പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

By Dijo Jackson

കഴിഞ്ഞ മാസമാണ് ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ ആഗോള വിപണിയില്‍ ഡാറ്റ്‌സന്‍ കാഴ്ചവെച്ചത്. ഒന്നു ഹാച്ച്ബാക്കും ഒന്നു എംപിവിയും. ഇന്തോനേഷ്യന്‍ വിപണിയില്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ ഡാറ്റ്‌സന്‍ അവതരിപ്പിച്ചു കഴിഞ്ഞു. അടുത്ത ഊഴം ഇന്ത്യയുടേതാണ്.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

സെപ്തംബറില്‍ ഡാറ്റ്‌സന്‍ ഗോ ഫെയ്‌സ്‌ലിഫ്റ്റ്, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ഡാറ്റ്‌സനില്‍ നിന്നുള്ള ഏറ്റവും ചെലവു കുറഞ്ഞ മോഡലുകളാണ് ഇരുവരും. ഇരുമോഡലുകളുടെയും രൂപഭാവം കമ്പനി പരിഷ്‌കരിച്ചു.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

ഹെഡ്‌ലാമ്പുകളിലും ബമ്പറിലും മാറ്റങ്ങള്‍ കാണാം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ ഗ്രില്ലും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. കൂടുതല്‍ വികസിച്ച ഗ്രില്ല് കാറുകള്‍ക്ക് കൂടുതല്‍ പക്വത സമ്മാനിക്കും.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

കുത്തനെയാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍. ഇക്കുറി ബമ്പറുകള്‍ കൂടുതല്‍ സ്‌പോര്‍ടിയാണ്. 14 ഇഞ്ച് അഞ്ചു സ്‌പോക്ക് ഇരട്ട അലോയ് വീലും മോഡലുകളുടെ പ്രത്യേകതയാണ്. മിററുകളില്‍ തന്നെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെ ഒരുക്കം.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

മോഡല്‍ കൂടുതല്‍ സ്‌റ്റൈലിഷാവണമെന്നു താത്പര്യമുള്ളവര്‍ക്ക് ഓപ്ഷനല്‍ ഫീച്ചറായി പ്രത്യേക ബോഡി കിറ്റ് കമ്പനി സമര്‍പ്പിക്കും. മുന്‍ പിന്‍ ബമ്പര്‍ ഡിഫ്യൂസറുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, വലിയ പിന്‍ സ്‌പോയിലര്‍ എന്നിവ ബോഡി കിറ്റില്‍ ഉള്ളടങ്ങും.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള 6.75 ഇഞ്ച്് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇരു മോഡലുകളുടെയും അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കുക. എസി വെന്റുകള്‍ പരിഷ്‌കരിച്ചു. ഇന്‍സ്ട്രമെന്റ് കണ്‍സോളില്‍ പുതുമ അനുഭവപ്പെടും.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

നാലു ഡോറുകളിലും വൈദ്യുത വിന്‍ഡോ ഒരുങ്ങും. പുതിയ സ്റ്റീയറിംഗ് വീലില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഇടംപിടിക്കുന്നുണ്ട്. ഇന്തോനേഷ്യന്‍ വിപണിയില്‍ സിവിടി പതിപ്പ് ലഭ്യമാണെങ്കിലും ഇന്ത്യയില്‍ സിവിടി ഓപ്ഷന്‍ പ്രതീക്ഷിക്കേണ്ടതില്ല.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

എന്നാല്‍ ഒരുപക്ഷെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളില്‍ എഎംടി ഗിയര്‍ബോക്‌സ് ഡാറ്റ്‌സന്‍ നല്‍കിയേക്കും. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ വൈപര്‍ എന്നിവ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളില്‍പ്പെടും.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നീളും പുതിയ ഡാറ്റ്സന്‍ മോഡലുകളുടെ സുരക്ഷാമുഖം.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

HR12DE 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെ ഒരുക്കം. എഞ്ചിന് 68 bhp കരുത്തും 104 Nm toruqe ഉം പരമാവധി സൃഷ്ടിക്കാനാവും.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ സെപ്തംബറില്‍ — അറിയേണ്ടതെല്ലാം

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മോഡലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 25,000 രൂപ മുതല്‍ 30,000 രൂപ വരെ ഫെയ്‌സ് ലിഫ്റ്റ് മോഡലുകളില്‍ വിലവര്‍ധവ് പ്രതീക്ഷിക്കാം.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #datsun
English summary
New Datsun Go, Go+ Facelift India Launch Details Revealed. Read in Malayalam.
Story first published: Monday, June 18, 2018, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X