അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

By Dijo Jackson

കാലങ്ങളായി ഓഫ്‌റോഡ് പ്രേമികളുടെ പ്രിയ വാഹനമാണ് മഹീന്ദ്ര ഥാര്‍. വിപണിയില്‍ ചെറിയ വിലയ്ക്ക് ലഭ്യമായ ഏറ്റവും മികച്ച ഓഫറോഡ് വാഹനം. എന്നാല്‍ ഷോറൂമുകളില്‍ നിന്നും പുറത്തിറങ്ങുന്ന ഥാറുകളല്ല നിരത്തില്‍ എത്തുമ്പോള്‍ കാണാറ്. അടിമുടി രൂപം മാറിയിട്ടുണ്ടാകും. അന്നും ഇന്നും 'സ്‌റ്റോക്ക്' പരിവേഷമുള്ള ഥാറുകള്‍ ഇന്ത്യയില്‍ അപൂര്‍വം.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

ഥാറുകളുടെ രൂപം മാറ്റാന്‍ പ്രത്യേക ആവേശമാണ് ഉടമകള്‍ക്ക്. അടുത്തിടെ മുംബൈയില്‍ പുറത്തിറങ്ങിയ മഹീന്ദ്ര ഥാറിലാകട്ടെ ഈ ആവേശം കൊടുമ്പിരി കൊണ്ടു നില്‍ക്കുകയാണ്. സാക്ഷാല്‍ ഹമ്മറാകാനാണ് ഇവിടെ ഥാറിന്റെ ശ്രമം. മുംബൈ ആസ്ഥാനമായ എസ്പി കസ്റ്റം ഡിസൈനാണ് 'ഹമ്മര്‍ ഥാറിന്റെ' ഉപജ്ഞാതാക്കള്‍.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

ജനറല്‍ മോട്ടോര്‍സ് ഹമ്മറിനെ ഓര്‍പ്പെടുത്തുന്ന പുതിയ ഥാറിന്റെ വീഡിയോ കാര്‍പ്രേമികള്‍ക്ക് ഇടയില്‍ പ്രചാരം നേടുകയാണ്. രണ്ടു മാസമെടുത്തു ഥാറ് ഹമ്മറായി രൂപാന്തരപ്പെടാന്‍.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

പുതിയ മുന്‍ ഗ്രില്ല്, മുന്‍ ബമ്പറുകള്‍, അണ്ടര്‍ബോഡി സ്‌കിഡ് പ്ലേറ്റ് - യഥാര്‍ത്ഥത്തില്‍ ഥാറിനെ ഇവര്‍ അടിമുടി ഉടച്ചുവാര്‍ത്തു. ഥാറിന് മസില് വെച്ചെന്നു ഒറ്റനോട്ടത്തില്‍ ആരും പറഞ്ഞുപോകും. വീല്‍ ആര്‍ച്ചുകള്‍ കസ്റ്റം നിര്‍മ്മിതം.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

ഒരുപരിധി വരെ ഹമ്മറിന്റെ രൂപം പ്രതിഫലിപ്പിക്കാന്‍ വീല്‍ വലിയ വീല്‍ ആര്‍ച്ചുകള്‍ക്ക് കഴിയുന്നുണ്ട്. പുതിയ സൈഡ് സ്റ്റെപും ഡിസൈന്‍ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടും. ചെരിഞ്ഞിറങ്ങുന്ന മേല്‍ക്കൂരയും ഹമ്മറായി മാറിയ ഥാറില്‍ കാണാം.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

എല്‍ഇഡി ടെയില്‍ലാമ്പുകളിലും പിന്നില്‍ ഘടിപ്പിച്ച സ്‌പെയര്‍ വീലിലും മാറ്റങ്ങള്‍ വ്യക്തം. ചുരുക്കത്തില്‍ പുറംമോടിയില്‍ ഹമ്മറായി ചമഞ്ഞൊരുങ്ങിയിട്ടുണ്ട് ഈ ഥാര്‍. കഴിഞ്ഞില്ല, ഥാറിന്റെ അകത്തളവും കരവിരുതുകള്‍ക്ക് വേദിയായിട്ടുണ്ട്.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

മഹീന്ദ്ര നല്‍കിയ സീറ്റ് ശൈലി ഇവര്‍ പൊളിച്ചെഴുതി. മുന്നിലേക്കു മുഖം തെളിഞ്ഞു നില്‍ക്കുന്ന പുത്തന്‍ സീറ്റുകളാണ് പിന്നില്‍. ഡയമണ്ട് സ്റ്റിച്ച് നേടിയ ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഉള്ളില്‍ ശ്രദ്ധയാകര്‍ഷിക്കും. ഡോര്‍ പാനലുകളിലും ഇതേ ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഒരുങ്ങുന്നു.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും ഥാറില്‍ എടുത്തുപറയണം. വാഹനത്തിന്റെ കുലുക്കവും ചെരിവും വെളിപ്പെടുത്തുന്ന ജൈറോസ്‌കോപ് കണ്‍സോളില്‍ കാണാം. ദിശ സൂചിപ്പിക്കുന്ന പ്രത്യേക കോമ്പസ് ഡയലുകള്‍ക്ക് ഇടയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

ക്ലോക്ക്, ഹ്യുമിഡിറ്റി മീറ്റര്‍ എന്നിവ ഉള്ളിലെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ഗിയര്‍ ലെവറിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള അധിക ഡയലുകള്‍ എഞ്ചിന്‍ താപവും, ഓയില്‍ താപവും വെളിപ്പെടുത്തും. ഡാഷ്‌ക്യാമും ഥാറിലുണ്ട്.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

ഉള്ളിലെ റിയര്‍വ്യു മിററിലാണ് റിയര്‍വ്യൂ ക്യാമറ ഡിസ്‌പ്ലേയും. എന്തായാലും എഞ്ചിനില്‍ എസ്പി കസ്റ്റം ഡിസൈന്‍ കൈകടത്തിയിട്ടില്ല. 2.5 ലിറ്റര്‍ CRDe എഞ്ചിനിലാണ് മഹീന്ദ്ര ഥാര്‍ ഒരുങ്ങുന്നത്. എഞ്ചിന്‍ 105 bhp കരുത്തും 247 Nm torque ഉം പരമാവധി സൃഷ്ടിക്കും.

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസും മോഡല്‍ അവകാശപ്പെടുന്നുണ്ട്. അഞ്ചര ലക്ഷം രൂപയാണ് ഥാര്‍ ഹമ്മറായി മാറിയപ്പോഴുള്ള ആകെ ചെലവ് (ഇതിൽ വാഹനത്തിന്റെ വില ഉൾപ്പെടുത്തിയിട്ടില്ല).

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന നാലു പരാതികള്‍ —

'സീരിയസ് ഓഫ്‌റോഡറായാണ്' ഥാറിന്റെ അവതരണം; എന്നാല്‍ പൂര്‍ണ ഓഫ്‌റോഡിംഗ് പരിവേഷം ഥാറിന് മഹീന്ദ്ര നല്‍കുന്നുണ്ടോയെന്ന കാര്യം സംശയം. ഉടമകളുടെ കൈയ്യില്‍ കിട്ടുന്നപക്ഷം ഥാറുകള്‍ക്ക് രൂപമാറ്റം സംഭവിക്കുന്നതിന് പിന്നിലെ പൊരുള്‍ കൂടിയാണിത്. എന്തായാലും ഥാര്‍ കാഴ്ചവെക്കുന്ന ഓഫ്‌റോഡിംഗ് മികവിന്റെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

2010 -ല്‍ എത്തിയ ഥാര്‍ ഇപ്പോഴും മാറ്റങ്ങില്ലാതെ വിപണിയില്‍ തുടരുകയാണ്. ഈ അവസരത്തില്‍ മഹീന്ദ്ര ഥാറിനെ കുറിച്ചു പതിവായി കേള്‍ക്കുന്ന പരാതികള്‍ പരിശോധിക്കാം:

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

പിറകിലെ നമ്പര്‍പ്ലേറ്റിന്റെ സ്ഥാനം

ഓഫ്‌റോഡിംഗിനാണ് ഥാര്‍; ഈ ആവേശത്തില്‍ കുന്നും മലയും കയറാനിറങ്ങുന്ന ഥാര്‍ ഉടമകള്‍ മിക്കപ്പോഴും കാണുന്നത് പിറകില്‍ ഇളകിയടര്‍ന്ന നമ്പര്‍ പ്ലേറ്റാണ്. ചെറിയ ഓഫ്‌റോഡ് യാത്രകളില്‍ പോലും ഥാറിന് പിറകിലെ നമ്പര്‍ പ്ലേറ്റിന് പെട്ടെന്ന് പരുക്കേല്‍ക്കും.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

