ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

Written By:

ഇന്ത്യയിലേക്ക് വരുമെന്ന് കിയ മോട്ടോര്‍സ് പ്രഖ്യാപിച്ചിട്ട് കാലം കുറച്ചായി. വരാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണെന്ന് 2018 ഓട്ടോ എക്‌സ്‌പോയില്‍ കിയ പറഞ്ഞു വെയ്ക്കുകയും ചെയ്തു. എന്നാല്‍ എന്നു മുതല്‍ കിയ കാറുകള്‍ വിപണിയില്‍ അണിനിരക്കുമെന്ന ചോദ്യത്തിന് ഹ്യുണ്ടായിയ്ക്ക് കീഴിലുള്ള കിയ മൗനം പാലിക്കുകയാണ്.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ എത്തിയ കിയ സ്റ്റിംഗര്‍ ജിടിയുടെ ചിത്രങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വരവിലേക്ക് വിരല്‍ ചൂണ്ടുന്നു. പേള്‍ വൈറ്റ് നിറത്തിലുള്ള കിയ സ്റ്റിംഗര്‍ ജിടിയാണ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടത്. വന്നത് സ്റ്റിംഗര്‍ ജിടിയുടെ എസ് വകഭേദവും.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

19 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകളാണ് കാറിന്. കണ്‍ടെയ്‌നര്‍ ട്രക്കില്‍ നിന്നും പുറത്തിറക്കവെയാണ് ചിത്രങ്ങള്‍. നിലവില്‍ കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് തൊട്ടുമുമ്പാണ് കിയ സ്റ്റിംഗര്‍ ജിടി എസിനെ കമ്പനി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

2017 ഡെട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ വെച്ചാണ് സ്റ്റിംഗര്‍ ജിടിയുടെ പിറവി. കിയയുടെ ആദ്യ സ്‌പോര്‍ട്‌സ് ജിടി സലൂണെന്ന വിശേഷണം സ്റ്റിംഗര്‍ ജിടിയ്ക്കുണ്ട്. മൂന്നു എഞ്ചിനുകളിലാണ് കാറിന്റെ ഒരുക്കം.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍, 3.3 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് V6 എഞ്ചിനുകളിലാണ് സ്റ്റിംഗര്‍ ജിടി ആഗോള വിപണിയില്‍ എത്തുന്നത്. മൂന്നു എഞ്ചിന്‍ പതിപ്പുകളിലും എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 244 bhp കരുത്തും 353 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ മോഡലിന് ആറു സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 240 കിലോമീറ്ററാണ് 2.0 ലിറ്റര്‍ പെട്രോള്‍ സ്റ്റിംഗര്‍ ജിടിയുടെ പരമാവധി വേഗത.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

197 bhp കരുത്തും 440 Nm torque ഉം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പ് ഉത്പാദിപ്പിക്കും. 7.7 സെക്കന്‍ഡുകള്‍ കൊണ്ടാണ് മോഡല്‍ നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്തുക. 230 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

V6 എഞ്ചിനിലുള്ള കിയ സ്റ്റിംഗര്‍ ജിടി എസാണ് മൂന്നാം അവതാരം. 365 bhp കരുത്തും 510 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 3.3 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് V6 എഞ്ചിന്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്റ്റിംഗര്‍ ജിടി എസിന് വേണ്ടത് 4.7 സെക്കന്‍ഡുകള്‍ മാത്രം.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

മണിക്കൂറില്‍ 270 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്. റിയര്‍ വീല്‍ ഡ്രൈവ് കാറാണെങ്കിലും മോഡലില്‍ ഓള്‍ വീല്‍ ഡ്രൈവ് പതിപ്പിനെയും കിയ കാഴ്ചവെക്കുന്നുണ്ട്. ഹ്യുണ്ടായി ജനിസിസിന്റെ ഷാസിയെ അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റിംഗറിന്റെ ഒരുക്കം.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, 15 സ്പീക്കര്‍ ഹര്‍മന്‍/കര്‍ദോണ്‍ ഓഡിയോ സംവിധാനം, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ നീളും കിയ സ്റ്റിംഗര്‍ ജിടിയുടെ വിശേഷങ്ങള്‍. വൈദ്യുത പിന്തുണയോടെയാണ് കാറിന്റെ സസ്‌പെന്‍ഷന്‍.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

ലിമിറ്റഡ് സ്ലിപ് ഡിഫറന്‍ഷ്യലും സ്റ്റിംഗര്‍ ജിടിയുടെ പ്രത്യേകതയാണ്. ഇന്ത്യന്‍ വിപണിയില്‍ ഔഡി S5, മെര്‍സിഡീസ് എഎംജി C43 എന്നിവരാണ് കിയ സ്റ്റിംഗര്‍ ജിടിയുടെ എതിരാളികള്‍. ഒരുപക്ഷെ ഔഡി A4, ബിഎംഡബ്ല്യു 3 സീരീസ്, ജാഗ്വാര്‍ XE, മെര്‍സിഡീസ് ബെന്‍സ് സി ക്ലാസ് എന്നിവര്‍ക്കെതിരെ സ്റ്റിംഗര്‍ ജിടിയുടെ 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ പതിപ്പുകളും എത്തിയേക്കും.

ആരോരുമറിയാതെ ചെന്നൈയില്‍ ഒരു കിയ സ്റ്റിംഗര്‍ ജിടി — ഔദ്യോഗിക വരവ് ഉടന്‍?

25 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ വിലനിലവാരം കിയ സ്റ്റിംഗര്‍ ജിടിയ്ക്ക് പ്രതീക്ഷിക്കാം.

Spy Image Source: AutomobiliArdent

കൂടുതല്‍... #kia #spy pics
English summary
Kia Stinger GT S Spotted In Chennai. Read in Malayalam.
Story first published: Saturday, May 12, 2018, 13:37 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark