പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; എതിരാളി ടൊയോട്ട ഇന്നോവ!

By Dijo Jackson

ടൊയോട്ട ഇന്നോവയെ വെല്ലുവിളിച്ച് മഹീന്ദ്രയുടെ പുതിയ എംപിവി. ഏപ്രില്‍ 18 ന് ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയില്‍ എത്തും. U321 എന്നാണ് മോഡലിന്റെ കോഡ്‌നാമം. ബജറ്റ് വില തന്നെയാകും മഹീന്ദ്ര എംപിവിയുടെ മുഖ്യാകര്‍ഷണം.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

ഇന്ത്യന്‍ നിരത്തില്‍ പുതിയ മഹീന്ദ്ര എംപിവി റോന്തു ചുറ്റാന്‍ തുടങ്ങിയിട്ട് മൂന്നുനാലു മാസമായി. 'തുണിയുടുത്തു' നില്‍ക്കുന്ന മോഡലിന്റെ ചിത്രങ്ങള്‍ പലകുറി പുറത്തുവന്നു കഴിഞ്ഞു.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

മോണോകോഖ് ഷാസിയിലുള്ള ആദ്യ മഹീന്ദ്ര കാര്‍ എന്ന വിശേഷണം U321 എംപിവിയ്ക്കുണ്ട്. നിലവിലുള്ള ബോഡി-ഓണ്‍-ഫ്രെയിം ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

രൂപത്തിലും ഭാവത്തിലും എംപിവി തനിമ കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. മോഡലിന് ക്യാബിന്‍ ഉയരം കുറവാണ്.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

XUV500 ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഏഴു സ്ലാറ്റ് ഗ്രില്ലായിരിക്കും എംപിവിയ്ക്ക്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും പുത്തന്‍ ബമ്പറും U321 ന്റെ രൂപകല്‍പനയെ എടുത്തുകാണിക്കും.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയാണ്. അതേസമയം ബമ്പറില്‍ തന്നെയാണ് ഫോഗ്‌ലാമ്പുകളുടെ ഇടം. ബൂമറാങ് ആകൃതിയിലുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും എംപിവിയില്‍ ഉണ്ടെന്നാണ് വിവരം.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

വശങ്ങള്‍ ഒരുപരിധി വരെ ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കും. കടുപ്പമേറിയ ബെല്‍റ്റ്‌ലൈനും വലിയ വീല്‍ ആര്‍ച്ചുകളുമായിരിക്കും എംപിവിയില്‍.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

അഞ്ചു സ്‌പോക്ക് 16 ഇഞ്ച് അലോയ് വീലുകളുള്ള എംപിവിയാണ് ഇക്കാലയമത്രയും ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തിയത്. കുത്തനെ സ്ഥാപിച്ച ടെയില്‍ലാമ്പുകളാണ് പിന്നില്‍.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

ഭേദപ്പെട്ട ആഢംബരം അകത്തളില്‍ ഒരുങ്ങുമെന്നാണ് സൂചന. ഏഴു സീറ്റര്‍ പരിവേഷമുണ്ടെങ്കിലും എട്ടു സീറ്റര്‍ ഓപ്ഷന്‍ മോഡലില്‍ ഒരുങ്ങും. അകത്തളം വിശാലമായിരിക്കും.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

ലെതര്‍ സീറ്റുകള്‍ എംപിവിയുടെ ആഢംബരം വര്‍ധിപ്പിക്കും. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തെ കാറില്‍ പ്രതീക്ഷിക്കാം. ആന്‍ഡ്രോയ്ഡ് ഓട്ടോ പോലുള്ള കണക്ടിവിറ്റി ഫീച്ചറുകള്‍ കാറില്‍ ലഭ്യമാകും.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായിരിക്കും എംപിവിയില്‍. തുടക്കത്തില്‍ സൈലോയ്ക്ക് പകരനായാണ് U321 നെ കമ്പനി വിഭാവനം ചെയ്തത്. മോഡലിനെ വികസിപ്പിച്ചതും ഇതേ ഉദ്ദേശം വെച്ചു തന്നെ.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

എന്നാല്‍ ഇടയ്ക്ക് എവിടെയോ വെച്ച് പ്രീമിയം എംപിവിയായി U321 രൂപാന്തരപ്പെട്ടു. കമ്പനിയുടെ വടക്കെ അമേരിക്കന്‍ ഡിസൈന്‍ സംഘമാണ് എംപിവിയുടെ രൂപകല്‍പനയ്ക്ക് പിന്നില്‍.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

മഹീന്ദ്ര എംപിവിയില്‍ സാങ്‌യോങ് വികസിപ്പിച്ച 1.6 ലിറ്റര്‍ എഞ്ചിനാണെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന പുതിയ മഹീന്ദ്ര മോഡലുകള്‍ക്ക് എല്ലാം ഇനി ഇതേ 1.6 ലിറ്റര്‍ തുടിപ്പായിരിക്കും.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

എഞ്ചിന് പരമാവധി 130 bhp കരുത്തേകാന്‍ പ്രാപ്തിയുണ്ടെന്നാണ് സൂചന. അതേസമയം 2.0 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പും എംപിവിയില്‍ ഒരുങ്ങുമെന്ന് അഭ്യൂഹമുണ്ട്.

പുതിയ ഏഴു സീറ്റര്‍ മഹീന്ദ്ര എംപിവി വിപണിയിലേക്ക്; ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്!

മാരുതി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവരാണ് മഹീന്ദ്ര എംപിവിയുടെ പ്രധാന എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തു മുതല്‍ പതിനഞ്ചു ലക്ഷം രൂപ വരെ മഹീന്ദ്ര എംപിവിയില്‍ പ്രതീക്ഷിക്കാവുന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #mahindra #Spy Pics
English summary
Mahindra MPV India Launch Details Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X