ഇത്, ലോകം കണ്ട ഏറ്റവും സുന്ദരമായ വൈദ്യുത കാര്‍

By Dijo Jackson

ലോകത്തില്‍ ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരമായ കാര്‍. സാക്ഷാല്‍ എന്‍സൊ ഫെരാരി ജാഗ്വാര്‍ ഇ ടൈപിനെ കുറിച്ചു പറഞ്ഞ വാക്കുകളാണിത്. കാലഘട്ടം മാറി. കാര്‍ സങ്കല്‍പങ്ങള്‍ മാറി. എന്നാല്‍ അന്നും ഇന്നും ഇ ടൈപിന്റെ അഴകിനെ വെല്ലുന്നൊരു കാര്‍ ഭൂമിയില്‍ ഇതുവരെ പിറന്നിട്ടില്ല. കാര്‍ ലോകം കണ്ട ഐതിഹാസിക കാറുകളിലൊന്ന്.

ഇത്, ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്‍

1961 മുതല്‍ 1975 വരെ വിപണിയില്‍ വില്‍പനയ്‌ക്കെത്തിയ ജാഗ്വാര്‍ ഇ ടൈപിന് എണ്ണിയാലൊടുങ്ങാത്ത ആരാധകരുണ്ട് ഇന്നും. കഴിഞ്ഞവര്‍ഷം ജാഗ്വാര്‍ കാഴ്ച്ചവെച്ച ഇ ടൈപ് സീറോയെ കണ്ടതുമുതല്‍ ലോകം ആവേശത്തിലാണ്.

ഇത്, ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്‍

അറുപതുകളിലെ ക്ലാസിക് കാലഘട്ടത്തിലേക്ക് തിരിച്ചുപോകാനുള്ള സുവര്‍ണ്ണാവസരമായി ഇ ടൈപ് സീറോയെ വിപണി കാണുന്നു. ജാഗ്വാര്‍ ഇ ടൈപിന്റെ വൈദ്യുത പതിപ്പാണ് ഇ ടൈപ് സീറോ.

ഇത്, ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്‍

ഇക്കഴിഞ്ഞ മെയില്‍ ലോകം കൊണ്ടാടിയ രാജകീയ വിവാഹത്തില്‍ ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കിളും സഞ്ചരിച്ചത് ഇതേ ജാഗ്വാര്‍ ഇ ടൈപ് സീറോയിലായിരുന്നു. എന്നാല്‍ ഇ ടൈപ് സീറോയെ ജാഗ്വാര്‍ വിപണിയിലെന്നു കൊണ്ടുവരും?

ഇത്, ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്‍

കാര്‍ പ്രേമികളുടെ നിര്‍ത്താതെയുള്ള ചോദ്യത്തിന് കമ്പനി ഒടുവില്‍ മറുപടി നല്‍കിയിരിക്കുകയാണ്. ഇ ടൈപിന്റെ പുതിയ വൈദ്യുത പതിപ്പിനെ ജാഗ്വാര്‍ പ്രഖ്യാപിച്ചു. 2020 -ന്റെ ആദ്യപാദം ജാഗ്വാര്‍ ഇ ടൈപ് വിപണിയില്‍ യാഥാര്‍ത്ഥ്യമാകും.

ഇത്, ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്‍

അതേസമയം ഹാരി - മേഗന്‍ വിവാഹത്തില്‍ കണ്ടതുപോലെ ആവശ്യക്കാര്‍ക്ക് നിലവിലെ ജാഗ്വാര്‍ ഇ ടൈപ്പില്‍ ഇലക്ട്രിക് കണ്‍വേര്‍ഷന്‍ കിറ്റ് ഘടിപ്പിച്ച് നല്‍കാനും കമ്പനി തീരുമാനിച്ചു. ഇ ടൈപ് സ്വന്തമായി ഇല്ലാത്തവര്‍ വിഷമിക്കേണ്ടതില്ല.

