ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയിലെത്തി; വില 5.20 കോടി രൂപ

By Dijo Jackson

ഫൊരരി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. 5.20 കോടി രൂപയാണ് പുതിയ ഫെരാരി 812 സൂപ്പര്‍ഫാസ്റ്റിന്റെ എക്‌സ്‌ഷോറൂം വില. രാജ്യത്ത് പ്രചാരത്തിലുള്ള F12 ബെര്‍ലിനെറ്റയ്ക്ക് പകരക്കാരനാണ് വിപണിയില്‍ എത്തിയ 812 സൂപ്പര്‍ഫാസ്റ്റ്.

ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയിലെത്തി; വില 5.20 കോടി രൂപ

ഏറ്റവും പുതിയ നാച്ചുറലി ആസ്പിരേറ്റഡ് V12 എഞ്ചിനിലാണ് സൂപ്പര്‍കാറിന്റെ വരവ്. കാഴ്ചയില്‍ F12 ബെര്‍ലിനെറ്റയെക്കാളും കൂടുതല്‍ അഗ്രസീവാണ് ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ്.

ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയിലെത്തി; വില 5.20 കോടി രൂപ

നീണ്ടൊഴുകി നില്‍ക്കുന്ന ബോണറ്റും ചെറിയ ബൂട്ടും കാറിന്റെ ഡിസൈന്‍ പ്രത്യേകതയാണ്. 812 സൂപ്പര്‍ഫാസ്റ്റിന്റെ ബമ്പറിലും അണ്ടര്‍ബോഡിയിലും, ഡിഫ്യൂസറിലും വിവിധ എയറോ സംവിധാനം ഒരുങ്ങന്നുണ്ട്.

ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയിലെത്തി; വില 5.20 കോടി രൂപ

മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പും ലോഗോയോട് കൂടിയ ഫെരാരിയുടെ സിഗ്നേച്ചര്‍ ഗ്രില്ലും എടുത്തുപറയേണ്ട മറ്റു വിശേഷങ്ങളാണ്. യുദ്ധവിമാനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ക്വാഡ് ടെയില്‍പൈപുകളാണ് കാറില്‍.

Recommended Video - Watch Now!
Three Women Wearing Sarees Ride A Yamaha R15 In Hyderabad; Video Goes Viral
ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയിലെത്തി; വില 5.20 കോടി രൂപ

6.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് V12 എഞ്ചിനാണ് ഫെരാരി 812 സൂപ്പര്‍ഫാസ്റ്റില്‍ ഒരുങ്ങുന്നത്. എഞ്ചിനില്‍ പരമാവധി സൃഷ്ടിക്കുന്ന 789 bhp കരുത്തും 718 Nm torque ഉം ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് പിന്‍ചക്രങ്ങളിലേക്ക് എത്തുന്നതും.

ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയിലെത്തി; വില 5.20 കോടി രൂപ

നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് വേണ്ടത് 2.9 സെക്കന്‍ഡുകള്‍ മാത്രം. മണിക്കൂറില്‍ 340 കിലോമീറ്ററാണ് ഫെരാരി 812 സൂപ്പര്‍ഫാസ്റ്റിന്റെ പരമാവധി വേഗത.

ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയിലെത്തി; വില 5.20 കോടി രൂപ

നൂതനമായ മെക്കാനിക്കല്‍ ഘടകങ്ങളാണ് 812 സൂപ്പര്‍ഫാസ്റ്റിലുള്ളത്. വളവുകളില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ പുതിയ ഇലക്ട്രോണിക് സംവിധാനമായ സൈഡ് സ്ലിപ് കണ്‍ട്രോള്‍ കാറിലുണ്ട്.

ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയിലെത്തി; വില 5.20 കോടി രൂപ

റിയര്‍ വീല്‍ സ്റ്റീയറിംഗും കാറിന്റെ ഫീച്ചറാണ്. റെഡ്, ബ്ലൂ, സില്‍വര്‍ നിറങ്ങളിലാണ് പുതിയ ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് വിപണിയില്‍ എത്തുന്നത്.

ഫെരാരി 812 സൂപ്പര്‍ഫാസ്റ്റ് ഇന്ത്യയിലെത്തി; വില 5.20 കോടി രൂപ

ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11, ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ലംബോര്‍ഗിനി അവന്റഡോര്‍ എസ് മോഡലുകളാണ് 812 സൂപ്പര്‍ഫാസ്റ്റിന്റെ മുഖ്യ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ferrari #new launch
English summary
Ferrari 812 Superfast Launched In India. Read in Malayalam.
Story first published: Tuesday, March 13, 2018, 10:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X