1.11 കോടി രൂപയ്ക്ക് ജാഗ്വാര്‍ XJ50 വിപണിയില്‍

By Staff

ജാഗ്വാര്‍ XJ50 ഇന്ത്യയില്‍ പുറത്തിറങ്ങി. ജാഗ്വാര്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന XJ L മോഡലിന്റെ പ്രത്യേക പതിപ്പാണിത്. വിപണിയില്‍ 1.11 കോടി രൂപ വിലയില്‍ അണിനിരക്കുന്ന പുതിയ XJ50, അഞ്ചു പതിറ്റാണ്ടു നീളുന്ന ജാഗ്വാര്‍ XJ സെഡാന്റെ വിജയക്കുതിപ്പിനെ ഓര്‍മ്മപ്പെടുത്തുന്നു.

1.11 കോടി രൂപയ്ക്ക് ജാഗ്വാര്‍ XJ50 വിപണിയില്‍

ഈവര്‍ഷമാദ്യം നടന്ന 2018 ബീജിങ്ങ് മോട്ടോര്‍ ഷോയിലാണ് XJ50 സെഡാനെ ജാഗ്വാര്‍ മറയ്ക്കു പുറത്തു കൊണ്ടുവന്നത്. കേവലം ഒരു ഡീസല്‍ എഞ്ചിന്‍ പതിപ്പു മാത്രമെ XJ50 -യിലുള്ളൂ. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ധാരാളം പുതുമകള്‍ കാറിന് കമ്പനി നല്‍കിയിട്ടുണ്ട്.

1.11 കോടി രൂപയ്ക്ക് ജാഗ്വാര്‍ XJ50 വിപണിയില്‍

ഏറ്റവും ഉയര്‍ന്ന ഓട്ടോബയോഗ്രഫി വകഭേദത്തില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക മുന്‍ പിന്‍ ബമ്പറുകള്‍ പുതിയ ജാഗ്വാര്‍ XJ50 -യ്ക്കും ലഭിക്കുന്നു. വലിയ 19 ഇഞ്ച് ടയറുകള്‍ മോഡലിന്റെ വലുപ്പം പറഞ്ഞുവെയ്ക്കും. ക്രോം ആവരണമുള്ള ഗ്രില്ലും XJ50 ബാഡ്ജും ഡിസൈന്‍ വിശേഷങ്ങളില്‍പ്പെടും.

1.11 കോടി രൂപയ്ക്ക് ജാഗ്വാര്‍ XJ50 വിപണിയില്‍

തിളങ്ങുന്ന ട്രെഡ് പ്ലേറ്റുകളാണ് കാറില്‍. തിളക്കമേറിയ മെറ്റല്‍ പെഡലുകള്‍, ഡയമണ്ട് സ്റ്റിച്ചിംഗുള്ള സീറ്റുകള്‍, ആനോഡൈസ് ചെയ്ത ഗിയര്‍ഷിഫ്റ്റ് പാഡിലുകള്‍ എന്നിവയെല്ലാം XJ50 -യുടെ മാത്രം പ്രത്യേകതകളാണ്. അകത്തളത്തിലും XJ50 ബാഡ്ജിംഗ് നല്‍കാന്‍ കമ്പനി വിട്ടുപോയിട്ടില്ല.

1.11 കോടി രൂപയ്ക്ക് ജാഗ്വാര്‍ XJ50 വിപണിയില്‍

ഹെഡ്‌റെസ്റ്റുകളിലും സെന്‍ട്രല്‍ ആംറെസ്റ്റുകളിലും ട്രെഡ്‌പ്ലേറ്റുകളിലും XJ50 ബാഡ്ജിംഗ് പതിഞ്ഞു കിടപ്പുണ്ട്. ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക്, ലോയിര്‍ ബ്ലൂ, റോസെല്ലോ റെഡ്‌സ് എന്നീ നിറങ്ങള്‍ ജാഗ്വാര്‍ XJ50 സ്‌പെഷ്യല്‍ എഡിഷനില്‍ തിരഞ്ഞെടുക്കാനാവും.

1.11 കോടി രൂപയ്ക്ക് ജാഗ്വാര്‍ XJ50 വിപണിയില്‍

കാറിലുള്ള 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 300 bhp കരുത്തും 700 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലെത്തുക. ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ്, വരാനിരിക്കുന്ന ഔഡി A8 മോഡലുകളുമായി പുതിയ ജാഗ്വാര്‍ XJ50 മാറ്റുരയ്ക്കും.

Most Read Articles

Malayalam
English summary
Jaguar XJ50 Launched In India At Rs 1.11 Crore. Read in Malayalam.
Story first published: Monday, December 3, 2018, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X