ഇത്, ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്‍

ജാഗ്വാര്‍ ക്ലാസിക്ക് കമ്പനിയുമായി ബന്ധപ്പെട്ടാല്‍ റീസ്റ്റോര്‍ ചെയ്ത ഇ ടൈപ് കാറുകള്‍ ഇന്നു ലഭിക്കും. ഇ ടൈപ് സീറോയുടെ വില സംബന്ധിച്ച വിവരങ്ങള്‍ ജാഗ്വാര്‍ പുറത്തുവിട്ടിട്ടില്ല. ജാഗ്വാര്‍ ഐ പേസില്‍ നിന്നുള്ള വൈദ്യുത ടെക്‌നോളജിയായിരിക്കും ഇ ടൈപ് സീറോയ്ക്ക് വേണ്ടി കമ്പനി കടമെടുക്കുക.

ഇത്, ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്‍

ഇംഗ്ലണ്ടിലുള്ള ജാഗ്വറിന്റെ ക്ലാസിക് വര്‍ക്ക്‌സ് നിര്‍മ്മാണശാലയ്ക്കാണ് ഇ ടൈപിന്റെ നിര്‍മ്മാണ ചുമതല. ഇ ടൈപിലുള്ള ആറു സിലിണ്ടര്‍ XK പെട്രോള്‍ എഞ്ചിന്റെ ഭാരവും വലുപ്പവും അവകാശപ്പെടുന്ന ലിഥിയം അയോണ്‍ ബാറ്ററി, എഞ്ചിന്‍ ബേയ്ക്കകത്തുതന്നെ സ്ഥാനം കണ്ടെത്തും.

ഇത്, ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്‍

ബാറ്ററി സംവിധാനത്തിന് തൊട്ടുപിന്നിലായിരിക്കും വൈദ്യുത മോട്ടോര്‍. ഗിയര്‍ബോക്‌സിന് പകരമുള്ള പുതിയ പ്രൊപ്പലര്‍ ഷാഫ്റ്റ് മോട്ടോര്‍ കരുത്ത് ചക്രങ്ങളിലെത്തിക്കും. പഴയ ക്ലാസിക് ഇ ടൈപില്‍ നിന്നും തെല്ലും വ്യത്യാസമില്ലാതെയാണ് ഇ ടൈപ് സീറോ വിപണിയില്‍ വരിക.

ഇത്, ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്‍

സസ്‌പെന്‍ഷനിലും ബ്രേക്കിലും കമ്പനി മാറ്റങ്ങള്‍ വരുത്തില്ല. ഇക്കാരണത്താല്‍ ഒറിജിനല്‍ ഇ ടൈപ് കാഴ്ച്ചവെക്കുന്ന അതേ ഡ്രൈവിംഗ് മികവ് ഇലക്ട്രിക് ഇ ടൈപ്പും സമ്മാനിക്കുമെന്ന് ജാഗ്വാര്‍ പറയുന്നു. മോഡലില്‍ മുന്‍ പിന്‍ ഭാഗങ്ങള്‍ തമ്മിലുള്ള ഭാരവിതരണംപോലും പഴയ ഇ ടൈപിന്റെ മാതൃകയിലാണ്.

ഇത്, ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗംതൊടാന്‍ ജാഗ്വാര്‍ ഇ ടൈപ് സീറോയ്ക്ക് ഏഴു സെക്കന്‍ഡുകള്‍ മതി. 40kWh ബാറ്ററിയുടെ പിന്‍ബലത്തില്‍ 274 കിലോമീറ്റര്‍ ദൂരം ഒറ്റ ചാര്‍ജില്‍ ഓടാന്‍ കാറിന് കഴിയും. ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ സമയമെടുക്കും ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യപ്പെടാന്‍.

Most Read Articles

Malayalam
കൂടുതല്‍... #jaguar
English summary
Jaguar’s E-type Zero Is The Most Beautiful Electric Car. Read in Malayalam.
Story first published: Monday, August 27, 2018, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X