രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

By Dijo Jackson

ഇനി കാത്തിരിപ്പു ഏറെയില്ല. മഹീന്ദ്ര എംപിവി ഒരുങ്ങി കഴിഞ്ഞു. യൂട്ടിലിറ്റി വാഹനങ്ങളില്‍ മഹീന്ദ്ര കാട്ടുന്ന മികവു പുതിയ U321 എംപിവിയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. പുതിയ എംപിവിയെ ഉത്സവകാലത്തിന് മുന്നോടിയായി വിപണിയില്‍ മഹീന്ദ്ര കൊണ്ടുവരും. മാരുതി എര്‍ട്ടിഗ, ടൊയോട്ട ഇന്നോവ, റെനോ ലോഡ്ജി, ഹോണ്ട BR-V മോഡലുകള്‍ക്കുള്ള മഹീന്ദ്രയുടെ ഉശിരന്‍ മറുപടിയാകും വരാനുള്ള എംപിവി.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

പരീക്ഷണയോട്ടം നടത്തുന്ന മഹീന്ദ്ര എംപിവിയെ ക്യാമറ പലതവണ പിടികൂടിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങള്‍ മോഡല്‍ ഉത്പാദനസജ്ജമായെന്നു പറഞ്ഞുവെയ്ക്കുന്നു. XUV500 -യില്‍ നിന്നും അടിത്തറ പങ്കിട്ടാണ് എംപിവിയുടെ ഒരുക്കം.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

രൂപഭാവത്തില്‍ പക്വത ആവോളം. മഹീന്ദ്രയുടെ വടക്കെ അമേരിക്കന്‍ ടെക്‌നിക്കല്‍ കേന്ദ്രമാണ് U321 എംപിവിയുടെ രൂപകല്‍പനയ്ക്ക് പിന്നില്‍. ചെന്നൈയിലുള്ള മഹീന്ദ്ര റിസര്‍ച്ച് വാലിയും പുതിയ എംപിവിയെ വികസിപ്പിക്കുന്നതില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തി.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

മോണോകോഖ് ഷാസിയില്‍ മഹീന്ദ്ര നിര്‍മ്മിക്കുന്ന മൂന്നാമത്തെ മോഡലാണിത്. XUV500, KUV100 എസ്‌യുവികളാണ് ആദ്യ രണ്ടു മോഡലുകള്‍. ഉയര്‍ന്ന വേഗത്തിലും കൂടുതല്‍ സ്ഥിരത പുലര്‍ത്താന്‍ മോണോകോഷ് ഷാസി പിന്തുണയ്ക്കും.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

എംപിവി പിന്തുടരുന്നത് വേറിട്ട ബോണറ്റ് ശൈലി. പതിവു ഏഴു സ്ലാറ്റ് ഗ്രില്‍ ഘടനയില്‍ കമ്പനി പുതുമ വരുത്തിയിട്ടുണ്ടെന്നാണ് സൂചന. ക്യാമറ പകര്‍ത്തിയ എംപിവിയില്‍ സ്റ്റീല്‍ റിമ്മുകളാണ് ഇടംപിടിക്കുന്നത്. പിറകില്‍ വിന്‍ഡ്ഷീല്‍ഡ് വൈപര്‍ കാണാം.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 'ബൂമറാങ്' എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ്‌ലാമ്പുകള്‍ എന്നിവയ്‌ക്കെല്ലാം പക്വതയേറെ. ടേണ്‍ സിഗ്നലുകള്‍ ഹെഡ്‌ലാമ്പുകള്‍ക്ക് താഴെ. തലകുത്തനെ സ്ഥാപിച്ച ടെയില്‍ലാമ്പുകളാണ് പിന്നിലെ മുഖ്യാകര്‍ഷണം.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

കടുപ്പമേറിയ ബെല്‍റ്റ്‌ലൈനും വലിയ വീല്‍ ആര്‍ച്ചുകളും ചിത്രങ്ങളില്‍ വ്യക്തം. നീണ്ട വീല്‍ബേസായതു കൊണ്ടു അകത്തളം വിശാലമായിരിക്കും. നേരത്തെ വന്ന ചിത്രങ്ങളും ഇക്കാര്യം അടിവരയിടുന്നു. അകത്തളത്തില്‍ ഇരട്ടനിറ ശൈലി പ്രതീക്ഷിക്കാം.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

എയര്‍ വെന്റുകള്‍ക്കും ഡോര്‍ ഹാന്‍ഡിലുകള്‍ക്കും ക്രോം അലങ്കാരം മഹീന്ദ്ര നല്‍കിയിട്ടുണ്ട്. കൂള്‍ഡ് ഗ്ലോവ് ബോക്‌സിനുമുണ്ടാകും ഇതേ ക്രോം അലങ്കാരം. ഭേദപ്പെട്ട ആഢംബരം അകത്തളം കാഴ്ചവെക്കും.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

എംപിവിയുടെ പ്രാരംഭ വകഭേദങ്ങളില്‍ മാനുവല്‍ എസിയും ഉയര്‍ന്ന വകഭേദങ്ങളില്‍ ഓട്ടോമാറ്റിക് എസിയും പ്രതീക്ഷിക്കാം. നാവിഗേഷനുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിലെ മുഖ്യവിശേഷങ്ങളാകും.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

പുതിയ മഹീന്ദ്ര എംപിവിയിലുള്ളത് 1..6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിനെന്നാണ് വിവരം. എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഒപ്പം 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും U321 അവകാശപ്പെടും.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

പെട്രോള്‍ എഞ്ചിന്‍ 163 bhp കരുത്തു പരമാവധി ഉത്പാദിപ്പിക്കും. ഇരു പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നിലകൊള്ളും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും വകഭേദങ്ങളിലുണ്ടാകും. ഒമ്പതു മുതല്‍ പതിനഞ്ചു ലക്ഷം വരെ മഹീന്ദ്ര U321 എംപിവിയ്ക്ക് വില പ്രതീക്ഷിക്കാം.

രണ്ടും കല്‍പിച്ച് മഹീന്ദ്ര, ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ എംപിവി തയ്യാര്‍

U321 ന് പുറമെ വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ മോഡലുകള്‍ക്ക് എതിരെ പുതിയ S201 കോമ്പാക്ട് എസ്‌യുവിയെയും മഹീന്ദ്ര ഉടന്‍ അണിനിരത്തും.

Spy Image Source: TeamBHP

Most Read Articles

Malayalam
കൂടുതല്‍... #mahindra #Spy Pics
English summary
Mahindra MPV White Colour Spied. Read in Malayalam.
Story first published: Friday, June 8, 2018, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X