ടൊയോട്ട ഫോര്‍ച്യൂണറിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ മഹീന്ദ്ര XUV700; എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്!

By Staff

കാലങ്ങളായി ടൊയോട്ട ഫോര്‍ച്യൂണറും, ഫോര്‍ഡ് എന്‍ഡവറും കൈയ്യടക്കിയ എസ്‌യുവി ശ്രേണിയിലേക്കാണ് ഇപ്പോള്‍ മഹീന്ദ്രയുടെ നോട്ടം. 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച പുതുതലമുറ സാങ്‌യോങ് G4 റെക്‌സ്റ്റണിലാണ് മഹീന്ദ്രയുടെ മുഴുവന്‍ പ്രതീക്ഷയും.

ടൊയോട്ട ഫോര്‍ച്യൂണറിനോട് നേരിട്ട് ഏറ്റുമുട്ടാന്‍ മഹീന്ദ്ര XUV700; എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്!

മഹീന്ദ്ര ബാഡ്ജുള്ള G4 റെക്സ്റ്റണിന്റെ വരവാണ് വിപണി കരുതിയത്. എന്നാല്‍ XUV700 എന്ന പേരില്‍ എസ്‌യുവിയെ രാജ്യത്ത് അവതരിപ്പിക്കാനാണ് നീക്കത്തിലാണ് മഹീന്ദ്ര. XUV500 ന് മേലെയുള്ള പൂര്‍ണ ഏഴു സീറ്റര്‍ എസ്‌യുവിയാണ് മഹീന്ദ്ര XUV700.

ടൊയോട്ട ഫോര്‍ച്യൂണറിനോട് നേരിട്ടു ഏറ്റുമുട്ടാന്‍ മഹീന്ദ്ര XUV700; എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്

ക്യാമറ പകര്‍ത്തിയ പുതിയ XUV700 എസ്‌യുവിയാണ് കമ്പനിയുടെ നീക്കം വെളിപ്പെടുത്തിയത്. സില്‍വര്‍ നിറത്തിലുള്ള മഹീന്ദ്ര എസ്‌യുവിയുടെ ചിത്രമാണ് പുറത്തു വന്നതും.

ടൊയോട്ട ഫോര്‍ച്യൂണറിനോട് നേരിട്ടു ഏറ്റുമുട്ടാന്‍ മഹീന്ദ്ര XUV700; എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്

കുറഞ്ഞ ഭാരവും ഉയര്‍ന്ന ദൃഢതയും ഉറപ്പു വരുത്തുന്ന ക്വാഡ്-ഫ്രെയിം അടിത്തറയില്‍ നിന്നുമാണ് മഹീന്ദ്ര XUV700 ന്റെ ഒരുക്കം. മൂന്നു നിരകളുള്ള ഏഴു സീറ്റര്‍ എസ്‌യുവിയാകും XUV700.

ടൊയോട്ട ഫോര്‍ച്യൂണറിനോട് നേരിട്ടു ഏറ്റുമുട്ടാന്‍ മഹീന്ദ്ര XUV700; എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്

ആഢംബരം നിറഞ്ഞ വിശാലമായ അകത്തളമാകും എസ്‌യുവിയ്ക്ക്. മസാജ് സീറ്റുകള്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്രിക് സണ്‍റൂഫ് എന്നിങ്ങനെ നീളുന്നതാണ് XUV700 ന്റെ ഫീച്ചറുകള്‍.

ടൊയോട്ട ഫോര്‍ച്യൂണറിനോട് നേരിട്ടു ഏറ്റുമുട്ടാന്‍ മഹീന്ദ്ര XUV700; എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്

എസ്‌യുവിയുടെ രണ്ടാം നിരയില്‍ 10.1 ഇഞ്ച് സെന്റര്‍ കണ്‍സോള്‍ ഡിസ്‌പ്ലേയും, 9.2 ഇഞ്ച് ഹെഡ്‌റെസ്റ്റ് മോണിട്ടറും ഇടംപിടിക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ എസ്‌യുവിയിലുണ്ട്.

Recommended Video - Watch Now!
Mahindra Rexton Quick Look; Specs, Interior And Exterior - DriveSpark
ടൊയോട്ട ഫോര്‍ച്യൂണറിനോട് നേരിട്ടു ഏറ്റുമുട്ടാന്‍ മഹീന്ദ്ര XUV700; എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്

2.2 ലിറ്റര്‍ യൂറോ VI ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര XUV700 യുടെ ഒരുക്കം. 2.2 ലിറ്റര്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ടൊയോട്ട ഫോര്‍ച്യൂണറിനോട് നേരിട്ടു ഏറ്റുമുട്ടാന്‍ മഹീന്ദ്ര XUV700; എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്

ഏഴു സ്പീഡ് മെര്‍സിഡീസ് ബെന്‍സ് ഗിയര്‍ബോക്‌സാണ് എസ്‌യുവിയില്‍ ഇടംപിടിക്കുന്നത്. ഒരുപക്ഷെ 222 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെയും XUV700 ല്‍ മഹീന്ദ്ര നല്‍കിയേക്കാം.

ടൊയോട്ട ഫോര്‍ച്യൂണറിനോട് നേരിട്ടു ഏറ്റുമുട്ടാന്‍ മഹീന്ദ്ര XUV700; എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മഹീന്ദ്ര XUV700 പറഞ്ഞുവെയ്ക്കും. ഒമ്പതു എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിംഗ് ബ്ലൈന്‍ഡ് സ്‌പോട് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സേഫ്റ്റി അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് എസ്‌യുവിയുടെ സുരക്ഷാ ഫീച്ചറുകള്‍.

ടൊയോട്ട ഫോര്‍ച്യൂണറിനോട് നേരിട്ടു ഏറ്റുമുട്ടാന്‍ മഹീന്ദ്ര XUV700; എസ്‌യുവിയുടെ ആദ്യ ചിത്രം പുറത്ത്

ഏകദേശം 25 ലക്ഷം രൂപയോളം പ്രൈസ്ടാഗ് മഹീന്ദ്ര XUV700 ല്‍ പ്രതീക്ഷിക്കാം.

Image Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #Spy Pics #mahindra
English summary
Mahindra XUV700 Spotted Testing In India. Read in Malayalam.
Story first published: Wednesday, March 14, 2018, 13:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X