എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക്

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയയുടെ വരവിന് 2018 ഓട്ടോ എക്‌സ്‌പോ സാക്ഷ്യം വഹിക്കും. ആദ്യ വരവില്‍ ചെറു കാറുകളുമായാണ് കിയ ഇന്ത്യന്‍ തീരമണയുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക്

എന്നാല്‍ ഓട്ടോ എക്‌സ്‌പോയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുടെ ടീസര്‍ കിയ പുറത്ത് വിട്ടിരിക്കുകയാണ്.

എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക്

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും എതിരെയുള്ള കിയയുടെ കോമ്പാക്ട് എസ്‌യുവിയാണ് വരാനിരിക്കുന്ന എസ്പി കോണ്‍സെപ്റ്റ്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ കിയ എസ്പി കോണ്‍സെപ്റ്റ് തലയുയര്‍ത്തും.

എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക്

16 രാജ്യാന്തര മോഡലുകളുമായാണ് കിയ മോട്ടോര്‍സ് ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുക. ഒഴുക്കമാര്‍ന്ന ക്യാരക്ടര്‍ ലൈനുകളും, അഗ്രസീവ് ഡിസൈന്‍ ശൈലിയും എസ്‌യുവിയുടെ വിശേഷങ്ങളാണെന്ന് പുതിയ ടീസര്‍ പറഞ്ഞു വെയ്ക്കുന്നു.

എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക്

ഒരുപരിധി വരെ റേഞ്ച് റോവര്‍ ഇവോഖിനെ അനുസ്മരിപ്പിക്കുന്നതാണ് എസ്പി എസ്‌യുവിയുടെ സൈഡ് പ്രൊഫൈല്‍. അഗ്രസീവ് എല്‍ഇഡി ടെയില്‍ ലൈറ്റുകളും, ടെയില്‍ഗേറ്റിന് കുറുകെയുള്ള ക്രോം സ്‌ട്രൈപും കിയ എസ്പി കോണ്‍സെപ്റ്റിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക്

പുതിയ മോഡലുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ എസ്പി കോണ്‍സെപ്റ്റ് അണിനിരക്കുമെന്നാണ് സൂചന.

എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക്

ആന്ധ്ര പ്രദേശിലെ ആനന്തപുര്‍ പ്ലാന്റില്‍ നിന്നുമാണ് കിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക. ഇന്ത്യയില്‍ കോമ്പാക്ട് എസ്‌യുവി പോര് മുറുകുന്ന പശ്ചാത്തലത്തില്‍ എസ്പി എസ്‌യുവി കിയയ്ക്ക് മികച്ച തുടക്കം നല്‍കുമെന്നാണ് പ്രതീക്ഷ.

എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുമായി കിയ ഇന്ത്യയിലേക്ക്

പിക്കാന്റോ ഹാച്ച്ബാക്ക്, റിയ പ്രീമിയം ഹാച്ച്ബാക്ക്, സ്‌പോര്‍ടേജ് എസ്‌യുവി, സെറാറ്റോ സെഡാന്‍, ഒപ്റ്റിമ പ്രീമിയം സെഡാന്‍, സൊറന്റോ ഫുള്‍-സൈസ് എസ്‌യുവി, സ്‌പോര്‍ടി സ്റ്റിംഗര്‍ സെഡാന്‍ മോഡലുകളുടെയും കൂട്ടുപിടിച്ചാണ് കിയയുടെ ഇന്ത്യന്‍ വരവ്.

കൂടുതല്‍... #kia #Auto Expo 2018 #കിയ
English summary
Kia Motors Teases SP Concept SUV. Read in Malayalam.
Story first published: Tuesday, January 30, 2018, 19:55 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark