ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനില്‍ ജാഗ്വാര്‍ എഫ്-ടൈപ്, വില 90.93 ലക്ഷം മുതല്‍

By Dijo Jackson

ജാഗ്വാര്‍ എഫ്-ടൈപ് ഇന്‍ജെനിയം പെട്രോള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. എഫ്-ടൈപ് കൂപ്പെ, കണ്‍വേര്‍ട്ടബിള്‍ മോഡലുകളില്‍ പുതിയ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ ലഭ്യമാണ്. 90.93 ലക്ഷം രൂപയാണ് എഫ്-ടൈപ് കൂപ്പെയ്ക്ക് വില. എഫ്-ടൈപ് കണ്‍വേര്‍ട്ടബിളിന് 1.01 കോടി രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനില്‍ ജാഗ്വാര്‍ എഫ്-ടൈപ്, വില 90.93 ലക്ഷം മുതല്‍

എഫ്-ടൈപിലുള്ള 2.0 ലിറ്റര്‍ ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന്‍ 300 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുക.

ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനില്‍ ജാഗ്വാര്‍ എഫ്-ടൈപ്, വില 90.93 ലക്ഷം മുതല്‍

സാധാരണ എഞ്ചിനെ അപേക്ഷിച്ച് ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന് 52 കിലോ ഭാരം കുറവുണ്ട്. ഭാരം കൂടിയ കാരിരുമ്പിലാണ് എഞ്ചിനുകള്‍ സാധാരണയായി ഒരുങ്ങാറ്. എന്നാല്‍ ഇന്‍ജെനിയം എഞ്ചിനുകളെ ജാഗ്വാര്‍ നിര്‍മ്മിക്കുന്നത് അലൂമിനിയത്തില്‍ നിന്നാണ്.

ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനില്‍ ജാഗ്വാര്‍ എഫ്-ടൈപ്, വില 90.93 ലക്ഷം മുതല്‍

അലൂമിനിയത്തിന് ഭാരം കുറവായതു കൊണ്ടു കാറിന്റെ ഭാരം ഗണ്യമായി കുറയും. മാത്രമല്ല ഇന്‍ജെനിയം എഞ്ചിനുകളുടെ സിലിണ്ടര്‍ ചുമരുകളില്‍ ഘര്‍ഷണം ഏറെ സൃഷ്ടിക്കപ്പെടില്ല. അതുകൊണ്ടു കരുത്തുത്പാദനം കാര്യക്ഷമമായി നടക്കും.

ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനില്‍ ജാഗ്വാര്‍ എഫ്-ടൈപ്, വില 90.93 ലക്ഷം മുതല്‍

പേറ്റന്റ് നേടിയ വേരിയബിള്‍ വാല്‍വ് ടൈമിംഗ് ടെക്‌നോളജിയാണ് ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത്. 250 കിലോമീറ്ററാണ് ജാഗ്വാര്‍ എഫ്-ടൈപിന്റെ പരമാവധി വേഗം. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 5.7 സെക്കന്‍ഡുകള്‍ മതി.

ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനില്‍ ജാഗ്വാര്‍ എഫ്-ടൈപ്, വില 90.93 ലക്ഷം മുതല്‍

എഫ്-ടൈപിന്റെ മുന്‍ ആക്‌സില്‍ കേന്ദ്രീകരിച്ചാണ് ഭാരം വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുള്ളത്. പുതിയ എഫ്-ടൈപില്‍ സ്റ്റീയറിംഗ് നിയന്ത്രണവും ബോഡി കണ്‍ട്രോളും യാത്രാ സുഖവും മികവുറ്റതാണെന്ന് ജാഗ്വാര്‍ പറയുന്നു.

ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനില്‍ ജാഗ്വാര്‍ എഫ്-ടൈപ്, വില 90.93 ലക്ഷം മുതല്‍

കാറില്‍ ഒരുങ്ങുന്ന സ്വിച്ചബിള്‍ ആക്ടിവ് എക്‌സ്‌ഹോസ്റ്റ് സംവിധാനം ഡ്രൈവിംഗ് രസകരമാക്കും. പോര്‍ഷ കെയ്മാന്‍, ബോക്‌സ്റ്റര്‍ മോഡലുകളാണ് വിപണിയില്‍ എഫ്-ടൈപിന്റെ എതിരാളികള്‍.

ഇന്‍ജെനിയം പെട്രോള്‍ എഞ്ചിനില്‍ ജാഗ്വാര്‍ എഫ്-ടൈപ്, വില 90.93 ലക്ഷം മുതല്‍

നിലവില്‍ അഞ്ചു മോഡലുകളാണ് ജാഗ്വാറിന് ഇന്ത്യയില്‍. XE (39.73 ലക്ഷം), XF (49.58 ലക്ഷം), എഫ്-പേസ് (60.99 ലക്ഷം), XJ (1.10 കോടി), എഫ്-ടൈപ് (90.93 ലക്ഷം) എന്നിങ്ങനെയാണ് രാജ്യത്തെ ജാഗ്വാര്‍ നിര. വിലകള്‍ ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

Most Read Articles

Malayalam
കൂടുതല്‍... #jaguar #new launches
English summary
Jaguar F-Type Ingenium Petrol Launched In India; Prices Start At Rs 90.93 Lakh. Read in Malayalam.
Story first published: Tuesday, July 17, 2018, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X