മാരുതി വിറ്റാര ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

By Dijo Jackson

മാരുതി ബ്രെസ്സയ്ക്ക് എതിരെ സാങ്യോങ് ടിവോലിയെ കൊണ്ടുവരാനായിരുന്നു മഹീന്ദ്ര ആദ്യം തീരുമാനിച്ചത്. സബ് നാലു മീറ്റര്‍ ഗണത്തില്‍പ്പെടുന്ന ടിവോലി എസ്‌യുവി വിപണിയില്‍ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ മഹീന്ദ്രയ്ക്ക് തെല്ലും സംശയമില്ല. പക്ഷെ മാരുതിയുമായി മുട്ടിനില്‍ക്കാന്‍ സാങ്‌യോങ്ങെന്ന പേരിന് കഴിയുമോയെന്നു മാത്രമാണ് മഹീന്ദ്രയുടെ ആശങ്ക.

മാരുതി ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയാണ് സാങ്യോങ്. എന്നാല്‍ ഇന്ത്യക്കാര്‍ക്കു സാങ്‌യോങ്ങിനെ അറിയില്ല. അപ്പോള്‍ പിന്നെ മഹീന്ദ്രയുടെ കുപ്പായത്തില്‍ ടിവോലിയെ അവതരിപ്പിക്കാമെന്നായി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍. മഹീന്ദ്ര S201 കോമ്പാക്ട് എസ്‌യുവിയുടെ വരവിന് പിന്നിലെ കഥയാണിത്.

മാരുതി ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

മാരുതി ബ്രെസ്സയ്ക്ക് പുറമെ ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മോഡലുകളുമായും മഹീന്ദ്ര S201 മത്സരിക്കും. പോര് മുറുകിയ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ കടക്കാന്‍ മഹീന്ദ്ര ഇപ്പോഴേ വൈകി. ഇക്കാര്യം കമ്പനിക്ക് നന്നായറിയാം.

മാരുതി ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

മോഡലിനെ വിപണിയില്‍ കൊണ്ടുവരാന്‍ മഹീന്ദ്ര തിടുക്കം കാട്ടാന്‍ കാരണവുമിതാണ്. S201 ഏറെക്കുറെ ഉത്പാദനസജ്ജമായെന്നു പുറത്തുവരുന്ന ചിത്രങ്ങള്‍ പറയുന്നു. മോണോകോഖ് ഷാസിയും മുന്‍ വീല്‍ ഡ്രൈവും എസ്‌യുവിയില്‍ ഒരുങ്ങും.

മാരുതി ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

TUV300 -യുടെ മാതൃകയില്‍ ഉയര്‍ന്ന വിന്‍ഡോ ലൈനാണ് S201 പിന്തുടരുന്നത്. നീളത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ ടിവോലിയെക്കാളും കുഞ്ഞനായിരിക്കും S201. അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന വിധത്തിലാണ് എസ്‌യുവിയുടെ രൂപകല്‍പന.

മാരുതി ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

ബോണറ്റിനോടു ചേര്‍ന്നു ഉയര്‍ത്തി സ്ഥാപിച്ച ഹെഡ്‌ലാമ്പുകള്‍, കുത്തനെയുള്ള മുന്‍ഗ്രില്ല്, ഭീമന്‍ ബമ്പറുകള്‍ എന്നിവയെല്ലാം S201 -ന് വേറിട്ടു മുഖഭാവം സമ്മാനിക്കും. മുന്‍ ബമ്പറില്‍ കറുത്ത് പ്ലാസ്റ്റിക് ക്ലാഡിംഗുമുണ്ട്. KUV100 -യില്‍ കണ്ട വീല്‍ ആര്‍ച്ചുകളായിരിക്കും മഹീന്ദ്ര S201 എസ്‌യുവിയിലും ഇടംപിടിക്കുക.

മാരുതി ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

പിറകില്‍ ഒരുങ്ങിയിട്ടുള്ള ടെയില്‍ലാമ്പുകള്‍ മിനി കണ്‍ട്രിമാനുമായി വിദൂരസാമ്യം പുലര്‍ത്തും. മേല്‍ക്കൂരയോടു ഇഴുകി ചേര്‍ന്ന സ്‌പോയിലറും ഡിസൈനില്‍ എടുത്തുപറയണം. നേരത്തെ എസ്‌യുവിയുടെ അകത്തള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

മാരുതി ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

ബ്ലാക് - ബീജ് ശൈലിയുള്ള ഇരട്ടനിറമാണ് ഡാഷ്ബോര്‍ഡിന്. അലൂമിനിയം പാനലും ഡാഷ്ബോര്‍ഡില്‍ ഒരുങ്ങും. ബ്ലുടൂത്ത്, ഓഡിയോ സംവിധാനങ്ങള്‍ക്കു വേണ്ടി പ്രത്യേക ബട്ടണുകള്‍ സ്റ്റീയറിംഗ് വീലിലുണ്ട്. രണ്ടു വലിയ ഡയലുകളാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍. മള്‍ട്ടി ഫംങ്ഷന്‍ ഡിസ്പ്ലേയും കൂട്ടിനുണ്ട്.

മാരുതി ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സാങ്‌യോങ്‌ ടിവോലിയില്‍ നിന്നും അതേപടി പകര്‍ത്തിയതാണ്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും മോഡല്‍ അവകാശപ്പെടും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫീച്ചറുകള്‍ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. ജിപിഎസ് നാവിഗേഷനും റിവേഴ്സ് ക്യാമറ ഡിസ്പ്ലേയും അകത്തളത്തില്‍ ഒരുങ്ങും.

മാരുതി ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ മഹീന്ദ്രയുടെ കോമ്പാക്ട് എസ്‌യുവിക്ക് തുടിപ്പേകും. 125 bhp, 110 bhp എന്നിങ്ങനെയാകും പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ കരുത്തുത്പാദനം. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്സ്.

മാരുതി ബ്രെസ്സയെ പിടിക്കാന്‍ പുതിയ മഹീന്ദ്ര എസ്‌യുവി

1.6 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളെയും മഹീന്ദ്ര ഈ അവസരത്തില്‍ വികസിപ്പിക്കുന്നുണ്ട്. ഒരുപക്ഷെ ഇവയില്‍ ഏതെങ്കില്‍ ഒരു എഞ്ചിന്‍ പതിപ്പ് മോഡലില്‍ കണ്ടേക്കാം. വരാനുള്ള ഉത്സവകാലത്തിന് മുന്നോടിയായി S201 -നെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

Source: AnyThingOnWheels, Vikatan

Most Read Articles

Malayalam
കൂടുതല്‍... #mahindra #Spy Pics
English summary
New Mahindra SUV, Rival To Maruti Vitara Brezza. Read in Malayalam.
Story first published: Monday, June 25, 2018, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X