ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഒരൊറ്റ കോണ്‍സെപ്റ്റ് മോഡല്‍ കൊണ്ടു ഓട്ടോ എക്‌സ്‌പോയെ ഒന്നടങ്കം കൈയ്യിലെടുത്ത നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. എക്‌സ്‌പോയിലേക്ക് കടക്കുന്ന സന്ദര്‍ശകരെല്ലാം ആദ്യം അന്വേഷിക്കുന്നത് മഹീന്ദ്രയുടെ സ്റ്റാളിനെ കുറിച്ചാണ്.

ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

ഓരോ സ്റ്റാള്‍ പിന്നിടുമ്പോഴും അടുത്തത് മഹീന്ദ്രയാണോ എന്ന ചോദ്യം തിക്കിലും തിരക്കിലും പലകുറി കേട്ടുകഴിഞ്ഞു. മഹീന്ദ്രയുടെ സ്റ്റാളില്‍ എന്തോ വലിയ സംഭവമുണ്ടെന്ന ധാരണയിലാണ് എക്‌സ്‌പോ സന്ദര്‍ശകര്‍.

ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

കാര്യം വേറൊന്നുമല്ല, മഹീന്ദ്ര അവതരിപ്പിച്ച TUV സ്റ്റിംഗര്‍ കോണ്‍സെപ്റ്റാണ് എക്‌സ്‌പോയെ ഞെട്ടിച്ച മറ്റൊരു താരം. TUV സ്റ്റിംഗര്‍ കോണ്‍സെപ്റ്റിനെ കണ്ട് വാ പൊളിക്കാത്തവര്‍ നന്നേ കുറവ്.

ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

TUV300 എസ്‌യുവിയുടെ ഡ്രോപ്-ടോപ് പതിപ്പാണ് TUV സ്റ്റിംഗര്‍. സംഭവം കോണ്‍സെപ്റ്റ് മോഡലാണെന്ന് അറിഞ്ഞപ്പോള്‍ മിക്കവരുടെയും മുഖത്ത് ഒരു നിരാശയുണ്ട്.

ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

കണ്‍വേര്‍ട്ടബിള്‍ എസ്‌യുവിക്ക് ആവശ്യക്കാരേറെ ഉണ്ടെങ്കില്‍ TUV സ്റ്റിംഗര്‍ ഉത്പാദന നിരയില്‍ എത്തുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയതാണ് പിന്നെയുള്ള ഏക പ്രതീക്ഷ. ആദ്യ ഇന്ത്യന്‍ കണ്‍വേര്‍ട്ടബിള്‍ എസ്‌യുവിയാണ് TUV സ്റ്റിംഗര്‍ എന്ന വാദം മഹീന്ദ്ര ഉയര്‍ത്തി കഴിഞ്ഞു.

ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

മഹീന്ദ്രയുടെ ഡീസല്‍ mHawk നിരയില്‍ നിന്നുള്ള എഞ്ചിനിലാണ് TUV സ്റ്റിംഗറിന്റെ ഒരുക്കം. 140 bhp കരുത്തും 320 Nm torque ഉം ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

TUV300 എസ്‌യുവിയെ അതേപടി വെട്ടി മാറ്റിയ രൂപത്തിലാണ് TUV സ്റ്റിംഗറുള്ളത്. കാഴ്ചയില്‍ TUV300 യെക്കാളും ഭേദം TUV സ്റ്റിംഗറാണെന്ന് ചിലര്‍ ഉറക്കെ പറയുന്നുണ്ട്.

ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

മഹീന്ദ്രയുടെ കോര്‍പ്പറേറ്റ് ഗ്രില്ലിലാണ് TUV സ്റ്റിംഗറിന്റെയും വരവ്. അതേസമയം കണ്‍വേര്‍ട്ടബിള്‍ എസ്‌യുവിയുടെ ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും ഫോഗ്‌ലാമ്പുകളും എല്‍ഇഡി യൂണിറ്റാണ്.

ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

TUV300 എസ്‌യുവിയെ അപേക്ഷിച്ച് ഏറെ കുത്തനെയാണ് TUV സ്റ്റിംഗറിന്റെ A-Pillar. സ്റ്റിംഗറിന്റെ ബോക്‌സി ഡിസൈനിനെ എടുത്തു കാണിക്കുന്നതില്‍ ഇതേ A-Pillar നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.

ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

വിശാലമാണ് TUV സ്റ്റിംഗറിന്റെ അകത്തളം. മേല്‍ക്കൂര എടുത്തു കളഞ്ഞതിനാല്‍ തന്നെ ഇനി ഹെഡ്‌റൂം ഒരു പ്രശ്‌നമേയല്ല. അര്‍ബന്‍ റഗ്ഗ്ഡ് വെഹിക്കിള്‍ എന്നാണ് TUV സ്റ്റിംഗറിനെ മഹീന്ദ്ര വിശേഷിപ്പിക്കുന്നത്.

ഒരൊറ്റ കാര്‍ കൊണ്ട് കാഴ്ച്ചക്കാരെ മുഴുവന്‍ കൈയ്യിലെടുത്ത് മഹീന്ദ്ര; TUV സ്റ്റിംഗറാണ് ഹീറോ!

സുരക്ഷയുടെ കാര്യത്തില്‍ പുതിയ സ്റ്റിംഗര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നാണ് മഹീന്ദ്ര പറയുന്നത്. എന്തായാലും മഹീന്ദ്ര സ്റ്റാളിന് മുമ്പിലൂടെ ഒന്നു കണ്ണോടിച്ചാല്‍ തന്നെ TUV സ്റ്റിംഗറിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മുഖങ്ങളെ തിരിച്ചറിയാന്‍ സാധിക്കും.

English summary
Mahindra TUV Stinger Revealed. Read in Malayalam.
Story first published: Friday, February 9, 2018, 15:30 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark