മുംബൈയില്‍ പറന്നിറങ്ങി പുത്തന്‍ ജീപ് റാംഗ്ലർ — വിപണിയില്‍ ഉടന്‍?

By Dijo Jackson

ലോകത്തിലെ ഏറ്റവും പ്രകടനക്ഷമയുള്ള എസ്‌യുവിയെന്നാണ് പുതിയ റാംഗ്ലറിനെ ജീപ് വിശേഷിപ്പിക്കുന്നത്. 2018 ജീപ് റാംഗ്ലര്‍ ആഗോള വിപണിയില്‍ എത്തിയത് കഴിഞ്ഞ വര്‍ഷം നവംബറില്‍. ആറു മാസങ്ങള്‍ക്കിപ്പുറം പുത്തന്‍ റാംഗ്ലര്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മൂന്നു ഡോര്‍, അഞ്ചു ഡോര്‍ റാംഗ്ലറുകള്‍ വാഹന പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

മുംബൈയില്‍ പറന്നിറങ്ങി പുത്തന്‍ ജീപ് റാംഗ്ലറുകള്‍

അടിമുടി വാര്‍ത്തെടുത്ത പുതിയ രൂപം. വരുന്നത് പുതിയ ഭാരം കുറഞ്ഞ അടിത്തറയില്‍ നിന്നും. മുന്‍തലമുറകളെക്കാള്‍ മികവാര്‍ന്ന ഓഫ്‌റോഡ് ശേഷി 2018 റാംഗ്ലറിനുണ്ടെന്നാണ് ജീപിന്റെ അവകാശവാദം. ഏഴു സ്ലാറ്റ് ഗ്രില്ലും പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ് ഘടനയും പുതിയ റാംഗ്ലറില്‍ ശ്രദ്ധയാകര്‍ഷിക്കും.

മുംബൈയില്‍ പറന്നിറങ്ങി പുത്തന്‍ ജീപ് റാംഗ്ലറുകള്‍

ഹാലോ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുടെ പിന്തുണയും ഹെഡ്‌ലാമ്പുകള്‍ക്കുണ്ട്. വിടര്‍ന്ന ഫെന്‍ഡറുകള്‍, ബോണറ്റ് വെന്റ്, ഉയര്‍ത്തിയ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ പുതിയ റാംഗ്ലറിലെ പരിഷ്‌കാരങ്ങളാണ്. 17 ഇഞ്ച്, 18 ഇഞ്ച് വീലുകളിലാണ് റാംഗ്ലറുകളുടെ ഒരുക്കം.

മുംബൈയില്‍ പറന്നിറങ്ങി പുത്തന്‍ ജീപ് റാംഗ്ലറുകള്‍

ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് മോഡല്‍ അവകാശപ്പെടുന്നു. രണ്ടു ഹാര്‍ഡ്‌ടോപ്, ഒരു പ്രീമിയം സോഫ്റ്റ്‌ടോപ് പതിപ്പുകളാണ് റാംഗ്ലറില്‍. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

മുംബൈയില്‍ പറന്നിറങ്ങി പുത്തന്‍ ജീപ് റാംഗ്ലറുകള്‍

ക്രമീകരിക്കാവുന്ന സീറ്റുകളും ഉന്നത നിലവാരം പുലര്‍ത്തുന്ന ക്ലോത്ത് - ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും മോഡലില്‍ എടുത്തുപറയണം. ഡാഷ്‌ബോര്‍ഡ് ഘടന ജീപ് പൂര്‍ണമായും മാറ്റി. ലെതര്‍, സില്‍വര്‍ - റെഡ് നിറശൈലി ഡാഷ്‌ബോര്‍ഡിന് വേണ്ടി ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

മുംബൈയില്‍ പറന്നിറങ്ങി പുത്തന്‍ ജീപ് റാംഗ്ലറുകള്‍

യൂകണക്ട് 4C NAV 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം റാംഗ്ലറിലെ മുഖ്യവിശേഷമാണ്. ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാസീവ് കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിങ്ങനെ നീളും അകത്തളത്തിലെ ഫീച്ചര്‍ നിര.

മുംബൈയില്‍ പറന്നിറങ്ങി പുത്തന്‍ ജീപ് റാംഗ്ലറുകള്‍

സുരക്ഷയ്ക്കും ദൃഢതയ്ക്കും വേണ്ടി 75 നൂതന ഫീച്ചറുകള്‍ റാംഗ്ലറില്‍ ജീപ് പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്. രണ്ടു പെട്രോള്‍, രണ്ടു ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് റാംഗ്ലറില്‍. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 270 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

മുംബൈയില്‍ പറന്നിറങ്ങി പുത്തന്‍ ജീപ് റാംഗ്ലറുകള്‍

3.6 ലിറ്റര്‍ V6 പെന്റാസ്റ്റാര്‍ എഞ്ചിനും റാംഗ്ലറിലുണ്ട്. 285 bhp കരുത്തും 353 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ്, 3.0 ലിറ്റര്‍ V6 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ ഓപ്ഷനുകള്‍ റാംഗ്ലര്‍ ഡീസല്‍ പതിപ്പിലുണ്ട്.

മുംബൈയില്‍ പറന്നിറങ്ങി പുത്തന്‍ ജീപ് റാംഗ്ലറുകള്‍

പുതിയ എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് റാംഗ്ലര്‍ പതിപ്പുകളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. സ്‌പോര്‍ട്, സ്‌പോര്‍ട് എസ്, റൂബിക്കോണ്‍ വകഭേദങ്ങളാണ് ജീപ് റാംഗ്ലര്‍ മൂന്നു ഡോര്‍ പതിപ്പില്‍. അതേസമയം സ്‌പോര്‍ട്, സ്‌പോര്‍ട് എസ്, സഹാറ, റൂബിക്കോണ്‍ എന്നിവയാണ് റാംഗ്ലര്‍ അഞ്ചു ഡോര്‍ പതിപ്പിലുള്ള വകഭേദങ്ങള്‍.

മുംബൈയില്‍ പറന്നിറങ്ങി പുത്തന്‍ ജീപ് റാംഗ്ലറുകള്‍

പൂര്‍ണ ഇറക്കുമതി മോഡലായി മാത്രമെ ഇന്ത്യയില്‍ റാംഗ്ലറിനെ ജീപ് കൊണ്ടുവരികയുള്ളു. ഈ വര്‍ഷാവസാനം 2018 ജീപ് റാംഗ്ലറിനെ വിപണിയില്‍ പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ബിഎംഡബ്ല്യും X3, ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് GLE എന്നിവരാണ് റാംഗ്ലറിന്റെ മുഖ്യ എതിരാളികള്‍.

Spy Image Source: Motorbash

Most Read Articles

Malayalam
കൂടുതല്‍... #jeep #Spy Pics
English summary
2018 Jeep Wrangler Three And Five-Door SUV Spotted In Mumbai. Read in Malayalam.
Story first published: Friday, June 8, 2018, 15:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X