മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

'ഥാറില്ലാതെ മഹീന്ദ്രയ്ക്ക് എന്ത് ആഘോഷം?', എക്‌സ്‌പോയില്‍ ഥാറിനെ കണ്ടില്ലല്ലോയെന്ന് ഒരു ഹിന്ദി കുടുംബം പരാതിപ്പെട്ടപ്പോള്‍ സ്റ്റാളിന് ഒരു വശത്ത് 'ജംഗിള്‍ ബുക്ക്' സ്റ്റൈലില്‍ നില്‍ക്കുന്ന അവതാരത്തെ ചൂണ്ടിക്കാട്ടി ഒരു മലയാളി യുവാവ് കമന്റ് പാസാക്കി.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ച 'ഥാര്‍ വാണ്ടര്‍ലസ്റ്റിനെ' കണ്ടു വാ പൊളിക്കാത്തവര്‍ ചുരുക്കം മാത്രം. മഹീന്ദ്രയ്ക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ എന്ന് ഉറക്കെ ചോദിക്കുന്നവരും ഒട്ടും കുറവല്ല.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

എന്താണ് സംഭവമെന്നല്ലേ, മഹീന്ദ്രയുടെ പുതിയ ഥാര്‍ വാണ്ടര്‍ലസ്റ്റില്‍ കാര്‍ പ്രേമികള്‍ രണ്ടു തട്ടായി തിരിഞ്ഞിരിക്കുകയാണ്. കനത്ത രീതിയില്‍ മോഡിഫൈ ചെയ്‌തെടുത്ത ഥാറാണ് 'വാണ്ടര്‍ലസ്റ്റ്'.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

സംഭവം കൊള്ളാമെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, തങ്ങള്‍ക്കുള്ള ആക്‌സസറികളെ മൊത്തം കാണിക്കാനുള്ള മഹീന്ദ്രയുടെ പൊങ്ങച്ചം മാത്രമാണ് വാണ്ടര്‍ലസ്റ്റ് എന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

മഹീന്ദ്ര നിരയില്‍ ഥാര്‍ ഡേബ്രേക്ക് എഡിഷന് തൊട്ടു മുകളിലാണ് പുതിയ ഥാര്‍ വാണ്ടര്‍ലസ്റ്റ് എഡിഷന്റെ സ്ഥാനം. എക്സ്റ്റീരിയര്‍ ബോഡി വര്‍ക്കില്‍ കാര്യമായ രൂപമാറ്റങ്ങള്‍ സംഭവിച്ചാണ് ഥാര്‍ വാണ്ടര്‍ലസ്റ്റിന്റെ വരവ്.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

റിയര്‍ സീറ്റുകളിലേക്ക് എളുപ്പം കടക്കാനുള്ള ഗള്‍വിംഗ് സ്‌റ്റൈല്‍ ഡോറുകളാണ് മഹീന്ദ്ര ഥാര്‍ വാണ്ടര്‍ലസ്റ്റിന്റെ പ്രധാന വിശേഷം. പുതിയ 7 സ്ലാറ്റ് ഫ്രണ്ട് ഗ്രില്ല്, വിഞ്ചോട് (യന്ത്രപ്പിടി) കൂടിയ പുതിയ ബമ്പര്‍, ഹുക്കുകള്‍, സര്‍ക്കുലാര്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, സര്‍ക്കുലാര്‍ ഫോഗ് ലാമ്പുകള്‍; ഥാര്‍ വാണ്ടര്‍ലസ്റ്റിന്റെ 'പരുക്കൻ' വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

എയര്‍ ഇന്‍ടെയ്ക്കിന് വേണ്ടി വാണ്ടര്‍ലസ്റ്റില്‍ സ്‌നോര്‍ക്കല് ഒരുങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയം. ചെത്തി മിനുക്കിയ ബോണറ്റും മുന്നിലും പിന്നിലുമുള്ള കസ്റ്റം ഫെന്‍ഡറുകളും 33 ഇഞ്ച് ടയറുകളും ഥാറിന് മസിലന്‍ പരിവേഷം ചാര്‍ത്തുന്നുണ്ട്.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

പുതിയ ടെയില്‍ ലൈറ്റ് ക്ലസ്റ്റര്‍, ട്വിന്‍-എക്‌സ്‌ഹോസ്റ്റ് പൈപുകള്‍, പുതിയ ബമ്പര്‍, ഇരു വശത്തുമുള്ള ജെറി ക്യാനുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിന്നാമ്പുറത്തെ ഡിസൈന്‍ വിശേഷങ്ങള്‍.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

മാര്‍ക്കര്‍ ലൈറ്റുകളോടെയുള്ള ഹാര്‍ഡ് ടോപാണ് ഥാര്‍ വാണ്ടര്‍ലസ്റ്റിലെ മറ്റൊരു ആകര്‍ഷണം. ഥാറിന്റെ ഡേബ്രേക്ക് പതിപ്പിനെ പോലെ തന്നെ ഇലക്ട്രിക് ബ്ലൂ മാറ്റ് പെയിന്റ് സ്‌കീമില്‍ ഒരുങ്ങിയ വാണ്ടര്‍ലസ്റ്റും എസ്‌യുവിയുടെ മുഖച്ഛായ പാടെ മാറ്റിയിട്ടുണ്ട്.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

ഏറെക്കുറെ ഥാറിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകള്‍ക്ക് സമാനമാണ് അകത്തളം. ഡ്യൂവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, ബീജ് നിറത്തിലുള്ള സ്റ്റീയറിംഗ് വീല്‍ എന്നിവ മാത്രമാണ് എടുത്തു പറയാന്‍ മാത്രമുള്ള വിശേഷങ്ങള്‍.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

സ്പാര്‍ക്കോ ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ്, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും. നിലവിലുള്ള 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര ഥാര്‍ വാണ്ടര്‍ലസ്റ്റിന്റെ ഒരുക്കം.

മഹീന്ദ്ര 'ഥാര്‍ വാണ്ടര്‍ലസ്റ്റ്' കൊള്ളാം എന്നൊരു കൂട്ടര്‍, പൊങ്ങച്ചമെന്ന് മറ്റു ചിലര്‍

105 bhp കരുത്തും 247 Nm torque ഉം എഞ്ചിന്‍ ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. നിലവില്‍ വാണ്ടര്‍ലസ്റ്റിനെ വിപണിയില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചു മഹീന്ദ്ര ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

കൂടുതല്‍... #mahindra #Auto Expo 2018
English summary
Mahindra Thar Wanderlust Showcased. Read in Malayalam.
Story first published: Sunday, February 11, 2018, 19:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark