ഐഷര്‍ നയീ സോച്ച് — പങ്കുവെയ്ക്കാം ഐഷറുമായി നിങ്ങളുടെ കഥ

By Dijo Jackson

ഇന്ത്യന്‍ ട്രക്ക് സങ്കല്‍പങ്ങള്‍ക്ക് പുതിയ നിര്‍വചനം നല്‍കാനൊരുങ്ങി ഐഷര്‍. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ഐഷര്‍, 'ഐഷര്‍ നയീ സോച്ച്' (പുതിയ ചിന്ത) പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍ ട്രക്ക് വ്യവസായത്തെ ഇന്നുകാണുന്ന നിലയില്‍ എത്തിച്ചതില്‍ ഉടമകള്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഉടമകളുടെ ജീവിതം മാറ്റിമറിക്കാന്‍ ട്രക്കുകള്‍ക്കും കഴിഞ്ഞെന്നു കമ്പനി ഉറച്ചു വിശ്വസിക്കുന്നു.

ഐഷര്‍ നയീ സോച്ച് — പങ്കുവെയ്ക്കാം ഐഷറുമായി നിങ്ങളുടെ കഥ

ഐഷര്‍ ട്രക്കുകളും ഉടമകളും തമ്മിലുള്ള വൈകാരിക ബന്ധം തുറന്നുകാട്ടാന്‍ നയീ സോച്ച് പദ്ധതിയിലൂടെ മുന്നോട്ടുവരികയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍. ഐഷര്‍ നയീ സോച്ചില്‍ ആര്‍ക്കും പങ്കെടുക്കാമെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഐഷര്‍ നയീ സോച്ച് — പങ്കുവെയ്ക്കാം ഐഷറുമായി നിങ്ങളുടെ കഥ

ജീവിതസ്പര്‍ശിയായ സ്വന്തംകഥ സന്ദേശമായോ, പ്രത്യേക ഡോക്യുമെന്റ് ഫയലായോ ഐഷറിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം.

ഐഷർ നയീ സോച്ചിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഷര്‍ നയീ സോച്ച് — പങ്കുവെയ്ക്കാം ഐഷറുമായി നിങ്ങളുടെ കഥ

നയീ സോച്ച് പദ്ധതിയ്‌ക്കൊപ്പം പുതിയ ഐഷര്‍ പ്രോ സീരീസ് ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ക്കും കമ്പനി ആമുഖം കുറിച്ചു. ഐഷര്‍ നിരയില്‍ നിന്നുള്ള പുതുതലമുറ ട്രക്കുകളാണ് പ്രോ സീരീസ് നിരയില്‍ അണിനിരക്കുന്നത്.

ഐഷര്‍ നയീ സോച്ച് — പങ്കുവെയ്ക്കാം ഐഷറുമായി നിങ്ങളുടെ കഥ

ആധുനിക ഡിസൈന്‍ ഭാഷ അവകാശപ്പെടുന്ന പ്രോ സീരീസ് വാഹനങ്ങളില്‍ മേന്മയേറിയ ക്യാബിന്‍ സൗകര്യങ്ങള്‍ മുഖ്യാകര്‍ഷണമായി മാറുന്നു. ഉയര്‍ന്ന പ്രകടനക്ഷമത, ഉയര്‍ന്ന പേലോഡ്, മികവാര്‍ന്ന ഇന്ധനക്ഷമത എന്നിവ പുതിയ ഐഷര്‍ പ്രോ സീരീസ് ട്രക്കുകളില്‍ എടുത്തുപറയണം.

ഉയര്‍ന്ന വിശ്വസ്യതയും കുറഞ്ഞ പരിപാലന ചിലവുകളും പതിവുപോലെ പ്രോ സീരീസ് ട്രക്കുകളിലും ഐഷര്‍ വാഗ്ദാനം ചെയ്യുന്നു.

വാണിജ്യവാഹന ശ്രേണിയില്‍ ആധുനികതയും പുതുമയും നിലനിര്‍ത്താന്‍ എന്നും ഐഷര്‍ ആഗ്രഹിക്കുന്നു. പുതിയ ഐഷര്‍ പ്രോ സീരീസ് ഹെവി ഡ്യൂട്ടി ട്രക്കുകള്‍ കമ്പനിയുടെ ഇതേ ലക്ഷ്യം സാക്ഷാത്കരിക്കുമെന്ന് ഐഷര്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിനോദ് അഗര്‍വാള്‍ പറഞ്ഞു. വാണിജ്യവാഹന ശ്രേണിയില്‍ ഐഷറിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ കമ്പനി തുടക്കമിട്ട നയാ സമയ് നയീ സോച്ച് പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read Articles

കൂടുതല്‍... #eicher
English summary
Eicher Nayi Soch — Share Your Life-Changing Story With Eicher. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X