമുള്ള ഭാരവിതരണവും M2 കോമ്പറ്റീഷന് സ്പോര്‍ട്സ് കാറുകളുടെ ചടുലത സമര്‍പ്പിക്കും. ഇന്ത്യന്‍ വിപണിയില്‍ പോര്‍ഷ കയെന് S, ഫോര്‍ഡ് മസ്താംഗ്, മെര്‍സിഡീസ് എഎംജി SLC43, ഔഡി RS5 എന്നിവരുമായാണ് ബിഎംഡബ്ല്യു M2 കോമ്പറ്റീഷന്റെ മത്സരം.