വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ഹ്യുണ്ടായി ക്രെറ്റ ഇന്ത്യയില്‍ ആദ്യമെത്തിയത് 2015 -ല്‍. വന്നിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു. എതിരാളികള്‍ മാരുതി എസ്-ക്രോസും, റെനോ ഡസ്റ്ററും, മഹീന്ദ്ര XUV500 -ഉം. നിരയില്‍ എസ്-ക്രോസും, XUV500 -ഉം അടിമുടി മാറി; ഡസ്റ്ററിനും ലഭിച്ചു ചെറിയ പരിഷ്‌കാരങ്ങള്‍. എന്നാല്‍ ക്രെറ്റ മാത്രം മാറ്റങ്ങളില്ലാതെ തുടര്‍ന്നു.

പക്ഷെ വിഷമിക്കേണ്ട, വലിയ മാറ്റങ്ങളോടെയുള്ള ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ഇനി ഏറെ കാത്തിരിപ്പില്ല. 2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഈ മാസം വിപണിയില്‍ എത്തും.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഇപ്പോള്‍ വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്. എസ്‌യുവിയുടെ പുറംമോഡിയിലേക്കും അകത്തളത്തിലേകും പുതിയ ചിത്രങ്ങള്‍ വെളിച്ചം വീശുന്നു. ഡീലര്‍ഷിപ്പില്‍ നിന്നാണ് ചിത്രങ്ങള്‍.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

പുതിയ മുഖം, പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ് ശൈലി, ഒപ്പം പുതുക്കിയ ഗ്രില്ലും - മുന്നില്‍ ഹ്യുണ്ടായി ട്യൂസോണിനെ അനുകരിക്കാന്‍ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ശ്രമിച്ചിട്ടുണ്ട്. ഒഴുകിവീഴുന്ന കസ്‌കേഡിംഗ് ഗ്രില്ലാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

മുന്‍ ബമ്പറിലും മാറ്റങ്ങള്‍ ദൃശ്യം. ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റുമാണ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍. ബമ്പറിന് കീഴെ സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റും ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയില്‍ ഇടംപിടിച്ചിട്ടുണ്ട്. പിറകില്‍ എടുത്തുപറയത്തക്ക മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള മോഡലിന് സമാനമായ ശൈലി റിയര്‍ ഡിസൈന്‍ പിന്തുടരുന്നു. പിന്‍ബമ്പറിന് ഇരുവശത്തുമുള്ള റിഫ്‌ളക്ടറുകളില്‍ പുതുമ അനുഭവപ്പെടും. ഇക്കുറി റൂഫ് റെയിലിലും പരിഷ്‌കാരങ്ങള്‍ കാണാം. എന്തായാലും നിലവിലെ തലമുറയെക്കാളും കൂടുതല്‍ പ്രീമിയം പരിവേഷമാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

അകത്തളത്തില്‍ പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി ശ്രദ്ധയാകര്‍ഷിക്കും. ഡാഷ്‌ബോര്‍ഡിന് സോഫ്റ്റ് പെയിന്റ് ഫിനിഷാണ്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉയര്‍ന്ന ഇരട്ടനിറ വകഭേദങ്ങളില്‍ അകത്തളം ഓറഞ്ച് നിറമായിരിക്കും.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

വൈദ്യുത സണ്‍റൂഫ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ പിന്തുണയോടെ), ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജ്ജിംഗ് എന്നിങ്ങനെ നീളും അകത്തളത്തെ പുത്തന്‍ വിശേഷങ്ങള്‍.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റാണ് ഇക്കുറി ക്രെറ്റയില്‍. എസ്‌യുവിയില്‍ 17 ഇഞ്ച് അലോയ് വീലുകള്‍ ഇടംപിടിക്കുന്നു. ആറു വകഭേദങ്ങളാണ് പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍. E, E+, S, SX, SX ഇരട്ട നിറം, SX (O) വകഭേദങ്ങളിൽ എസ്‌യുവി വരും.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

പാഷന്‍ ഓഞ്ച്, മറീന ബ്ലൂ എന്നീ പുതിയ രണ്ടു നിറങ്ങളും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. താത്പര്യമെങ്കില്‍ ഇരട്ട നിറവും പാഷന്‍ ഓറഞ്ച് നിറപതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. കറുപ്പ് നിറത്തിലായിരിക്കും മേല്‍ക്കൂര.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

ഇരട്ട എയര്‍ബാഗുകളും ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനവും വേകഭേദങ്ങളിലെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ ആറു എയര്‍ബാഗുകള്‍ ഒരുങ്ങുന്നുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ പുതിയ ക്രെറ്റയില്‍ തുടരുമെന്നാണ് വിവരം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ 1.6 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളില്‍ ലഭ്യമാണ്.

വരവിന് മുമ്പെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുറത്ത്

അഞ്ചു സ്പീഡാണ് 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 9.5 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വില പുതിയ ക്രെറ്റയ്ക്ക് പ്രതീക്ഷിക്കാം.

Spy Image Source: Motoroids

Most Read Articles

Malayalam
കൂടുതല്‍... #hyundai #Spy Pics
English summary
Hyundai Creta 2018 Facelift Fully Revealed Ahead Of Launch. Read in Malayalam.
Story first published: Thursday, May 17, 2018, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X