വരവിന് മുമ്പ് പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

Written By:

പുതിയ XUV500 നെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മഹീന്ദ്ര. പുത്തന്‍ എസ്‌യുവിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തുടരെ ചോരുന്ന സംഭവം മഹീന്ദ്രയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

കഴിഞ്ഞ ദിവസം പുറത്തുവന്ന XUV500 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ അകത്തളത്തെ കുറിച്ചുള്ള സംഗ്രഹം നല്‍കി കഴിഞ്ഞു. നിലവിലുള്ള മോഡലില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാര്‍ന്ന അകത്തളമാണ് 2018 മഹീന്ദ്ര XUV500 ന്.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

ടാന്‍ നിറമാണ് സീറ്റുകള്‍ക്ക്. അപ്‌ഹോള്‍സ്റ്ററിയില്‍ ഡയമണ്ട് സ്റ്റിച്ചിങ്ങുണ്ട്. ഡാഷ്‌ബോര്‍ഡിന് ബ്ലാക് നിറമാണ്. സെന്റര്‍ കണ്‍സോളിലുള്ള സില്‍വര്‍ ആക്‌സന്റും അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കും.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

മൃദുവാര്‍ന്ന മിനുസമുള്ള പ്രതലമാണ് ഡാഷ്‌ബോര്‍ഡിനെന്നതും ശ്രദ്ധേയം. സെന്റര്‍ കണ്‍സോളില്‍ അലൂമിനിയം-പിയാനൊ ബ്ലാക് ഫിനിഷാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളത്.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

റോട്ടറി ഡയലുകള്‍ക്ക് ലഭിച്ച തിളക്കം ഒഴിച്ചുനിര്‍ത്തിയാല്‍ നിലവിലുള്ള മോഡലിന് സമാനമായ സ്വിച്ച്ഗിയറാണ് പുതിയ XUV500 നെന്ന് പറയാം. ഗിയര്‍ പിടിയിലും, സ്റ്റീയറിംഗ് വീലിലും, ഹാന്‍ഡ്‌ബ്രേക്ക് ലെവറിലും, സെന്റര്‍ ആംറെസ്റ്റിലും ഇതേ സില്‍വര്‍ ആക്‌സന്റ് ദൃശ്യമാണ്.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് മാറ്റമില്ല. അലൂമിനിയം പെഡലുകളാണ് ഇക്കുറി എസ്‌യുവിയില്‍. ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിലും മഹീന്ദ്ര പുതുമ കൊണ്ടുവരുമെന്നാണ് സൂചന.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

A പില്ലറില്‍ കണ്ട ട്വീറ്ററുകള്‍ അഭ്യൂഹം ശക്തപ്പെടുത്തുന്നു. നേരത്തെ XUV500 ന്റെ എക്സ്റ്റീരിയര്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മെഷ് ശൈലിയിലുള്ള ക്രോം ഗ്രില്ലാണ് വരാനിരിക്കുന്ന XU500 ന്.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

പ്രൊജക്ടര്‍ ലൈറ്റുകളോടെയുള്ള പുതിയ ട്വിന്‍ പോഡ് ഹെഡ് ലാമ്പുകള്‍ക്കും എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ക്രോം പിന്തുണ ലഭിച്ചിട്ടുണ്ട്. നിലവിലുള്ള മോഡലില്‍ ഗ്രില്ലിന് താഴെയാണ് സ്പ്ലിറ്റ് എയര്‍ഡാം.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

എന്നാല്‍ വരാനിരിക്കുന്ന XUV500 ല്‍ എയര്‍ഡാം ഗ്രില്ലിന്റെ ഭാഗമാണ്. ഫോഗ് ലാമ്പുകള്‍ക്ക് മാറ്റമില്ല. ഹെഡ്‌ലാാമ്പുകള്‍ക്ക് കീഴെയാണ് ഫോഗ് ലാമ്പുകള്‍. ഫോഗ് ലാമ്പുകള്‍ക്ക് അമിതമായ ക്രോം ടച്ച് ഇല്ലെന്നതും ശ്രദ്ധേയം.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ മിററുകള്‍ നിലവിലെ തലമുറയില്‍ നിന്നും അതേപടി പകര്‍ത്തിയതാണ്. XUV500 ന്റെ പിന്നിലും വമ്പന്‍ പരിഷ്‌കാരങ്ങള്‍ മഹീന്ദ്ര നടത്തിയിട്ടുണ്ട്. പുത്തന്‍ ടെയില്‍ഗേറ്റ് ഡിസൈനും ടെയില്‍ ലാമ്പ് ക്ലസ്റ്ററുമാണിതില്‍ മുഖ്യം.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

കുത്തനെയുള്ള ടെയില്‍ ലൈറ്റുകള്‍ ഇക്കുറിയില്ല. പകരം ത്രികോണാകൃതിയിലുള്ള ടെയില്‍ ലൈറ്റുകളാണ് പുതിയ എസ്യുവിക്ക്. ഏറെ താഴെയാണ് റിഫ്ളക്ടറുകളുടെ സ്ഥാനം.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

സ്റ്റോപ് ലൈറ്റ് ഒരുങ്ങിയ റൂഫ് സ്പോയിലര്‍, പരിഷ്‌കരിച്ച പിന്‍ ബമ്പര്‍, ക്രോം നമ്പര്‍ പ്ലേറ്റ് എന്നിവ പിന്നിലെ മറ്റു വിശേഷങ്ങളാണ്. 170 bhp കരുത്തേകുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പുതിയ XUV500 ല്‍ പ്രതീക്ഷിക്കാം.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

അടുത്തിടെ ഇതേ എഞ്ചിനിലാണ് XUV500 G9 ഓട്ടോമാറ്റിക് പതിപ്പിനെ മഹീന്ദ്ര അവതരിപ്പിച്ചത്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മോഡലില്‍. റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ് എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV500 യുടെ പ്രധാന എതിരാളികള്‍.

വരവിന് മുമ്പെ പുതിയ മഹീന്ദ്ര XUV500 ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ ചോര്‍ന്നു

ശ്രേണിയില്‍ പോര് മുറുകുന്ന പശ്ചാത്തലത്തില്‍ XUV500 ന്റെ വില പുതുക്കാന്‍ മഹീന്ദ്രയ്ക്ക് താത്പര്യമില്ലെന്നാണ് സൂചന.

Image Source: TeamBHP

കൂടുതല്‍... #mahindra #spy pics
English summary
Mahindra XUV500 Facelift Interior Leaked. Read in Malayalam.
Story first published: Tuesday, April 3, 2018, 13:50 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark