ഹ്യുണ്ടായി i30 യ്ക്ക് ഇന്ത്യയില്‍ എന്താണ് കാര്യം? ചിത്രങ്ങള്‍ പുറത്ത്!

Written By:

പറഞ്ഞു പറഞ്ഞു i30 ഹാച്ച്ബാക്കിനെ ഹ്യുണ്ടായി ഇന്ത്യയില്‍ വിൽപനയ്ക്ക് കൊണ്ടുവരുമോ? ചെന്നൈയില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട i30 യില്‍ അമ്പരന്ന് നില്‍ക്കുകയാണ് ഇന്ത്യന്‍ കാര്‍ പ്രേമികള്‍.

ഹ്യുണ്ടായി i30 യ്ക്ക് ഇന്ത്യയില്‍ എന്താണ് കാര്യം? ചിത്രങ്ങള്‍ പുറത്ത്!

യാതൊരു മറയും കൂടാതെയാണ് ഇന്ത്യന്‍ നിരത്തില്‍ ഹ്യുണ്ടായി i30 യുടെ പരീക്ഷണയോട്ടം. ഇന്ത്യയില്‍ വില്‍പനയിലുള്ള എലാന്‍ട്രയില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ് i30 യ്ക്ക്.

ഹ്യുണ്ടായി i30 യ്ക്ക് ഇന്ത്യയില്‍ എന്താണ് കാര്യം? ചിത്രങ്ങള്‍ പുറത്ത്!

2016 പാരിസ് മോട്ടോർ ഷോയിലാണ് ഹ്യുണ്ടായി i30 യുടെ അരങ്ങേറ്റം. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ്യമാണ് ഹാച്ച്ബാക്ക് പിന്തുടരുന്നത്.

ഹ്യുണ്ടായി i30 യ്ക്ക് ഇന്ത്യയില്‍ എന്താണ് കാര്യം? ചിത്രങ്ങള്‍ പുറത്ത്!

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഹ്യുണ്ടായി i30 യില്‍ ഒരുങ്ങുന്നുണ്ട്. യൂറോപ്യന്‍ വിപണിയില്‍ എലൈറ്റ് i20 യ്ക്ക് മേലെയാണ് ഹ്യുണ്ടായി i30 യുടെ സ്ഥാനം.

ഹ്യുണ്ടായി i30 യ്ക്ക് ഇന്ത്യയില്‍ എന്താണ് കാര്യം? ചിത്രങ്ങള്‍ പുറത്ത്!

രാജ്യാന്തര വിപണികളില്‍ വില്‍പനയിലുള്ള പുതുതലമുറ i30 യാണ് ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി വരുന്നത്. ഹാച്ച്ബാക്കിന്റെ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പാണ് പുറത്തുവന്ന ചിത്രത്തില്‍.

ഹ്യുണ്ടായി i30 യ്ക്ക് ഇന്ത്യയില്‍ എന്താണ് കാര്യം? ചിത്രങ്ങള്‍ പുറത്ത്!

മോഡലിന് പിന്നിലുള്ള ബാഡ്ജിംഗ് ഇതു സൂചിപ്പിക്കുന്നു. എലാന്‍ട്രയിലും ഇതേ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഒരുങ്ങുന്നത്. വിശാലമായ അകത്തളവും നൂതന സാങ്കേതിക ഫീച്ചറുകളുമാണ് ഹ്യുണ്ടായി i30 യുടെ മുഖ്യാകര്‍ഷണം.

ഹ്യുണ്ടായി i30 യ്ക്ക് ഇന്ത്യയില്‍ എന്താണ് കാര്യം? ചിത്രങ്ങള്‍ പുറത്ത്!

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റഡാര്‍ പിന്തുണയുള്ള ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്ക് എന്നിങ്ങനെ നീളും i30 യുടെ വിശേഷങ്ങള്‍.

ഹ്യുണ്ടായി i30 യ്ക്ക് ഇന്ത്യയില്‍ എന്താണ് കാര്യം? ചിത്രങ്ങള്‍ പുറത്ത്!

നാലു മീറ്ററില്‍ കൂടുതലാണ് ഹാച്ച്ബാക്കിന്റെ വലുപ്പം എന്നതും ഇവിടെ എടുത്തുപറയണം. ഇന്ത്യന്‍ വരവ് യാഥാര്‍ത്ഥ്യമാകുമെങ്കില്‍ ഇടത്തരം എസ്‌യുവികളുടെ വിലനിലവാരം i30 ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം.

ഹ്യുണ്ടായി i30 യ്ക്ക് ഇന്ത്യയില്‍ എന്താണ് കാര്യം? ചിത്രങ്ങള്‍ പുറത്ത്!

ആഗോള തലത്തില്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫും ഹോണ്ട സിവിക് ഹാച്ച്ബാക്കുമാണ് ഹ്യുണ്ടായി i30 യുടെ പ്രധാന എതിരാളികള്‍. നിലവില്‍ വികസിത രാജ്യങ്ങളില്‍ മാത്രമാണ് i30 യെ ഹ്യുണ്ടായി വില്‍പനയ്ക്ക് എത്തിക്കുന്നത്.

ഹ്യുണ്ടായി i30 യ്ക്ക് ഇന്ത്യയില്‍ എന്താണ് കാര്യം? ചിത്രങ്ങള്‍ പുറത്ത്!

എന്തായാലും പുതിയ i30 യുടെ കാര്യത്തില്‍ മൗനം പാലിച്ചു നില്‍ക്കുകയാണ് ഹ്യുണ്ടായി ഇന്ത്യ.

Spy Image Source: AutoCar India

കൂടുതല്‍... #hyundai #spy pics
English summary
Hyundai i30 Hatchback Spied In India. Read in Malayalam.
Story first published: Tuesday, April 10, 2018, 11:06 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark