ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍; വില 35.99 ലക്ഷം രൂപ മുതല്‍

Written By:

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. യഥാക്രമം 35.99 ലക്ഷം, 49.80 ലക്ഷം രൂപ മുതലാണ് പുതിയ ജാഗ്വാര്‍ ഇന്‍ജെനിയം XE, XF പതിപ്പുകളുടെ വില. കഴിഞ്ഞ മെയ് മാസമായിരുന്നു ഇന്‍ജെനിയം ഡീസല്‍ എഞ്ചിനുകളെ ഇന്ത്യയില്‍ ജാഗ്വാര്‍ അവതരിപ്പിച്ചത്.

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍; വില 35.99 ലക്ഷം രൂപ മുതല്‍

പുതിയ പെട്രോള്‍ ഇന്‍ജെനിയം XE, XF പതിപ്പുകള്‍ ജാഗ്വാര്‍ നിര കൂടുതല്‍ ശക്തിപ്പെടുത്തും. അടുത്തകാലത്തായി പ്രീമിയം സെഡാന്‍ ശ്രേണിയില്‍ പെട്രോള്‍ പതിപ്പുകളോടാണ് ഉപഭോക്താക്കള്‍ക്ക് പ്രിയം.

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍; വില 35.99 ലക്ഷം രൂപ മുതല്‍

ഇതേ ട്രെന്‍ഡ് തിരിച്ചറിഞ്ഞാണ് പുതിയ പെട്രോള്‍ പതിപ്പുകളുമായുള്ള ജാഗ്വാറിന്റെ വരവ്. രാജ്യാന്തര വിപണികളില്‍ ജാഗ്വാര്‍ ഇന്‍ജെനിയം മോഡലുകള്‍ നിലവില്‍ വില്‍പനയിലുണ്ട്.

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍; വില 35.99 ലക്ഷം രൂപ മുതല്‍

ഭാരമേറിയ കാരിരുമ്പിലാണ് പതിവ് എഞ്ചിനുകള്‍ ഒരുങ്ങുന്നതെങ്കില്‍ അലൂമിനിയത്തില്‍ നിന്നുമാണ് ജാഗ്വാര്‍ ഇന്‍ജെനിയം എഞ്ചിനുകളുടെ നിര്‍മ്മാണം.

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍; വില 35.99 ലക്ഷം രൂപ മുതല്‍

അലൂമിനിയത്തിന് ഭാരം കുറവായതിനാല്‍ കാറിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ ഇന്‍ജെനിയം എഞ്ചിന് സാധിക്കുന്നുണ്ട്. കൂടാതെ ഇന്‍ജെനിയം എഞ്ചിനുകളുടെ സിലിണ്ടര്‍ ചുമരുകള്‍ക്ക് ഘര്‍ഷണം കുറവാണ്.

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍; വില 35.99 ലക്ഷം രൂപ മുതല്‍

ഇതു കരുത്തുത്പാദനം കാര്യക്ഷമമായി നടക്കാന്‍ സഹായിക്കും. പേറ്റന്റ് നേടിയ 'വേരിയബിള്‍ വാല്‍വ് ടൈമിംഗ് ടെക്‌നോളജി'യാണ് ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത്.

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍; വില 35.99 ലക്ഷം രൂപ മുതല്‍

197 bhp, 247 bhp എന്നീ രണ്ടു ട്യൂണിംഗ് നിലയിലാണ് പുതിയ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ ഒരുക്കം. എട്ടു സ്പീഡ് ഇലക്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പുതിയ പെട്രോള്‍ പതിപ്പുകളില്‍.

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍; വില 35.99 ലക്ഷം രൂപ മുതല്‍

ജാഗ്വാര്‍ സീക്വെന്‍ഷ്യല്‍ ഷിഫ്റ്റ്, ഓള്‍ സര്‍ഫേസ് പ്രോഗ്രസ് കണ്‍ട്രോള്‍ എന്നിവയുടെ പിന്തുണയും ട്രാന്‍സ്മിഷനുണ്ട്. ട്വിന്‍-സ്‌ക്രോള്‍ ടര്‍ബ്ബോകളാണ് ജാഗ്വാര്‍ XE, XF പെട്രോള്‍ പതിപ്പുകളുടെ മറ്റൊരു വിശേഷം.

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍; വില 35.99 ലക്ഷം രൂപ മുതല്‍

എല്ലാ ആര്‍പിഎം റേഞ്ചുകളിലും ആവശ്യമായ ടോര്‍ഖ് ലഭ്യമാക്കാന്‍ ടര്‍ബ്ബോകള്‍ സഹായിക്കും. ജാഗ്വാര്‍ XE പ്രെസ്റ്റിജ്, XE പ്യുവര്‍, XF പ്രെസ്റ്റിജ് എന്നിവയിലാണ് 197 bhp എഞ്ചിന്‍ ഇടംപിടിക്കുന്നത്.

ജാഗ്വാര്‍ XE, XF ഇന്‍ജെനിയം പെട്രോള്‍ പതിപ്പുകള്‍ ഇന്ത്യയില്‍; വില 35.99 ലക്ഷം രൂപ മുതല്‍

ജാഗ്വാര്‍ XE, XF മോഡലുകള്‍ 247 bhp എഞ്ചിന്‍ ട്യൂണിംഗില്‍ മാത്രമാണ് ലഭ്യമാവുക. നിലവില്‍ അഞ്ചു മോഡലുകളാണ് ജാഗ്വാറിന് ഇന്ത്യയില്‍. XE (35.99 ലക്ഷം), XF (46.60 ലക്ഷം), എഫ്-പേസ് (60.02 ലക്ഷം), XJ (1.01 കോടി), എഫ്-ടൈപ് (1.34 കോടി) എന്നിങ്ങനെയാണ് രാജ്യത്തെ ജാഗ്വാര്‍ നിര. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

കൂടുതല്‍... #jaguar #new launch
English summary
Jaguar XE & XF Ingenium Petrol Launched In India. Read in Malayalam.
Story first published: Friday, March 16, 2018, 10:52 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark