'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

Written By:

അന്നും ഇന്നും ടൊയോട്ട ഫോര്‍ച്യൂണറിന് പിന്നിലാണ് ഫോര്‍ഡ് എന്‍ഡവറിന് സ്ഥാനം. ഫോര്‍ച്യൂണറിന് ശേഷം മാത്രമെ എന്‍ഡവറിനെ കുറിച്ചു ഇന്ത്യ ചിന്തിക്കാറ് പോലും. ഇതു എന്‍ഡവറിന്റെ കുഴപ്പം കൊണ്ടാണെന്ന് പറയാനും പറ്റില്ല.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

ഫോര്‍ച്യൂണറിനെ പോലെ തന്നെ എന്‍ഡവറിനുമുണ്ട് മികച്ച 'റോഡ് പ്രസന്‍സ്'. നിരത്തിലൂടെ കടന്നുപോകുമ്പോള്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ എസ്‌യുവിയെ ആരുമൊന്നു തിരിഞ്ഞു നോക്കും. ഫോര്‍ച്യൂണറിനെ പോലെ തന്നെ ഏഴു സീറ്ററാണ് എന്‍ഡവറും. ഓണ്‍റോഡ്, ഓഫ്‌റോഡ് മികവും ഒരുപോലെ.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

എന്നിട്ടും ഇന്ത്യയുടെ പ്രിയപ്പെട്ട എസ്‌യുവിയായി അറിയപ്പെടാന്‍ ഫോര്‍ഡ് എന്‍ഡവറിന് ഇന്നും കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഫോര്‍ഡിനും അറിയാം. രൂപത്തിലാണോ എന്‍ഡവറിന് പ്രശ്‌നം? ഈ സംശയം കൊണ്ടാകണം ഒഡീഷയിലെ ഒരു ഫോര്‍ഡ് ഡീലര്‍ഷിപ്പ് എന്‍ഡവറിന്റെ രൂപം ആകപ്പാടെ മാറ്റിയത്.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

ഒഡീഷ ഡീലര്‍ഷിപ്പ് രൂപംമാറ്റി പുറത്തിറക്കിയ എന്‍ഡവറാണ് കാര്‍പ്രേമികള്‍ക്ക് ഇടയിലെ പുതിയ ചര്‍ച്ചാവിഷയം. പതിവ് എന്‍ഡവറുകളില്‍ നിന്നും വ്യത്യസ്തനാണ് ഈ അവതാരം.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

എന്‍ഡവറിന്റെ ഗ്രില്ല് പൂര്‍ണമായും മാറ്റി. പകരം ഫോര്‍ഡ് റാപ്റ്റര്‍ ശൈലിയിലുള്ള ഗ്രില്ലാണ് എസ്‌യുവിയില്‍. ചുവപ്പ് നിറത്തില്‍ ഫോര്‍ഡിന്റെ പേര് ഗ്രില്ലില്‍ കാണാം. ശരീര നിറമാണ് ബമ്പറിനും. പരുക്കനാണെന്ന് സ്ഥാപിക്കാന്‍ ബമ്പറില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഡീലര്‍ഷിപ്പ് നടത്തിയിട്ടുണ്ട്.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

ബോണറ്റ് ശൈലിയും ഇവര്‍ വെട്ടിപരുവപ്പെടുത്തി. പുതിയ ബോണറ്റ് ശൈലി എയറോഡൈനാമിക് പ്രതിരോധം കൂട്ടുമോയെന്ന് കണ്ടറിയണം. എന്തായാലും രൂപംമാറി എത്തിയപ്പോള്‍ എന്‍ഡവറിന്റെ ഭാരം ഗണ്യമായി വര്‍ധിച്ചു.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

റൂഫ് റെയിലുകളില്‍ ഡീലര്‍ഷിപ്പ് കൈകടത്തിയിട്ടില്ല. യഥാര്‍ത്ത സില്‍വര്‍ നിറത്തില്‍ തന്നെയാണ് റൂഫ് റെയിലുകള്‍. വശങ്ങളില്‍ ഡീലര്‍ഷിപ്പിന്റെ കരവിരുത് തെളിഞ്ഞു നില്‍പ്പുണ്ട്. വീല്‍ ആര്‍ച്ചുകള്‍ക്ക് താഴെ പുറത്തേക്ക് തള്ളിയാണ് വലിയ ഇരുപതു ഇഞ്ച് ടയറുകളുടെ കിടപ്പ്.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

ആറു സ്‌പോക്കാണ് അലോയ്. ഡോര്‍ ഹാന്‍ഡിലുകള്‍, സൈഡ് വെന്റുകള്‍, മിററുകള്‍ എന്നിവയ്ക്ക് മാറ്റമില്ല; ക്രോം നിറം തന്നെ. പുതിയ സൈഡ് സ്റ്റെപും ഡീലര്‍ഷിപ്പിന്റെ പരിഷ്‌കാരങ്ങളില്‍പ്പെടും.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

കറുപ്പ് അടിവരയോടെയാണ് പിറകില്‍ ടെയില്‍ലാമ്പുകള്‍. അതേസമയം ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോം അലങ്കാരത്തില്‍ കൈകടത്താന്‍ ഡീലര്‍ഷിപ്പ് തയ്യാറായിട്ടില്ല. റിഫ്‌ളക്ടറുകളുടെ പിന്തുണയും പിറകിലെ വിന്‍ഡ്ഷീല്‍ഡിനുണ്ട്.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

ഇതൊക്കെയാണെങ്കിലും എഞ്ചിനില്‍ മാറ്റമില്ല. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍, 3.2 ലിറ്റര്‍ അഞ്ചു സിലിണ്ടര്‍ എന്നിങ്ങനെ രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് ഫോര്‍ഡ് എന്‍ഡവറില്‍.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

2.2 ലിറ്റര്‍ എഞ്ചിന് 158 bhp കരുത്തും 385 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 197 bhp കരുത്തും 407 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 3.2 ലിറ്റര്‍ എഞ്ചിന്‍.

'ഒരു ചേഞ്ച് വേണമത്രെ' — ഒഡീഷയില്‍ ഡീലര്‍ഷിപ്പ് തന്നെ പുതിയ ഫോര്‍ഡ് എന്‍ഡവറിന്റെ രൂപംമാറ്റി!

ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. 26.32 ലക്ഷം രൂപ മുതലാണ് ഓള്‍ വീല്‍ ഡ്രൈവ് ഫോര്‍ഡ് എന്‍ഡവറിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

Image Source: TeamBHP

English summary
Ford Endeavour Modified By Dealership. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark