ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

Written By:

ഇക്കോസ്‌പോര്‍ടില്‍ പുതിയ ടൈറ്റാനിയം എസ് വകഭേദത്തെ സമര്‍പ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഫോര്‍ഡ് ഇന്ത്യ. കൂടുതല്‍ പ്രീമിയം ഫീച്ചറുകളാണ് ടൈറ്റാനിയം എസില്‍ മുഖ്യാകര്‍ഷണം.

ഏറ്റവും ഉയര്‍ന്ന ഇക്കോസ്‌പോര്‍ട് വകഭേദത്തിലുള്ള എല്ലാ ഫീച്ചറുകളും ടൈറ്റാനിയം എസിലുണ്ട്. ഇതു കൂടാതെ പുതിയ സണ്‍റൂഫും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് മോഡലില്‍ എടുത്തുപറയേണ്ട വിശേഷം.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വകഭേദം ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി. സണ്‍റൂഫിന് പുറമെ പുറംമോഡിയിലും ഒരുപിടി മാറ്റങ്ങള്‍ കൈവരിച്ചാണ് ടൈറ്റാനിയം എസിന്റെ ഒരുക്കം. ഡീലര്‍ഷിപ്പില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങളും ഇതുപറയുന്നു.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

കറുപ്പ് പശ്ചാത്തലത്തിലാണ് അകത്തളം. പുറംമോഡിയിലും കറുപ്പ് പ്രതിഫലിക്കുന്നുണ്ട്. പുതിയ അലോയ് വീലുകള്‍ക്കും നിറം കറുപ്പാണ്. കഴിഞ്ഞ നവംബറിലാണ് പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയത്.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

ആംബിയന്റ്, ട്രെന്‍ഡ്, ട്രെന്‍ഡ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു വകഭേദങ്ങളാണ് എസ്‌യുവിയിലുള്ളത്. ഈ നിരയിലേക്കാണ് പുതിയ ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം എസ് വകഭേദം കടന്നുവരിക.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

ഇരുണ്ട പ്രതീതിയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ (ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെ), കറുത്ത റൂഫ് റെയിലുകള്‍, ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റുമുള്ള കറുത്ത ക്ലാഡിംഗ് എന്നിവ ടൈറ്റാനിയം എസില്‍ എടുത്തുപറയണം.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

അലോയ് വീല്‍ ശൈലിയും ഫോര്‍ഡ് പരിഷ്‌കരിച്ചിട്ടുണ്ട്. മേല്‍ക്കൂരയോട് ഇഴുകിചേരുന്ന സ്‌പോയിലറിലാണ് എല്‍ഇഡി ബ്രേക്ക് ലൈറ്റുകള്‍. ടൈറ്റാനിയം എസ് ബാഡ്ജിംഗും പിന്നില്‍ കാണാം.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

അകത്തളത്തും മാറ്റങ്ങള്‍ ദൃശ്യമാണ്. ഓറഞ്ച് നിറത്തിന്റെ പിന്തുണ ഉള്ളില്‍ തെളിഞ്ഞുനില്‍പ്പുണ്ട്. കറുത്ത പശ്ചാത്തലമാണ് അകത്തളത്തിന്. ഡാഷ്‌ബോര്‍ഡിലും, സെന്‍ര്‍ കണ്‍സോളിലും, ഡോര്‍ പാനലുകളിലും അപ്‌ഹോള്‍സ്റ്ററിയിലും, സ്റ്റീയറിംഗ് വീലിലുമാണ് ഓറഞ്ച് നിറം അഴക് ചൊരിയുന്നത്.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

അകത്തെ മേല്‍ക്കൂരയിലുള്ള വൈദ്യുത സണ്‍റൂഫാണ് മാറ്റങ്ങളില്‍ പ്രധാനം. ഒപ്പം പുതിയ ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും മോഡലില്‍ എടുത്തുപറയണം. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫോര്‍ഡ് SYNC3 കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെറ് സംവിധാനത്തിലുണ്ട്.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മൂന്നു സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിംഗ് വീലും നേരത്തെയുള്ള ശൈലിയില്‍ തന്നെയാണ്. എഞ്ചിന്‍ മുഖത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിനാണ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസില്‍. എഞ്ചിന് പരമാവധി 99 bhp കരുത്തും 205 Nm torque ഉം സൃഷ്ടിക്കാനാവും. 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനും മോഡലില്‍ ലഭ്യമാണ്.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

123 bhp കരുത്തും 150 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുങ്ങുന്നുണ്ട്.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

കഴിഞ്ഞ ദിവസമാണ് ഇക്കോസ്‌പോര്‍ട് വകഭേദങ്ങളുടെ വില ഫോര്‍ഡ് പുതുക്കിയത്. വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് ഇക്കോസ്‌പോര്‍ടിന് വില കൂടിയതും.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

അതേസമയം വേരിയന്റുകളില്‍ ഉടനീളം ഫീച്ചറുകളെയും കമ്പനി പരിഷ്‌കരിച്ചു. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, പാസഞ്ചര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ ഇനി മുതല്‍ ഇക്കോസ്‌പോര്‍ടില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

ഇതാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് — അറിയേണ്ടതെല്ലാം

മാരുതി വിറ്റാര ബ്രെസ്സ, റെനോ ഡസ്റ്റര്‍ എന്നിവരാണ് ഇക്കോസ്‌പോര്‍ടിന്റെ മുഖ്യ എതിരാളികള്‍.

Spy Image Source: TeamBHP

കൂടുതല്‍... #ford india #spy pics
English summary
New Ford EcoSport Titanium S Variant Spotted Ahead Of Launch. Read in Malayalam.
Story first published: Tuesday, April 17, 2018, 11:56 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark