ഏഴര ലക്ഷം രൂപ മുടക്കിയപ്പോള്‍ ഹോണ്ട സിറ്റി ലംബോര്‍ഗിനിയായി!

Written By:

'ജീവിതത്തില്‍ ഒരിക്കലെങ്കിലും ലംബോര്‍ഗിനിയുടെ വളയം പിടിക്കണം, റോഡിലൂടെ പായിച്ചു പോണം; ഇനി വിധി അനുവദിച്ചാല്‍ നിമിഷം വൈകാതെ ലംബോര്‍ഗിനി സ്വന്തമാക്കണം', എന്നും കാര്‍ പ്രേമികളുടെ മനസില്‍ ലംബോര്‍ഗിനി സ്വപ്‌നങ്ങള്‍ അണയാതെ കിടപ്പുണ്ട്. എന്നാല്‍ ജയ്പൂരുകാര്‍ക്ക് ഈ സ്വപ്‌നം 'വലിയ ചെലവില്ലാതെ' പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാം.

ഹോണ്ട സിറ്റി ലംബോര്‍ഗിനി ആയപ്പോള്‍ ചെലവായത് ഏഴര ലക്ഷം രൂപ!

ജയ്പൂര്‍ ആസ്ഥാനമായ കസ്റ്റം സ്ഥാപനം ജയ്പൂര്‍ ജീപ് ലവേഴ്‌സ് ലംബോര്‍ഗിനിക്കുള്ള കുറുക്കുവഴി കണ്ടെത്തി കഴിഞ്ഞു. സംഭവം എന്താണെന്നല്ലേ? 2006 മോഡല്‍ ഹോണ്ട സിറ്റി ZX -നെ ലംബോര്‍ഗിനി ചെന്റെനാരിയൊ (Lamborghini Centenario) ആക്കി മാറ്റി ഇവര്‍.

ഹോണ്ട സിറ്റി ലംബോര്‍ഗിനി ആയപ്പോള്‍ ചെലവായത് ഏഴര ലക്ഷം രൂപ!

രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങിയ സിറ്റി സെഡാന്‍ ലംബോര്‍ഗിനിയായി രൂപാന്തരപ്പെട്ടപ്പോള്‍, ആകെ ചെലവായത് ഏഴര ലക്ഷം രൂപ. പിന്നെ പറയണോ പൂരം? ദൂരെ നിന്നു പോലും 'നാടന്‍' ലംബോര്‍ഗിനി സ്വന്തമാക്കാന്‍ ആളുകള്‍ ഇവരുടെ അരികിലേക്ക് വരികയാണ്.

ഹോണ്ട സിറ്റി ലംബോര്‍ഗിനി ആയപ്പോള്‍ ചെലവായത് ഏഴര ലക്ഷം രൂപ!

ആവശ്യക്കാര്‍ക്ക് പത്തു ലക്ഷം രൂപയ്ക്ക് ലംബോര്‍ഗിനി ചെന്റെനാരിയൊയെ ഇവര്‍ നിര്‍മ്മിച്ചു നല്‍കും (സെക്കന്‍ഡ് ഹാന്‍ഡ് സിറ്റിയുടെ വില ഉള്‍പ്പെടെ). എന്നാല്‍ മോഡിഫിക്കേഷന്‍ അത്ര കേമമാണോ എന്നു ചോദിച്ചാല്‍ കുഴങ്ങും.

ഹോണ്ട സിറ്റി ലംബോര്‍ഗിനി ആയപ്പോള്‍ ചെലവായത് ഏഴര ലക്ഷം രൂപ!

ചെന്റെനാരിയൊയാണ് മാതൃകയെങ്കിലും രൂപത്തിലും ഭാവത്തിലും നാടന്‍ തനിമ കാറില്‍ തെളിഞ്ഞു കാണാം. ഗ്രൗണ്ട് ക്ലിയറന്‍സ് ഇല്ലെന്നതു തന്നെ പ്രധാന പ്രശ്‌നം. റോഡില്‍ തൊട്ടു-തൊട്ടില്ലെന്ന മട്ടിലാണ് കാറിന്റെ നില്‍പ്.

ഹോണ്ട സിറ്റി ലംബോര്‍ഗിനി ആയപ്പോള്‍ ചെലവായത് ഏഴര ലക്ഷം രൂപ!

മുന്‍ ബമ്പറിന് പ്രായോഗികത തീരെയില്ല. സിറ്റിയിലുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ക്ക് പകരം 17 ഇഞ്ച് കസ്റ്റം അലോയ് വീലുകളാണ് കാറില്‍. ലംബോര്‍ഗിനിയാകാനുള്ള ശ്രമത്തില്‍ മോഡലിന്റെ കോയില്‍ സ്പ്രിങ്ങും ഇവര്‍ വെട്ടിമാറ്റി.

ഹോണ്ട സിറ്റി ലംബോര്‍ഗിനി ആയപ്പോള്‍ ചെലവായത് ഏഴര ലക്ഷം രൂപ!

മുന്‍ ടയറുകള്‍ പലപ്പോഴും വീല്‍ ആര്‍ച്ചുകള്‍ക്ക് ഉള്ളില്‍ പോകുന്നതായി കാണാം. യഥാര്‍ത്ഥ ലംബോര്‍ഗിനി ചെന്റെനാരിയൊയ്ക്ക് ഇതിലും ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ടെന്നതാണ് കൗതുകം.

ഹോണ്ട സിറ്റി ലംബോര്‍ഗിനി ആയപ്പോള്‍ ചെലവായത് ഏഴര ലക്ഷം രൂപ!

ചെത്തിമിനുക്കിയ കസ്റ്റം പാനലുകള്‍ കൊണ്ടാണ് കാറിന്റെ പുറംമോഡി. ബോഡിയ്ക്ക് നിറം ചുവപ്പാണ്. എന്തായാലും ഒരുപരിധി വരെ കാറിന്റെ ആകാരം ലംബോര്‍ഗിനിയെ ഓര്‍മ്മപ്പെടുത്തും.

ഹോണ്ട സിറ്റി ലംബോര്‍ഗിനി ആയപ്പോള്‍ ചെലവായത് ഏഴര ലക്ഷം രൂപ!

വൈദ്യുത പിന്തുണയാല്‍ നിവരാനും ചുരുങ്ങാനും സാധിക്കുന്ന മേല്‍ക്കൂരയാണ് കാറിന്. ഒപ്പം സിസര്‍ ഡോറുകളും ലംബോര്‍ഗിനി 'ഇഫക്ട്' നല്‍കാന്‍ കാറിലുണ്ട്. ഇതൊക്കെയാണെങ്കിലും കാറിന്റെ പ്രകടനക്ഷമത കൂട്ടാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

ഹോണ്ട സിറ്റി ലംബോര്‍ഗിനി ആയപ്പോള്‍ ചെലവായത് ഏഴര ലക്ഷം രൂപ!

അതേസമയം ജയ്പൂരിലെ 'ഹോണ്ടാഗിനിയെ' കുറിച്ച് കടുത്ത വിമര്‍ശനങ്ങളും സമൂഹമാധ്യങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. ഏഴര ലക്ഷം രൂപയ്ക്ക് സിറ്റിയുടെ രൂപം മാറ്റുന്നതിന് പകരം പ്രകടനക്ഷമതയാണ് കൂട്ടേണ്ടതെന്ന് ചിലര്‍ വാദിക്കുന്നു.

സംഭവം ദേശിയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ ജയ്പൂരില്‍ ആര്‍ടിഒ അധികൃതര്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. ജയ്പൂരിലെ നിരത്തുകളില്‍ ഇതിനകം ഒരുപിടി കസ്റ്റം ലംബോര്‍ഗിനികള്‍ പിറന്നു കഴിഞ്ഞു.

ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ ഇവിടെ പരിശോധിക്കാം —

ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റ്

എഞ്ചിനില്‍ നിന്നും കത്തിതീരുന്ന വാതകങ്ങളെ കൂടുതല്‍ അളവില്‍ പുറന്തള്ളുകയാണ് ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റുകളുടെ ലക്ഷ്യം. കസ്റ്റം നിര്‍മ്മിതമാണ് എക്‌സ്‌ഹോസ്റ്റ് പൈപുകള്‍. കത്തിതീരുന്ന വാതകങ്ങള്‍ എഞ്ചിനില്‍ നിന്നും പുറത്തു കടക്കുന്നതിനെ ആശ്രയിച്ചിരിക്കും കാറിന്റെ പ്രകടനം.

ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റ് ഉപയോഗിച്ചാല്‍ എഞ്ചിനില്‍ നിന്നും കത്തിതീരുന്ന വാതകങ്ങള്‍ കൂടുതല്‍ അളവില്‍ വേഗത്തില്‍ പുറന്തള്ളപ്പെടും. ഇത് കാറിന്റെ പ്രകടനത്തെ സ്വാധീനിക്കും. അതേസമയം ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റുകള്‍ക്ക് ശബ്ദം പൊതുവെ കൂടുതലാണ്.

ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ശബ്ദതീവ്രത ക്രമാതീതമെങ്കില്‍ പൊതു നിരത്തിലുള്ള കാറിന്റെ ഉപയോഗം അനധികൃതമാകും. ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റ് സ്ഥാപിക്കുമ്പോള്‍ ഡെസിബല്‍ നില പരിശോധിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിലര്‍ കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകളെ ഒഴിവാക്കിയാണ് ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റ് സ്ഥാപിക്കാറ്. ഈ നടപടി കാറിന്റെ പ്രകടനം വര്‍ധിപ്പിക്കുമെങ്കിലും ഇത്തരം കാറുകള്‍ അനധികൃതമാണ്.

ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഫ്രീ ഫ്‌ളോ ഇന്‍ടെയ്ക്ക്

ഫ്രീ ഫ്‌ളോ എക്‌സ്‌ഹോസ്റ്റിനൊപ്പം ഫ്രീ ഫ്‌ളോ ഇന്‍ടെയ്ക്കും കാറിലുണ്ടെങ്കില്‍ കരുത്തുത്പാദനം പത്തു ശതമാനത്തോളമാണ് വര്‍ധിക്കുക. കോള്‍ഡ് എയര്‍ ഇന്‍ടെയ്ക്കും പെര്‍ഫോര്‍മന്‍സ് എയര്‍ ഫില്‍ട്ടറും അടങ്ങുന്നതാണ് ഫ്രീ ഫ്‌ളോ ഇന്‍ടെയ്ക്ക്. കോള്‍ഡ് എയര്‍ ഇന്‍ടെയ്ക്കിന്റെ സഹായത്താല്‍ തണുത്ത വായു കാറിലേക്ക് കൂടുതല്‍ കടക്കും. ചൂട് വായുവിനെ അപേക്ഷിച്ച് തണുത്ത വായുവിന് സാന്ദ്രത കൂടുതലാണ്.

ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

തത്ഫലമായി കൂടുതല്‍ അളവില്‍ വായു എഞ്ചിനിലേക്ക് കടക്കും; ഇത് ജ്വലനപ്രക്രിയയെ സ്വാധീനിക്കും. പെര്‍ഫോര്‍മന്‍സ് എയര്‍ ഫില്‍ട്ടറുകള്‍ക്കൊപ്പമാണ് കോള്‍ഡ് എയര്‍ ഇന്‍ടെയ്ക്ക് ഏറ്റവും അനുയോജ്യം. K&N, ഗ്രീന്‍ കോട്ടണ്‍ പോലുള്ള കമ്പനികളില്‍ നിന്നുള്ള ഓയില്‍ കോട്ടഡ് പെര്‍ഫോര്‍മന്‍സ് ഫില്‍ട്ടറുകള്‍ വിപണിയില്‍ പ്രശസ്തമാണ്.

ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഇസിയു റീമാപ്പിംഗ്

എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഇസിയു റീമാപ് സോഫ്റ്റ്‌വെയര്‍ ലക്ഷ്യമിടുന്നത്. ഇതു മുഖേന ആവശ്യമായ കരുത്തും ടോര്‍ഖും ഒരുപരിധി വരെ കാറില്‍ നിന്നും നേടാന്‍ സാധിക്കും. പ്രധാനമായും കാറിന്റെ ആക്‌സിലറേഷനും ടോപ് സ്പീഡും വര്‍ധിപ്പിക്കാനാണ് ഇസിയു റീമാപ്പിംഗിലേക്ക് മിക്കവരും കടക്കാറ്.

ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും ഇസിയു റീമാപ്പിംഗ് ചെയ്യാറുണ്ട്.ഇസിയു റീമാപ്പിംഗ് ചെയ്ത കാറുകളില്‍ പതിനഞ്ചു ശതമാനം അധികം കരുത്ത് എന്തായാലും പ്രതീക്ഷിക്കാം.

ബജറ്റില്‍ ഒതുങ്ങുന്ന പെര്‍ഫോര്‍മന്‍സ് മോഡിഫിക്കേഷനുകൾ

ഗ്രിപ്പ് കൂടിയ ടയറുകള്‍

കാറിനെ സംബന്ധിച്ചു ടയറുകള്‍ നിര്‍ണായക ഘടകമാണ്. ടയറുകളെ ആശ്രയിച്ചാണ് കാറിന്റെ പ്രകടനവും കോര്‍ണറിംഗ് ശേഷിയും. വളവുകളില്‍ വേഗത്തില്‍ കുതിക്കണമെങ്കില്‍ മികവാര്‍ന്ന ടയറുകള്‍ അനിവാര്യം. വീതിയേറിയ ടയറുകള്‍ കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുമെങ്കിലും ഇന്ധനക്ഷമത കുറയ്ക്കും.

English summary
Used Honda City Modified To Look Like Lamborghini. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark