TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഉറപ്പിച്ചു, ഹ്യുണ്ടായി സാന്‍ട്രോ ഇന്ത്യയിലേക്ക്!

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പുതിയ സര്‍പ്രൈസുമായി ചെറു കാര്‍ ശ്രേണിയിലേക്ക് വീണ്ടും വരുന്നു. AH2 എന്ന കോഡ്നാമത്തില്‍ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്ന പുത്തന്‍ ചെറു കാര്‍ ശ്രേണിയിലെ സമവാക്യങ്ങളെ പാടെ മാറ്റുമെന്നാണ് സൂചന.
പുതിയ ചെറുകാറിനൊപ്പം ഹ്യുണ്ടായി സാന്‍ട്രോയുടെ തിരിച്ചുവരവിനും വിപണി ഉടന്‍ സാക്ഷ്യം വഹിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിപാവലിക്ക് മുമ്പെ പുതുതലമുറ സാന്‍ട്രോ ഇന്ത്യയിലെത്തും.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി സാന്‍ട്രോയെ ഹ്യുണ്ടായി പരീക്ഷിച്ചു വരികയാണ്. എന്തായാലും 2018 ഓട്ടോ എക്സ്പോയില്‍ പുത്തന്‍ ചെറുകാറും പുതുതലമുറ സാന്‍ട്രോയും ഹ്യുണ്ടായി നിരയില്‍ അവതരിക്കും.
ഇന്ത്യയില്‍ വരുന്ന മൂന്ന് വര്‍ഷക്കാലയളവില്‍ 6,300 കോടി രൂപ നിക്ഷേപം നടത്താനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ഇന്ത്യയില്‍ നിന്നും പുതിയ മോഡലുകളുടെയും എഞ്ചിനുകളുടെയും വികസനവും ഉത്പാദനവുമാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒമ്പത് പുതിയ കാറുകളെ അണിനിരത്താനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി. ഇതില്‍ പുതുതലമുറ സാന്‍ട്രോയാണ് വിപണിയില്‍ ആദ്യം അണിനിരക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഒതുക്കമാര്‍ന്ന കുടുംബ കാറായാണ് സാന്‍ട്രോ ഫെയ്സ്ലിഫ്റ്റിന്റെ ഒരുക്കമെന്ന് ഹ്യുണ്ടായി സ്ഥിരീകരിച്ചിട്ടുണ്ട്. 2014 ല്‍ സാന്‍ട്രോയ്ക്ക് പകരം ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയ്ക്ക് നല്കിയ അവതാരമാണ് i10 ഹാച്ച്ബാക്ക്.
പിന്നീട് i10 ന്റെ പ്രീമിയം മുഖമായി ഹ്യുണ്ടായി അവതരിപ്പിച്ച ഗ്രാന്‍ഡ് i10, ഹാച്ച്ബാക്ക് നിരയില്‍ കടന്നെത്തി. എന്നാല്‍ അന്നും ഇന്നും സാന്‍ട്രോയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന നേട്ടം കൊയ്യാന്‍ i10 സഹോദരങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
ഈ തിരിച്ചറിവാകാം ഒരിക്കല്‍ ഉപേക്ഷിച്ച സാന്‍ട്രോയെ പുതിയ ഹാച്ച്ബാക്കിലൂടെ് തിരിച്ചുകൊണ്ടുവരാന്‍ ഹ്യുണ്ടായിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായി i10 നെക്കാള്‍ കൂടുതല്‍ വീതിയേറിയതും ഉയരമേറിയതുമാകും പുതിയ സാന്‍ട്രോയെന്ന് ഹ്യുണ്ടായി ഇന്ത്യ തലവന്‍ യൈ കെ കൂ സൂചിപ്പിച്ചു കഴിഞ്ഞു.
പെട്രോള്‍ എഞ്ചിനില്‍ എത്താനിരിക്കുന്ന പുതിയ സാന്ട്രോയില് ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി എഞ്ചിന് ഓപ്ഷനും കമ്പനി നല്‍കും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ 2018 സാന്ട്രോയില് ലഭ്യമാകുമെന്നാണ് സൂചന.
മാരുതി സുസൂക്കി അടക്കി വാണ എന്‍ട്രി-ലെവല്‍ കാര്‍ ശ്രേണിയിലേക്ക് 1998 ലാണ് സാന്‍ട്രോ ഹാച്ച്ബാക്ക് ആദ്യമായി കടന്ന് വന്നത്. റെനോ ക്വിഡ്, ഡാറ്റ്സന്‍ ഗോ, ടാറ്റ ടിയാഗൊ, മാരുതി സുസൂക്കി ആള്‍ട്ടോ K10 എന്നിവരാകും സാന്‍ട്രോയുടെ രണ്ടാം വരവില്‍ ഭീഷണി നേരിടുക.
സാന്‍ട്രോയ്ക്ക് പുറമെ ഒരു ഇലക്ട്രിക് കാറും ഹ്യുണ്ടായി നിരയില്‍ അവതരിക്കാന്‍ കാത്തുനില്പുണ്ട്. കോന ഇവി, അയോണിക്ക് ഇവി മോഡലുകളില്‍ ഒന്നാകും ഇന്ത്യന്‍ തീരമണയുക.