ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ്; പുതിയ ഫ്രീസ്റ്റൈല്‍ ഇന്ത്യയിൽ — അറിയേണ്ടതെല്ലാം

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

തുടക്കം ഗംഭീരം; ആദ്യ ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍. ഫോര്‍ഡ് ഫ്രീസ്റ്റൈലിനെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കാഴ്ചവെച്ചു. കോമ്പാക്ട് യൂട്ടിലിറ്റി വാഹന നിരയിലേക്കുള്ള ഫോര്‍ഡിന്റെ ആദ്യ ചുവടുവെയ്പാണ് ഫ്രീസ്റ്റൈല്‍.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

വിപണിയില്‍ വില്‍പനയിലുള്ള ഫിഗൊ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ ഒരുക്കം. ഈ വര്‍ഷം രണ്ടാം പാദത്തോടെ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ ലഭ്യമാകും.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

ഏറ്റവും പുതിയ ഡ്രാഗണ്‍ നിര എഞ്ചിനുകളാണ് പുത്തന്‍ ഫോര്‍ഡ് അവതാരത്തിന്റെ വിശേഷം. ഫ്രീസ്റ്റൈലില്‍ ഒരുങ്ങിയിരിക്കുന്ന പൂര്‍ണ അലൂമിനിയം 1.2 ലിറ്റര്‍, ത്രീ-സിലിണ്ടര്‍ എഞ്ചിന്‍ ശ്രേണിയിലെ ഏറ്റവും കരുത്തന്‍ പതിപ്പാണ്.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

94.6 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ എഞ്ചിന്‍. പുതിയ ഡ്രാഗൺ നിര എഞ്ചിനൊപ്പം പുത്തന്‍ ഗിയര്‍ബോക്‌സും ഫ്രീസ്റ്റൈലിന്റെ ഹൈലൈറ്റാണ്. 'ഗെട്രാഗില്‍' നിന്നുള്ള പുത്തന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ വരവ്.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

പരീക്ഷിച്ച് വിജയിച്ച 1.5 ലിറ്റര്‍, ത്രീ-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും ഫ്രീസ്റ്റൈലില്‍ ഫോര്‍ഡ് നല്‍കുന്നുണ്ട്. ഫിഗൊയെക്കാളും 15 mm വര്‍ധിച്ച സസ്‌പെന്‍ഷനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ സാന്നിധ്യമറിയിക്കുന്നത്.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

189 mm ആണ് പുതിയ ക്രോസ്ഓവറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഫ്രീസ്റ്റൈലിന്റെ ടയറുകളിലും ഫോര്‍ഡ് പുതുമ ഒരുക്കിയിട്ടുണ്ട്. 15 ഇഞ്ച് വീലുകളില്‍ 185/60 R15 ഗുഡ്ഇയര്‍ അഷൂറന്‍സ് ടയറുകളാണ് ഇടംപിടിക്കുന്നത്.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഡിസൈന്‍

ഫിഗൊ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ വരവ്. അതേസമയം രൂപത്തിലും ഭാവത്തിലും പരുക്കനാണ് ഫ്രീസ്റ്റൈല്‍.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

മസ്താംഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഹെക്‌സഗണല്‍ ഹണികോമ്പ് ഗ്രില്ലാണ് ഫ്രീസ്റ്റൈലിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഒപ്പം പുതിയ ബോണറ്റും ഫ്രീസ്റ്റൈലിന് ലഭിച്ചിട്ടുണ്ട്.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളാണ് പുതിയ ഗ്രില്ലിന് ഇരുവശത്തുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെ ഇരുവശത്തുമായി ഫോഗ് ലാമ്പുകളുമുണ്ട്. ഫൊക്‌സ് സ്‌കിഡ് പ്ലേറ്റിനൊപ്പമാണ് പുതിയ ബമ്പര്‍ കാണപ്പെടുന്നത്.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

പരുക്കന്‍ പരിവേഷത്തിനോട് നീതിപുലര്‍ത്താന്‍ ബ്ലാക് ക്ലാഡിംഗും ഫ്രീസ്റ്റൈലിന്റെ ബമ്പറില്‍ ഫോര്‍ഡ് നല്‍കിയിട്ടുണ്ട്. ബമ്പറില്‍ നിന്നു വശങ്ങളിലേക്കും പിന്നിലേക്കും തുടരുന്ന ബ്ലാക് ക്ലാഡിംഗ് ആരുടെയും ശ്രദ്ധയാകര്‍ഷിക്കും.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

റൂഫ് റെയിലുകളും ഡോറുകളിലൂടെയുള്ള സ്‌ട്രൈപുകളും ക്രോസ്ഓവറിന്റെ സ്‌പോര്‍ടി ടാഗിന് പിന്തുണ അര്‍പ്പിക്കുന്നതാണ്. ഫിഗൊയ്ക്ക് സമാനമാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ റിയര്‍ എന്‍ഡ്.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

അകത്തളത്തും ഇതേ ഫിഗൊ എഫക്ട് അനുഭവപ്പെടും. ഡാഷ്‌ബോര്‍ഡിന് മുകളിലായുള്ള പുതിയ 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ ഫീച്ചറുകള്‍ ഫോര്‍ഡ് Sync 3 ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായി ലഭ്യമാണ്. ദുര്‍ഘടമേറിയ ഇന്ത്യന്‍ റോഡുകള്‍ക്കുള്ള ഫോര്‍ഡിന്റെ സമര്‍പ്പണമാണ് പുതിയ ഫ്രീസ്റ്റൈല്‍.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

പുതിയ കരുത്തന്‍ എഞ്ചിന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം - ഫ്രീസ്റ്റൈലിനെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് വേറെ പുതിയ കാരണങ്ങള്‍ ഒന്നും വേണ്ട.

ക്രോസ്ഓവര്‍ ഹാച്ച്ബാക്കുമായി ഫോര്‍ഡ് ഇന്ത്യയില്‍; ഇതാണ് പുതിയ ഫ്രീസ്റ്റൈല്‍ — അറിയേണ്ടതെല്ലാം

ഹ്യുണ്ടായി i20 ആക്ടിവ്, ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അര്‍ബന്‍ ക്രോസ് എന്നിവരുമായി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ കൊമ്പുകോര്‍ക്കും.

കൂടുതല്‍... #ford india #ford #ഫോഡ്
English summary
Ford Freestyle Unveiled. Read in Malayalam.
Story first published: Wednesday, January 31, 2018, 14:50 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark