ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

Written By:

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ഡാറ്റ്‌സന്‍ റെഡി-ഗോ. അടുത്തിടെയാണ് റെഡി-ഗോയുടെ എഎംടി പതിപ്പ് വിപണിയില്‍ എത്തിയത്. എന്നാല്‍ എഎംടി കൊണ്ട് റെഡി-ഗോ പതിപ്പുകളെ അവസാനിപ്പിക്കാന്‍ ഡാറ്റ്‌സന്‍ തയ്യാറല്ല.

ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

പുതിയ റെഡി-ഗോ ഡയമണ്ട് എഡിഷനും ഇന്ത്യയില്‍ ഉടനെത്തും. പോര് മുറുകുന്ന ശ്രേണിയില്‍ തുടരെ പതിപ്പുകള്‍ ഇറക്കി വിപണി കൈയ്യടക്കാനുള്ള നീക്കത്തിലാണ് ഡാറ്റ്‌സന്‍. നേരത്തെ റെഡി-ഗോ ഗോള്‍ഡ് എഡിഷനും വിപണിയില്‍ എത്തിയിരുന്നു.

ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

പ്രധാനമായും കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് റെഡി-ഗോ ഡയമണ്ട് എഡിഷന് ലഭിക്കുക. പുതിയ നിറങ്ങളാകും പതിപ്പില്‍ ശ്രദ്ധയാകര്‍ഷിക്കുക. ബോണറ്റിലും, ഡോറുകളിലും, റൂഫിലും, ടെയില്‍ഗേറ്റിലും പുതിയ ഡീക്കലുകളെയും പ്രതീക്ഷിക്കാം.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

ഡീലര്‍ഷിപ്പ് തലത്തിലുള്ള മോഡിഫിക്കേഷന്‍ മാത്രമായിരിക്കും പുതിയ റെഡി-ഗോ ഡയമണ്ട് എഡിഷന്‍. ഹാച്ച്ബാക്കിന്റെ 800 സിസി, 1.0 ലിറ്റര്‍ വകഭേദങ്ങളില്‍ ഡയമണ്ട് എഡിഷന്‍ ലഭ്യമാകും.

ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

ഡയമണ്ട് എഡിഷനില്‍ വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകളും കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. 2017 മോഡല്‍ സ്‌റ്റോക്ക് വിറ്റഴിക്കാനുള്ള ഡാറ്റ്‌സന്റെ ഉപായം കൂടിയാണ് പുതിയ ഡയമണ്ട് എഡിഷന്‍.

ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

രണ്ട് എഞ്ചിന്‍ പതിപ്പുകളിലാണ് ഡാറ്റ്‌സന്‍ റെഡി-ഗോ വിപണിയില്‍ എത്തുന്നത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങുന്ന ബേസ് വേരിയന്റ് 54 bhp കരുത്തും 72 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

മൂന്ന് സിലിണ്ടര്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുള്ള റെഡിഗോ 67 bhp കരുത്തും 91 Nm torque മാണ് പരമാവധി സൃഷ്ടിക്കുക. ഇരു പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തുന്നത്.

ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

അതേസമയം ഇപ്പോള്‍ റെഡി-ഗോ 1.0 ലിറ്ററില്‍ എഎംടി ഓപ്ഷനും ലഭ്യമാണ്. റെനോ ക്വിഡ് ഒരുങ്ങുന്ന CMF-A അടിത്തറയില്‍ നിന്നും ഡാറ്റ്‌സന്‍ റെഡി-ഗോയും. 2.49 ലക്ഷം രൂപ മുതലാണ് റെഡി-ഗോയുടെ വില.

ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

3.96 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന റെഡി-ഗോ എഎംടി വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.2016 ല്‍ 800 സിസി എഞ്ചിന്‍ ശേഷിയുള്ള റെഡി-ഗോ ഹാച്ച്ബാക്കുമായാണ് ഡാറ്റ്‌സന്‍ ഇന്ത്യയില്‍ കടന്നെത്തിയത്.

ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

പിന്നാലെ 2017 ല്‍ 1.0 ലിറ്റര്‍ പതിപ്പിനെയും റെഡി-ഗോയില്‍ ഡാറ്റ്‌സന്‍ നല്‍കി.വ്യത്യസ്തമാര്‍ന്ന രൂപഭാവവും, മികവേറിയ ഇന്ധനക്ഷമതയും, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ഡാറ്റ്‌സന്‍ റെഡി-ഗോയുടെ പ്രചാരത്തിന് പിന്നിൽ.

ഇനിയും വരാനുണ്ട് ഡാറ്റ്‌സന്‍ റെഡി-ഗോ പതിപ്പുകള്‍; പുതിയ ഡയമണ്ട് എഡിഷന്‍ ഉടന്‍ വിപണിയില്‍

മാരുതി ആള്‍ട്ടോ K10 എഎംടി, റെനോ ക്വിഡ് എന്നിവരാണ് ഇന്ത്യയില്‍ ഡാറ്റ്സന്‍ റെഡി-ഗോ എഎംടിയുടെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #datsun
English summary
Datsun redi-GO Diamond Edition To Be Launched In India. Read in Malayalam.
Story first published: Friday, March 2, 2018, 10:12 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark