TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പുതിയ ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്!

വര്‍ഷം രണ്ട് കഴിഞ്ഞിട്ടും i20 യ്ക്ക് പുത്തന്‍ പരിവേഷം ഒരുക്കാത്തതില്‍ ഹ്യുണ്ടായിയോട് ഉപഭോക്താക്കള്‍ എന്നും പരിഭവപ്പെട്ടിരുന്നു. പ്രീമിയം ഹാച്ച്ബാക്ക് ടാഗിലെത്തിയ i20 യുടെ തിളക്കം പുതുതലമുറ ബലെനോയ്ക്കും പോളോയ്ക്കും മുമ്പില്‍ മങ്ങിയതാണ് ഉപഭോക്താക്കളുടെ നിരാശയ്ക്ക് കാരണം.
ഇത്തവണ ഈ പരാതി പരിഹരിച്ചാണ് 2018 ഓട്ടോ എക്സ്പോയിലേക്കുള്ള ഹ്യുണ്ടായിയുടെ വരവ്. എക്സ്പോയ്ക്കായി ഹ്യുണ്ടായി കാത്തുവെച്ച പുതിയ i20 ഫെയ്സ്ലിഫ്റ്റ് പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങള്‍ കൈവരിച്ചാണ് പുത്തന്‍ i20 വരുന്നത്. പുതിയ വീതിയേറിയ ബമ്പറിന്റെ പിന്തുണ നേടിയ സിഗ്നേച്ചര്‍ കസ്കേഡിംഗ് ഗ്രില്ലില്ലാണ് പുതിയ i20 യുടെ മുഖരൂപം.
ഹെഡ്ലാമ്പുകളിലും ചെറിയ മിനുക്കുപണികള്‍ ഹ്യുണ്ടായി നടത്തിയിട്ടുണ്ടെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഹെഡ്ലൈറ്റ് ക്ലസ്റ്ററിനുള്ളില്‍ ഇടംപിടിച്ച എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയാണ് പുതിയ i20 യുടെ വിശേഷങ്ങള്‍.
പുതിയ i20 യുടെ വശങ്ങളില് എടുത്തുപറയാവുന്ന മാറ്റങ്ങളൊന്നും ഹ്യുണ്ടായി നടത്തിയിട്ടില്ല. പുതിയ അലോയ് വീലുകള്‍ മാത്രമാണ് സൈഡ് പ്രൊഫൈലിന്റെ ആകര്‍ഷണം.
അടിമുടി പരിഷ്കരിച്ച രൂപകല്പനയിലാണ് പുത്തന്‍ അവതാരത്തിന്റെ പിന്നാമ്പുറം. ബമ്പറില്‍ നിന്നും ബൂട്ട്ലിഡിലേക്ക് ലൈസന്‍സ് പ്ലേറ്റിനെ ഹ്യുണ്ടായി മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
കുത്തനെയുള്ള ബ്ലാക് ഇന്‍സേര്‍ട്ടുകളും റിഫ്ളക്ടറുകളും ഒരുങ്ങിയ റിയര്‍ ബമ്പറും ഡിസൈന്‍ സവിശേഷതയാണ്. പ്രീമിയം ഹാച്ച്ബാക്ക് എന്ന വിശേഷണത്തോട് നീതിപുലര്‍ത്താന്‍ i20 യുടെ അകത്തളവും കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.
പുതിയ വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് പ്രധാന ഇന്റീരിയര്‍ ഹൈലൈറ്റ്. പുതുതലമുറ വേര്‍ണയ്ക്ക് സമാനമായ ത്രീ-സ്പോക്ക് സ്റ്റീയറിംഗ് വീല്‍, ഡാഷ്ബോര്‍ഡ് ഡിസൈനിന് ലഭിച്ച ഡ്യൂവല്‍-ടോണ്‍ ബ്ലാക്, ബീജ് തീം എന്നിവയാണ് മറ്റു വിശേഷങ്ങള്‍.
ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ചുറ്റുമുള്ള ബട്ടണുകള്‍ കുറയ്ക്കാന്‍ ഇത്തവണ ഹ്യുണ്ടായി പ്രത്യേകം ശ്രദ്ധിച്ചു എന്നത് ശ്രദ്ധേയം. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകളെ പുതിയ i20 യില്‍ പ്രതീക്ഷിക്കാം.
നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പുകളിലാണ് ഹ്യുണ്ടായി i20 ഫെയ്സ്ലിഫ്റ്റിന്റെയും വരവ്. 82 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്.
89 bhp കരുത്തും 220 Nm torque മാണ് ഡീസല്‍ എഞ്ചിന് ഉത്പാദിപ്പിക്കുക. പെട്രോള്‍ പതിപ്പില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ ഡീസല്‍ പതിപ്പും അവതരിക്കും.
ഇത്തവണ പുതിയ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ i20 ഫെയ്സ്ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ ഹ്യുണ്ടായി നല്‍കുമെന്നാണ് അവസാനം ലഭിച്ച വിവരം.
Image Source: Facebook