മഹീന്ദ്ര KUV100 ട്രിപ്പ് വിപണിയില്‍; വില 5.16 ലക്ഷം രൂപ മുതല്‍
മഹീന്ദ്ര KUV100 ട്രിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. വ്യാപാരികളെയും ടാക്‌സി ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് പുതിയ KUV100 ട്രിപ്പ് വിപണിയില്‍ എത്തുന്നത്. ബൈ-ഫ്യൂവല്‍ (പെട്രോള്‍-സിഎന്‍ജി), ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ കോമ്പാക്ട് എസ്‌യുവിയുടെ പുതിയ വകഭേദം ലഭ്യമാണ്.

5.16 ലക്ഷം രൂപയാണ് സിഎന്‍ജി അടിസ്ഥാനപ്പെടുത്തിയുള്ള മഹീന്ദ്ര KUV100 ട്രിപ്പിന്റെ എക്‌സ്‌ഷോറൂം വില. 5.42 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് KUV100 ട്രിപ്പിന്റെ ഡീസല്‍ പതിപ്പ് അണിനിരക്കുന്നത്.

വിലകളെല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. കുറഞ്ഞ പരിപാലന ചെലവും കൂടുതല്‍ വിശാലമായ അകത്തളവുമാണ് KUV100 ട്രിപ്പിന്റെ പ്രത്യേകത.

KUV100 ട്രിപ്പില്‍ ആറു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ആറാം സീറ്റ് മടക്കി വലിയ ആംറെസ്റ്റ് ഒരുക്കാനുള്ള അവസരം മുന്‍നിരയിലുള്ള യാത്രക്കാരനും ഡ്രൈവറിനുമുണ്ട്.

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് KUV100 ട്രിപ്പിന്റെ ബൈ-ഫ്യൂവല്‍ വകഭേദം അണിനിരക്കുന്നത്. പെട്രോളില്‍ 82 bhp കരുത്തും സിഎന്‍ജിയില്‍ 70 bhp കരുത്തും എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.
Recommended Video


ബൈ-ഫ്യൂവല്‍ വേരിയന്റില്‍ ബൂട്ടിലാണ് 60 ലിറ്റര്‍ സിഎന്‍ജി സിലിണ്ടര്‍ സ്ഥാനം കണ്ടെത്തുന്നത്. ഡീസല്‍ പതിപ്പില്‍ കാര്യമായ മാറ്റങ്ങളില്ല. 77 bhp കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിനിലാണ് KUV100 ട്രിപ്പ് ഡീസലിന്റെ വരവ്.

എയര്‍ കണ്ടീഷണിംഗ്, ഉള്ളില്‍ നിന്നും ക്രമീകരിക്കാവുന്ന മിററുകള്‍, പവര്‍ സ്റ്റീയറിംഗ് എന്നിവ പുതിയ KUV100 ട്രിപ്പിന്റെ വിശേഷങ്ങളാണ്.

വാണിജ്യ വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ് പുതിയ എസ്‌യുവിയില്‍.

പുതിയ KUV100 ട്രിപ്പിനൊപ്പം ആകര്‍ഷകമായ ഫിനാന്‍സ് സ്‌കീമുകളും ആക്‌സസറി പാക്കേജുകളും, അഞ്ചു വര്‍ഷം നീട്ടിയ വാറന്റിയും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.

ഡയമണ്ട് വൈറ്റ് (Diamond White), ഡാസ്‌ലിംഗ് സില്‍വര്‍ (Dazzling Silver) നിറങ്ങളിലാണ് മഹീന്ദ്ര KUV100 ട്രിപ്പ് വിപണിയില്‍ എത്തുന്നത്.


Click it and Unblock the Notifications








