അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

By Dijo Jackson

നാളുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് TUV300 പ്ലസിനെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നത്. TUV300 -യുടെ എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പാണ് പുതിയ TUV300 പ്ലസ്. കൂടുതല്‍ വിശാലത കാഴ്ചവെക്കുന്ന TUV300 പ്ലസില്‍ ഒമ്പതു പേര്‍ക്കു സുഖമായി യാത്ര ചെയ്യാം. ബജറ്റ് ശ്രേണിയിലെ ഏക ഒമ്പതു സീറ്റര്‍ മോഡലാണിത്. എന്തായാലും ഇത്തവണയും മഹീന്ദ്ര പതിവു തെറ്റിച്ചില്ല. പുതിയ TUV300 പ്ലസിന്റെ ഔദ്യോഗിക മോഡിഫിക്കേഷന്‍ കിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായി തുടങ്ങി.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

മഹീന്ദ്രയുടെ അഡ്വഞ്ചര്‍ കിറ്റ് ഘടിപ്പിച്ച TUV300 പ്ലസിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാര്‍ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അഡ്വഞ്ചര്‍ കിറ്റ് ലഭിച്ചതോടെ TUV300 പ്ലസിന്റെ മട്ടും ഭാവവും മാറി. കാഴ്ചയില്‍ വാഹനം കൂടുതല്‍ പരുക്കനെന്നു തോന്നിപ്പിക്കാന്‍ അഡ്വഞ്ചര്‍ കിറ്റിന് കഴിയുന്നുണ്ട്.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

ബോഡി കിറ്റിന്റെ ഭാഗമായുള്ള പ്രത്യേക ഘടകങ്ങളാണിതിന് കാരണം. രാജ്യത്തുടനീളമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ TUV300 പ്ലസ് അഡ്വഞ്ചര്‍ കിറ്റ് ലഭ്യമാണ്. 48,000 രൂപയാണ് കിറ്റിന് വില. സില്‍വര്‍ അലങ്കാരമുള്ള ബമ്പറില്‍ തുടങ്ങും അഡ്വഞ്ചര്‍ കിറ്റിന്റെ വിശേഷങ്ങള്‍.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

മോഡലിന്റെ വലുപ്പം എടുത്തുകാട്ടാന്‍ മുന്‍ ബമ്പറിലെ സില്‍വര്‍ ഘടനകള്‍ക്ക് സാധിക്കുന്നു. ബമ്പറില്‍ സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റും ഒരുങ്ങുന്നുണ്ട്. എന്നാല്‍ കേവലം കാഴ്ചഭംഗി മാത്രമാണ് പ്ലാസ്റ്റിക് നിര്‍മ്മിത സ്‌കിഡ് പ്ലേറ്റ് ലക്ഷ്യമിടുന്നത്.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

ഗ്രില്ലില്‍ മാറ്റമില്ല. എന്നാല്‍ ബോണറ്റിന് നടുവില്‍ പുതിയ സ്‌കൂപ്പ് കാണാം. ഇതും പരുക്കന്‍ ഭാവത്തിന് വേണ്ടി മാത്രമാണ്. മേല്‍ക്കൂരയില്‍ ലൈറ്റുകളുടെ നീണ്ട നിര തന്നെ ഒരുങ്ങിനില്‍പ്പുണ്ട്.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

വശങ്ങളില്‍ കട്ടിയേറിയ പ്ലാസ്റ്റിക് ക്ലാഡിംഗാണ് മുഖ്യാകര്‍ഷണം. TUV300 പ്ലസിന്റെ രൂപത്തിന് അടിവരയിടാന്‍ പ്ലാസ്റ്റിക് ക്ലാഡിംഗിന് കഴിയുന്നു. മുന്‍ ബമ്പറില്‍ തുടങ്ങി വീല്‍ ആര്‍ച്ചുകളിലൂടെ പിന്‍ ബമ്പറില്‍ ചേര്‍ന്നണയുന്ന ശൈലിയാണ് പ്ലാസ്റ്റിക് ക്ലാഡിംഗ് പിന്തുടരുന്നത്.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

എസ്‌യുവിയുടെ പരുക്കന്‍ വേഷത്തോട് നീതിപുലര്‍ത്താന്‍ പ്ലാസ്റ്റിക് ക്ലാഡിംഗിന് സാധിക്കുന്നുണ്ടെന്ന് പ്രത്യേകം പരാമര്‍ശിക്കണം. പിറകിലെ ബമ്പറിലും അഡ്വഞ്ചര്‍ കിറ്റ് പുതുമ കാഴ്ചവെക്കും. സില്‍വര്‍ നിറത്തിന്റെ പ്രഭാവം ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ കവറിലും കാണാം.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

പുറംമോടിയില്‍ മാത്രമാണ് അഡ്വഞ്ചര്‍ കിറ്റ് മാറ്റങ്ങള്‍ വരുത്തുന്നത്. അകത്തളം നിലവിലെ പോലെ തുടരും. TUV300, TUV300 പ്ലസ് മോഡലുകള്‍ക്ക് അഡ്വഞ്ചര്‍ കിറ്റ് അനുയോജ്യമാണ്. മഹീന്ദ്ര നല്‍കുന്ന ഔദ്യോഗിക കിറ്റായതിനാല്‍ വാറന്റി നഷ്ടപ്പെടുമെന്ന ഭയം ഉടമകള്‍ക്ക് വേണ്ട.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

P4, P6, P8 വകഭേദങ്ങളിലാണ് മഹീന്ദ്ര TUV300 പ്ലസ് വില്‍പനയ്‌ക്കെത്തുന്നത്. മജെസ്റ്റിക് സില്‍വര്‍, ഗ്ലേസിയര്‍ വൈറ്റ്, ബോള്‍ഡ് ബ്ലാക്, ഡയനാമോ റെഡ്, മോള്‍ടെന്‍ ഓറഞ്ച് നിറങ്ങള്‍ മോഡലില്‍ ലഭ്യമാണ്. വിശാലതയാണ് മഹീന്ദ്ര TUV300 പ്ലസിന്റെ പ്രധാന വിശേഷം.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

4,400 mm നീളമുണ്ട് പുതിയ TUV300 പ്ലസിന്. അതായത് സാധാരണ TUV300 -യെക്കാളും 405 mm കൂടുതല്‍. 1,835 mm വീതിയും 1,812 mm ഉയരവും TUV300 പ്ലസ് രേഖപ്പെടുത്തും. വീല്‍ബേസില്‍ മാറ്റമില്ല, 2,680 mm ആയി തുടരുന്നു.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

16 ഇഞ്ചു വീലുകള്‍ TUV300 പ്ലസിന്റെ ഉയരത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനി പിനിന്‍ഫാരിനയാണ് TUV300 പ്ലസിന്റെ അകത്തളം ഒരുക്കിയത്. ലെതറെന്ന് തോന്നിപ്പിക്കുന്ന ഘടങ്ങള്‍ കൊണ്ടാണ് സീറ്റുകളുടെ നിര്‍മ്മിതി.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

ഇത്തവണ സ്റ്റീയറിംഗില്‍ തന്നെയാണ് ഓഡിയോ, ഫോണ്‍ കണ്‍ട്രോളുകള്‍. വാഷ് & വൈപ് സംവിധാനമുള്ള റിയര്‍ ഡിഫോഗര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിര സീറ്റുകള്‍ക്കുള്ള ആംറെസ്റ്റ്, ഫോളോ മീ ഹോം ലാമ്പുകള്‍ എന്നിവയെല്ലാം മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.

അഡ്വഞ്ചര്‍ കിറ്റില്‍ മട്ടും ഭാവവും മാറി മഹീന്ദ്ര TUV300 പ്ലസ്

സുരക്ഷ ഉറപ്പുവരുത്താന്‍ ഇരട്ട എയര്‍ ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ എന്നീ സംവിധാനങ്ങള്‍ TUV300 പ്ലസില്‍ ഒരുങ്ങുന്നുണ്ട്. മഹീന്ദ്ര പരീക്ഷിച്ചു തെളിയിച്ച 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനാണ് TUV300 പ്ലസിന് കരുത്തുപകരുന്നത്.

TUV300 -യിലുള്ള 1.5 ലിറ്റര്‍ എഞ്ചിന് പകരമാണിത്. എഞ്ചിന്‍ 120 bhp കരുത്തും 220 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

Source: YouTube

Most Read Articles

Malayalam
കൂടുതല്‍... #car modification #modification #mahindra
English summary
Mahindra TUV 300 Plus With Adventure Kit. Read in Malayalam.
Story first published: Tuesday, July 3, 2018, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X