വലതുവശത്ത് പിന്‍ബമ്പറിന് താഴെയാണ് നമ്പര്‍ പ്ലേറ്റിന് സ്ഥാനം. പറഞ്ഞുവരുമ്പോള്‍ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനമാണ് പ്രശ്‌നം. ചെരിവുള്ള പ്രതലങ്ങളിലൂടെ കടക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റ് നിലത്തു തട്ടും. അതുകൊണ്ടു ഥാര്‍ കിട്ടിയാലുടന്‍ ഉടമകള്‍ പിറകിലെ നമ്പര്‍ പ്ലേറ്റ് ബമ്പറിലോ, പിന്‍ ഡോറിലോ മാറ്റിസ്ഥാപിക്കാറാണ് പതിവ്.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

പിറകിലെ സീറ്റ് ഘടന

ആളുകളെ കയറ്റാനല്ല മഹീന്ദ്ര ഥാര്‍; രണ്ടു സീറ്റര്‍ പരിവേഷമാണ് മഹീന്ദ്ര ഥാറിന് അനുയോജ്യം. എന്നാലും പറഞ്ഞു വരുമ്പോള്‍ എട്ടു പേര്‍ക്കു വരെ യാത്ര ചെയ്യാന്‍ ഥാറില്‍ പറ്റും. മുഖാമുഖം നിലകൊള്ളുന്ന രണ്ടു പിന്‍ ബെഞ്ചു സീറ്റുകള്‍ക്കൊപ്പമാണ് മഹീന്ദ്ര ഥാറിനെ കമ്പനി നല്‍കുന്നത്.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

എന്നാല്‍ ഇതിലുള്ള യാത്ര അത്ര സുഖകരമല്ല. ഇതേകാരണം കൊണ്ടു തന്നെ ഥാറില്‍ മഹീന്ദ്ര നിശ്ചയിച്ചിട്ടുള്ള സീറ്റു ഘടന മിക്ക ഉടമകളും പൊളിച്ചെഴുതാറാണ് പതിവ്.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്

പ്ലാസ്റ്റിക് ഘടനകളുടെ നിലവാരക്കുറവാണ് ഥാറില്‍ ഉടമകള്‍ ഉയര്‍ത്തുന്ന പ്രധാന പരിഭവം. ഡാഷ്‌ബോര്‍ഡില്‍ ഉപയോഗിച്ചിട്ടുള്ള പ്ലാസ്റ്റിക്ക് തന്നെ ഇതിനുദ്ദാഹരണം. എസി വെന്റുകളിലും പ്ലാസ്റ്റിക് നിലവാരം അധഃപതിച്ചതായി കാണാം.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

പല ഥാറുകളിലും ഡോര്‍ ഹാന്‍ഡിലുകള്‍ പൊട്ടിവരുന്നതായും ഉടമകള്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. എന്തായാലും വിപണിയില്‍ എത്തുന്ന പുതിയ ഥാറുകളില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ മഹീന്ദ്ര പ്രത്യേകം ശ്രദ്ധിച്ചെന്നത് ഇവിടെ എടുത്തുപറയണം.

അഞ്ചര ലക്ഷം രൂപയ്ക്ക് ഹമ്മറായി മാറിയ മഹീന്ദ്ര ഥാര്‍

ടയറുകള്‍

ഥാര്‍ ഓഫ്‌റോഡറാണെന്ന് മഹീന്ദ്ര പറയുന്നു; പക്ഷെ മോഡലില്‍ കമ്പനി നല്‍കുന്നതോ, സാധാരണ റോഡുപയോഗത്തിനുള്ള ടയറുകളും. ഥാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഓള്‍ ടെറെയ്ന്‍ ടയറുകളെ നല്‍കാന്‍ മഹീന്ദ്ര ഇന്നും കൂട്ടാക്കിയിട്ടില്ല. അതേസമയം നിലവില്‍ മഹീന്ദ്ര നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ടയറുകള്‍ ഥാറിന്റെ മൈലേജിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

Source: YouTube

Most Read Articles

Malayalam
English summary
Mahindra Thar Modified To Look Like Hummer. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X