പുത്തന്‍ ഡി-മാക്‌സ് വി-ക്രോസുമായി ഇസുസു വിപണിയില്‍; വില 14.31 ലക്ഷം രൂപ
Recommended Video

2018 എഡിഷന്‍ ഇസുസു ഡി-മാക്‌സ് വി-ക്രോസ് വിപണിയില്‍ പുറത്തിറങ്ങി. ഹൈ, സ്റ്റാന്‍ഡേര്‍ഡ് എന്നീ രണ്ട് നിറഭേദങ്ങളിലാണ് പുതിയ ഇസുസു ഡി-മാക്‌സ് വി-ക്രോസ് വിപണിയില്‍ എത്തുന്നത്.

യഥാക്രമം 15.81 ലക്ഷം രൂപ, 14.31 ലക്ഷം രൂപ എന്നിങ്ങനെയാണ് ഹൈ, സ്റ്റാന്‍ഡേര്‍ഡ് വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില (ദില്ലി). ഒരുപിടി പുത്തന്‍ ഫീച്ചറുകളും ആക്‌സസറികളുമാണ് 2018 ഇസുസു വി-ക്രോസ് പതിപ്പിന്റെ പ്രത്യേകത.

എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ലെങ്കിലും പഴയ വി-ക്രോസിനെക്കാളും ഒരല്‍പം വിലവര്‍ധനവിലാണ് പുതിയ 2018 വി-ക്രോസിന്റെ വരവ്. 2016 മെയ് മാസമാണ് ഇന്ത്യയുടെ ആദ്യ അഡ്വഞ്ചര്‍ യൂട്ടിലിറ്റി വാഹനവുമായി ഇസുസു വിപണിയിലേക്ക് കടന്നുവന്നത്.

ആദ്യ വരവിന് ശേഷം ഇതാദ്യമായാണ് വി-ക്രോസിന് പ്രാധാന്യമേറിയ അപ്‌ഡേറ്റ് കമ്പനി നല്‍കുന്നതും. ഫോഗ് ലാമ്പുകള്‍ക്ക് പകരം എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയിലൈറ്റുകള്‍, പരിഷ്‌കരിച്ച ടെയില്‍ഗേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ വി-ക്രോസിന്റെ എക്‌സ്റ്റീരിയര്‍ അപ്‌ഡേറ്റുകള്‍.

ഇതിന് പുറമെ പുതിയ ക്രോം ബമ്പറും, സൈഡ് സ്റ്റെപുകളും പുത്തന്‍ വി-ക്രോസ് നേടിയിട്ടുണ്ട്. ഡ്യൂവല്‍-ടോണ്‍ ക്യാബിനാണ് അകത്തളത്തെ പ്രധാന ഫീച്ചര്‍.

ലെതര്‍ സീറ്റുകള്‍, 6 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍വ്യൂ ക്യാമറ, 2-DIN എന്റര്‍ടെയ്ന്‍മെന്റ് സംവിധാനം എന്നിവയും അകത്തളത്ത് ഒരുങ്ങിയ പുത്തന്‍ വിശേഷങ്ങളാണ്.

ഓട്ടോ ക്രൂയിസ് കണ്‍ട്രോളിനൊപ്പമാണ് പുതിയ 2018 വി-ക്രോസിന്റെ വരവെന്നതും ശ്രദ്ധേയം. വി-ക്രോസിന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍ക്കും ഇത്തവണ പുതുമ ലഭിച്ചിട്ടുണ്ട്.

എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം എന്നിവയാണ് 2018 ഇസുസു വി-ക്രോസ് 'ഹൈ' വേരിയന്റിന്റെ സുരക്ഷാമുഖം.

ആറ് വ്യത്യസ്ത നിറഭേദങ്ങളാണ് 2018 ഡി-മാക്‌സ് വി-ക്രോസില്‍ ഇസുസു ഒരുക്കിയിരിക്കുന്നത്. റൂബി റെഡ്, ഓര്‍ക്കിഡ് ബ്രൗണ്‍, കോസ്മിക് ബ്ലാക്, ടൈറ്റാനിയം സില്‍വര്‍, ഓബ്‌സീഡിയന്‍ ഗ്രെയ്, സ്പ്ലാഷ് വൈറ്റ് എന്നിവയാണ് ലഭ്യമായ നിറഭേദങ്ങള്‍.

132 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2018 ഇസുസു ഡി-മാക്‌സ് വി-ക്രോസിന്റെ പവര്‍ഹൗസ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന നാല് ചക്രങ്ങളിലേക്കും എഞ്ചിനില്‍ നിന്നും കരുത്തെത്തും.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








