പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

By Dijo Jackson

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ; ഇവര്‍ രണ്ടുപേരെയും വിരട്ടാന്‍ പുതിയ മഹീന്ദ്ര എംപിവിക്ക് കഴിയുമോ? U321 എന്ന കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന മഹീന്ദ്ര എംപിവി പരീക്ഷണയോട്ടം തുടങ്ങിയിട്ട് കാലം കുറച്ചായി. എംപിവിയുടെ രൂപവും ആകാരവും ഏറെക്കുറെ വിപണി തിരിച്ചറിഞ്ഞു കഴിഞ്ഞു.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

അകത്തളത്തെ കുറിച്ച് മാത്രമാണ് വലിയ ധാരണയില്ലാതിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങള്‍ ഈ പരാതിയും പരിഹരിച്ചു. മഹീന്ദ്ര എംപിവിയുടെ അകത്തളം എങ്ങനെയിരിക്കുമെന്ന് പുതിയ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രതീക്ഷിച്ചത് പോലെ വിശാലമാണ് അകത്തളം.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

രണ്ടാംനിരയില്‍ ഇടം ധാരാളം. എന്നാല്‍ എംപിവിയുടെ മൂന്നാം നിര ഒരല്‍പം ഇടുങ്ങിയതാണ്. മൂന്നാം നിരയില്‍ കാല്‍മുട്ടുകള്‍ക്ക് സ്ഥലം ലഭിക്കാന്‍ കുറച്ചു ബുദ്ധിമുട്ടും. കുട്ടികള്‍ക്കാണ് മൂന്നാം നിര അനുയോജ്യമാവുക.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

എന്തായാലും മുതിര്‍ന്ന രണ്ടാളുകള്‍ക്ക് തിങ്ങി ഞെരിഞ്ഞ് മൂന്നാം നിരയില്‍ ഇരിക്കാന്‍ പറ്റും. രണ്ടാം നിരയിലും മൂന്നാം നിരയിലും 60:40 അനുപാതത്തില്‍ വിഭജിക്കാവുന്ന സീറ്റുകളാണ് ഇടംപിടിക്കുന്നത്.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

ധാരാളം ലഗ്ഗേജ് ഉള്ള അവസരങ്ങളില്‍ ഇതു കൂടുതല്‍ സൗകര്യമൊരുക്കും. മേല്‍ക്കൂരയിലാണ് എസി വെന്റുകള്‍. മൊബൈല്‍ ഫോണുകള്‍ മുതലായവ സൂക്ഷിക്കാന്‍ പ്രത്യേക സ്റ്റോറേജ് ഇടങ്ങള്‍ എംപിവിയില്‍ അങ്ങിങ്ങായി കാണാം.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

ആറു സീറ്റര്‍, ഏഴു സീറ്റര്‍ പരിവേഷങ്ങളില്‍ മഹീന്ദ്ര എംപിവി വിപണിയില്‍ എത്തുമെന്നാണ് വിവരം. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പിയാനൊ ബ്ലാക് ഡാഷ്‌ബോര്‍ഡ്, വലിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഡിസ്‌പ്ലേ എന്നിവ അകത്തളത്തെ മറ്റു വിശേഷങ്ങളാണ്.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

സ്റ്റീയറിംഗ് വീലിലുള്ള ബട്ടണുകള്‍ മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിയന്ത്രിക്കാന്‍ സാധിക്കും. പുതിയ എംപിവിയില്‍ 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ ഒരുങ്ങുമെന്നാണ് സൂചന. എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാകും പെട്രോള്‍ പതിപ്പില്‍ ഇടംപിടിക്കുക. 163 bhp കരുത്ത് ഉത്പാദിപ്പിക്കാന്‍ പെട്രോള്‍ എഞ്ചിന് പറ്റും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ U321 -ല്‍ പ്രതീക്ഷിക്കാം.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

മോണോകോഖ് ഷാസിയിലുള്ള ആദ്യ മഹീന്ദ്ര അവതാരമെന്ന വിശേഷണത്തോടെയാണ് പുതിയ എംപിവി വരിക. മോണോകോഖ് ഷാസിയായതു കൊണ്ടു തന്നെ കാറില്‍ കൂടുതല്‍ സ്ഥിരത അനുഭവപ്പെടും.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

പുറത്തുവന്ന U321 -ന്റെ ചിത്രങ്ങളില്‍ എംപിവി തനിമ വ്യക്തമായി കാണാം. XUV500 ല്‍ കണ്ട ഏഴു സ്ലാറ്റ് ഗ്രില്ലായിരിക്കും എപിവിയ്ക്ക്. പ്രൊജക്ടറും ഹെഡ്‌ലാമ്പുകളും പക്വതയേറിയ ബമ്പറും U321 -ന്റെ രൂപകല്‍പന എടുത്തുകാണിക്കും.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

ഹെഡ്‌ലാമ്പുകള്‍ക്ക്് താഴെയാണ് ഇന്‍ഡിക്കേറ്റര്‍. ഫോഗ്‌ലാമ്പുകള്‍ ബമ്പറിലും. ബൂമറാങ് ആകൃതിയിലുള്ള ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളാണ് എംപിവിയില്‍. വശങ്ങള്‍ ഒരുപരിധി വരെ ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കും.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

കടുപ്പമേറിയ ബെല്‍റ്റ്‌ലൈനും വലിയ വീല്‍ ആര്‍ച്ചുകളുമായിരിക്കും എംപിവിയില്‍. അഞ്ചു സ്പോക്ക് 15 ഇഞ്ച് അലോയ് വീലുകളിലാണ് എംപിവിയുടെ ഒരുക്കം. കുത്തനെ സ്ഥാപിച്ച ടെയില്‍ലാമ്പുകളാണ് പിറകിലെ ആകര്‍ഷണം.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

സൈലോയുടെ പിന്‍ഗാമിയാണെങ്കിലും രൂപത്തിലും ഭാവത്തിലും U321 എംപിവി പ്രീമിയമാണ്. മഹീന്ദ്രയുടെ വടക്കെ അമേരിക്കന്‍ ഡിസൈന്‍ സംഘമാണ് എംപിവിയുടെ രൂപകല്‍പനയ്ക്ക് പിന്നില്‍.

പുതിയ മഹീന്ദ്ര എംപിവിയുടെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

നവംബര്‍ മാസത്തോടെ മഹീന്ദ്ര U321 എംപിവി വിപണിയില്‍ തലയയുര്‍ത്തുമെന്നാണ് സൂചന. ഒമ്പതു മുതല്‍ 15 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം.

Image Source: MotorOctane

Most Read Articles

Malayalam
കൂടുതല്‍... #mahindra #Spy Pics
English summary
Mahindra U321 MPV Interior Revealed. Read in Malayalam.
Story first published: Wednesday, May 16, 2018, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X