TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സഫാരി സ്റ്റോമിന് പിന്നാലെ ഫോഴ്സ് ഗൂര്‍ഖയെയും പട്ടാളത്തില്‍ എടുത്തു
മാരുതി ജിപ്സിക്ക് പകരക്കാരനായി പട്ടാളത്തില്‍ ചേര്‍ന്ന ടാറ്റ സഫാരി സ്റ്റോമിനെ ആരും മറന്നുകാണില്ല. ജനറല്‍ സര്‍വീസ് 800 ഗണത്തിലേക്ക് മൂവായിരത്തോളം ആര്‍മി എഡിഷന് സഫാരി സ്റ്റോമുകളാണ് ഉടന്‍ വരിക. എന്നാല്‍ സഫാരി സ്റ്റോമിന് പിന്നാലെ ഫോഴ്സ് ഗൂര്‍ഖയെയും 'പട്ടാളത്തിലെടുത്തു'.
കരസേനയ്ക്ക് വേണ്ടി ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങളുടെ നിര്‍മ്മാണ കരാര്‍ പൂനെ ആസ്ഥാനമായ ഫോഴ്സ് മോട്ടോര്‍സ് സ്വന്തമാക്കി. ഗൂര്‍ഖ 4X4 എസ്യുവിയെ ആധാരമാക്കി ഫോഴ്സ് മോട്ടോര്‍സ് വികസിപ്പിച്ച പ്രത്യേക പ്രതിരോധ വാഹനങ്ങളാണ് സേനയ്ക്ക് ലഭിക്കുക.
ഗൂര്‍ഖയുടെ സ്വഭാവ സവിശേഷതകള്‍ ഫോഴ്സിന്റെ പ്രതിരോധ വാഹനങ്ങള്‍ക്കുണ്ടാകും. ഏതു ദുര്‍ഘട മേഖലയും വേഗത്തില്‍ താണ്ടാന്‍ പര്യാപ്തമായ വിധത്തിലാണ് വാഹനങ്ങളുടെ ഒരുക്കം.
ദുഷ്കരമായ പരിതസ്ഥിതികളില്‍ പരീക്ഷിച്ചു വിജയിച്ച എഞ്ചിനും ഗിയര്‍ബോക്സുമാണ് പുതിയ ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങള്‍ക്കെന്ന് ഫോഴ്സ് മോട്ടോര്‍സ് വ്യക്തമാക്കി. അമ്പതു ഡിഗ്രിക്ക് മേലെ ചുട്ടുപൊള്ളുന്ന രാജസ്ഥാന് മരുഭൂമിയിലും, -30 ഡിഗ്രിയ്ക്ക് താഴെ തണുത്തുറഞ്ഞ ഹിമാലയന്‍ പര്‍വത മേഖലകളിലും പരീക്ഷിച്ചു തെളിഞ്ഞാണ് വാഹനത്തിന്റെ ഒരുക്കം.
കരസേനയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഒട്ടേറെ മാറ്റങ്ങള്‍ മോഡലില്‍ കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. മേഖലകളില്‍ അടിയന്തര സാഹചര്യമുണ്ടാകുമ്പോള്‍ അതിവേഗം കടന്നുകയറാനും തിരിച്ചിറങ്ങാനും വേണ്ടിയാണ് ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങളെ കരസേന ഉപയോഗിക്കാറ്.
പാറയോ, ചെളിയോ, കുന്നോ, മണലോ - ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങള്‍ക്ക് പ്രതലം ഒരു പ്രശ്നമല്ല. ഏതു സന്ദര്‍ഭങ്ങളിലും സ്ഥിരത നഷ്ടപ്പെടാതെ പെട്ടെന്ന് വേഗത കൂട്ടാന്‍ ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്.
ഗൂര്‍ഖയ്ക്ക് സമാനമായ നാലു വീല്‍ ഡ്രൈവ് സംവിധാനവും ഡിഫറന്‍ഷ്യല്‍ ലോക്കുകളുമാണ് ഫോഴ്സിന്റെ ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങളിലും. പഞ്ചറായാലും നിയന്ത്രണം നഷ്ടപ്പെടാതെ കുറച്ചു ദൂരമോടാന്‍ കഴിയുന്ന റണ്‍ ഫ്ളാറ്റ് ടയറുകളാണ് വാഹനത്തില്‍.
മെഷീന് തോക്കുകള്‍ക്കും റോക്കറ്റ് ലോഞ്ചറുകള്‍ക്കും പ്രത്യേകയിടം വാഹനത്തിലുണ്ട്. മോഡലിന് ഭാരം നന്നെ കുറവാണ്. അതുകൊണ്ടു ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം ശത്രുപാളയത്തില്‍ ചെന്നിറങ്ങാന്‍ ഫോഴ്സിന്റെ പ്രതിരോധ വാഹനങ്ങള്‍ക്ക് സാധിക്കും.
ഫാസ്റ്റ് സ്ട്രൈക്ക് വാഹന ഗണത്തിലേക്കും ഫോഴ്സിന്റെ അവതാരങ്ങളെ പരിഗണിക്കാമെന്നതും ശ്രദ്ധേയം. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് ലൈറ്റ് സ്ട്രൈക്ക് വാഹനങ്ങളെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വികസിപ്പിച്ചത്.
ഇതാദ്യമായാല്ല പട്ടാളവുമായുള്ള ഫോഴ്സിന്റെ ബന്ധം. മുമ്പ് കരസേനയുടെ 155 mm ഹൗവിറ്റ്സര്‍ തോക്കുകള്‍ക്ക് (ബൊഫേഴ്സ് തോക്കുകള്‍) പുതിയ എഞ്ചിനുകളെ നല്കിയതും ഫോഴ്സ് മോട്ടോര്‍സാണ്.
പരീക്ഷിച്ചു വരുന്ന പുതുതലമുറ ധനുഷ് തോക്കുകളിലെ എഞ്ചിന് പിന്നിലും പൂനെ നിര്‍മ്മാതാക്കളുടെ കൈയ്യൊപ്പുണ്ട്. ബൊഫേഴ്സ് തോക്കുകളുടെ പിന്‍ഗാമിയാണ് പുതിയ ധനുഷ് തോക്കുകള്‍.