ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

Written By: Staff

കാത്തു കാത്തു പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇന്ത്യയില്‍ എത്തി. ഇനി സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയില്‍ എത്തുമോ എന്നതു കണ്ടറിയണം. എന്തായാലും രാജ്യാന്തര വിപണികളില്‍ സ്വിഫ്റ്റ് സ്‌പോര്‍ട് തകര്‍പ്പന്‍ വിജയമാണ് നേടുന്നത്.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

സ്വിഫ്റ്റ് സ്‌പോര്‍ടിന് പ്രചാരം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ് (Swift Sport BeeRacing) പതിപ്പിനെയും നിരയില്‍ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

വരവിന് മുന്നോടിയായി ലിമിറ്റഡ് എഡിഷന്‍ സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗിനെ സുസൂക്കി മറയ്ക്ക് പുറത്ത് അവതരിപ്പിച്ചു കഴിഞ്ഞു. ചാമ്പ്യന്‍ യെല്ലോ-ദുബായ് ബ്ലാക് മെറ്റാലിക് കളര്‍ സ്‌കീമിലാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ ഒരുക്കം.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

ഹാച്ച്ബാക്കിലുള്ള റേസിംഗ് സ്‌ട്രൈപുകള്‍ പുതിയ എക്‌സ്‌ക്ലൂസീവ് കളര്‍ സ്‌കീമിന്റെ പ്രത്യേകതയാണ്. സാധാരണ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും പുതിയ ബീറേസിംഗ് പതിപ്പ് അവകാശപ്പെടുന്നില്ല.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

വീതിയേറിയ ഹണികോമ്പ് ഗ്രില്ലും മുന്‍ സ്പ്ലിറ്ററും ഉള്ളടങ്ങുന്നതാണ് ബീറേസിംഗ് പതിപ്പിന്റെ മുഖരൂപം. 17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, സ്പോര്‍ടി ബ്ലാക് ഡിഫ്യൂസര്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന എക്സ്ഹോസ്റ്റ് പൈപുകള്‍ എന്നിങ്ങനെ നീളുന്നതാണ് മറ്റു എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

സെമി ബക്കറ്റ് ആകൃതിയിലുള്ള സീറ്റുകളാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. സ്‌പോര്‍ട് പെഡലുകള്‍, ലാവ റെഡ് ഇന്‍സേര്‍ട്ടുകള്‍, റെഡ് സ്റ്റിച്ചിംഗ് എന്നിവയും അകത്തളത്തില്‍ എടുത്തുപറയേണ്ടതാണ്.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ സ്പോര്‍ട്സ് സീറ്റുകള്‍, ലെതര്‍ റാപ്പ്ഡ് ഫ്ളാറ്റ്-ബോട്ടം സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രമെന്റ് പാനലില്‍ ഒരുങ്ങിയ റെഡ് ഡയലുകള്‍ എന്നിവ അകത്തളത്തെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയറില്‍ ഇടംപിടിക്കുന്നുണ്ട്.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

എഞ്ചിനിലും കാര്യമായ മാറ്റങ്ങളില്ല. സ്വിഫ്റ്റ് സ്‌പോര്‍ടിലുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് ബീറേസിംഗ് പതിപ്പിന്റെയും ഒരുക്കം. 1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് പകരമായാണ് പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ ഇടംപിടിക്കുന്നത്.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

5500 rpm ല്‍ 138 bhp കരുത്തും 12500-3500 rpm ല്‍ 230 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് ബീറേസിംഗ് പതിപ്പിന്റെ മുന്‍ചക്രങ്ങളിലേക്ക് എത്തുന്നത്. സാധാരണ സ്വിഫ്റ്റിലും 50 mm നീളമേറിയതാണ് പുതിയ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

120 mm ഗ്രൗണ്ട് ക്ലിയറന്‍സോടെ എത്തുന്ന സ്വിഫ്റ്റ് സ്പോര്‍ട് ബീറേസിംഗ് പതിപ്പില്‍ പുതിയ സസ്പെന്‍ഷന് യൂണിറ്റാണ് ഇടംപിടിക്കുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സുസൂക്കിയുടെ ഹാച്ച്ബാക്കിന് 8.1 സെക്കന്‍ഡുകള്‍ മതി.

ഇതാണ് ലിമിറ്റഡ് എഡിഷന്‍ സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് ബീറേസിംഗ്!

മണിക്കൂറില്‍ 210 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.

കൂടുതല്‍... #suzuki
English summary
Limited-edition Suzuki Swift Sport BeeRacing Revealed. Read in Malayalam.
Story first published: Sunday, March 18, 2018, 9:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark