ഇന്നോവയുടെ വിപണി പിടിക്കാന്‍ U321, പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍

By Dijo Jackson

മഹീന്ദ്രയുടെ പുതിയ എംപിവി സെപ്തംബറില്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. U321 എന്ന കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന മോഡലിന്റെ ഔദ്യോഗിക നാമം അവതരണ വേളയില്‍ മാത്രമെ മഹീന്ദ്ര പുറത്തുവിടുകയുള്ളു. ഉത്സവകാലം മുന്നില്‍ കണ്ടാണ് U321 എംപിവിയെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവരുന്നത്.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

പുതുതലമുറ എര്‍ട്ടിഗയെ മാരുതിയും അവതരിപ്പിക്കുന്നതോടു കൂടി എംപിവി ശ്രേണിയില്‍ തീ പാറുമെന്ന കാര്യം ഉറപ്പാണ്. ഇതിനകം ഒട്ടനവധി തവണ പുതിയ മഹീന്ദ്ര എംപിവി ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടു കഴിഞ്ഞു. ബജറ്റ് വിലയും പ്രീമിയം ഫീച്ചറുകളുമായിരിക്കും ശ്രേണിയില്‍ U321 -ന് മേല്‍ക്കൈ നേടിക്കൊടുക്കുക.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ആകര്‍ഷകമായ മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളെന്നിവ എംപിവിയുടെ ചാരുത വെളിപ്പെടുത്തും. ഒരുപക്ഷെ ടാക്‌സി വിപണിയും പാസഞ്ചര്‍ കാര്‍ വിപണിയും U321 കൊണ്ടു ഒരേസമയം കീഴടക്കാന്‍ മഹീന്ദ്ര ഉദ്ദേശിക്കുന്നുണ്ടാകാം.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

എന്തായാലും സൈലോയെക്കാളും പ്രീമിയം പരിവേഷമായിരിക്കും U321 എംപിവിയ്ക്ക്. മഹീന്ദ്ര നിരയില്‍ XUV500 -യ്ക്കും സ്‌കോര്‍പിയോയ്ക്കും ഇടയില്‍ പുതിയ എംപിവി തലയുയര്‍ത്തും.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

വകഭേദങ്ങളില്‍ മുഴുവന്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും. ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും മോഡല്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുക.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

ഏറ്റവും പുതിയ 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ എഞ്ചിന്‍ മഹീന്ദ്ര U321 -ല്‍ തുടിക്കുമെന്നാണ് വിവരം. ദക്ഷിണ കൊറിയന്‍ കമ്പനി സാങ്‌യോങ്ങുമായി ചേര്‍ന്നു മഹീന്ദ്ര വികസിപ്പിച്ച എഞ്ചിനാണിത്. 125 bhp കരുത്തും 305 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പുറമെ പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെയും എംപിവിയില്‍ പ്രതീക്ഷിക്കാം. 163 bhp വരെ കരുത്തേകാന്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് കഴിയും.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓപ്ഷനല്‍ ഓട്ടോമാറ്റിക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുകള്‍ മോഡലില്‍ ഇടംപിടിക്കും. XUV500 -യിലുള്ള ഗിയര്‍ബോക്‌സുകളാണിത്. മിഷിണഗണില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയുടെ വടക്കെ അമേരിക്കന്‍ കേന്ദ്രമാണ് പുതിയ എംപിവിയെ രൂപകല്‍പന ചെയ്തത്.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

ചെന്നൈയിലുള്ള മഹീന്ദ്ര റിസര്‍ച്ച് വാലിയും എംപിവിയുടെ രൂപകല്‍പനയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മറ്റു വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യന്‍ നിര്‍മ്മിത U321 എംപിവികളെ കമ്പനി കയറ്റുമതി ചെയ്യാന്‍ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

സൈലോയെക്കാളും വലിയ ആകാരമാണ് എംപിവിയ്ക്ക്. XUV500 -യുടെ അടിത്തറയാണ് U321 എംപിവി പങ്കിടുന്നത്. സ്ലാറ്റ് ഘടനയുള്ള ക്രോം ഗ്രില്ല്, പിറകിലേക്കു വലിഞ്ഞ സ്വെപ്ബാക്ക് ഹെഡ്‌ലാമ്പുകള്‍, ഡബിള്‍ ബാരല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ടി ഭാവം വെളിപ്പെടുത്തുന്ന അലോയ് വീലുകള്‍, കുത്തനെ സ്ഥാപിച്ച ടെയില്‍ലാമ്പുകള്‍ എന്നിങ്ങനെ ഒരുപാട് ഡിസൈന്‍ സവിശേഷതകള്‍ മഹീന്ദ്ര U321 അവകാശപ്പെടും.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

കടുപ്പമേറിയ ബെല്‍റ്റ്‌ലൈനും വലിയ വീല്‍ ആര്‍ച്ചുകളുമാണ് എംപിവിയ്ക്ക് ലഭിക്കുന്നത്. അകത്തളത്തിന് ഇരട്ടനിറമായിരിക്കും. ഡാഷ്‌ബോര്‍ഡിന് പിയാനൊ ബ്ലാക് ഫിനിഷാണ് ലഭിക്കുക.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, നടുവിലായുള്ള എസി വെന്റുകള്‍, പുതിയ മൂന്നു സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ അകത്തളത്തില്‍ ഒരുങ്ങും.

പുതിയ മഹീന്ദ്ര എംപിവി സെപ്തംബറില്‍, ഇന്നോവയുടെ വിപണി പിടിക്കുമോ U321?

നീണ്ട വീല്‍ബേസായതു കൊണ്ടു അകത്തളം പരമാവധി സ്ഥലസൗകര്യങ്ങളുണ്ടാകും. റെനോ ലോഡ്ജിയെക്കാളും ഒരല്‍പം ഉയര്‍ന്ന വിലയില്‍ മഹീന്ദ്ര U321 -നെ വിപണിയില്‍ പ്രതീക്ഷിക്കാം. വിലയുടെ കാര്യത്തില്‍ മാരുതി എര്‍ട്ടിഗയും മഹീന്ദ്ര U321 ഉം ഇഞ്ചോടിഞ്ചായിരിക്കും പോരാട്ടം.

Source: CarandBike, AnythingOnWheels

Most Read Articles

Malayalam
കൂടുതല്‍... #mahindra #Spy Pics
English summary
Mahindra U321 MPV Launch In September; Spotted Testing Again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X