ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700; ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു

Written By:
Recommended Video - Watch Now!
Auto Rickshaw Explodes In Broad Daylight

ടൊയോട്ട ഫോര്‍ച്യൂണറിനും ഫോര്‍ഡ് എന്‍ഡവറിനും എതിരെ മഹീന്ദ്രയുടെ പുതിയ പോരാളി, XUV700 വരവറിയിച്ചു. വിലയേറിയ വമ്പന്‍ എസ്‌യുവികള്‍ക്ക് പകരക്കാരനായാണ് ബജറ്റ് പ്രൈസ്ടാഗില്‍ മഹീന്ദ്ര XUV700 വരുന്നത്.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700; ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു

വരവിന് മുന്നോടിയായി മഹീന്ദ്ര പുറത്തുവിട്ടിരിക്കുന്ന പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസറില്‍ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്. XUV700 ന്റെ ആകാരത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ ടീസര്‍.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700; ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു

ഫീച്ചറുകളാല്‍ സമ്പൂര്‍ണമായ ഏഴു-സീറ്റര്‍ ഓഫ്-റോഡര്‍ എസ്‌യുവിയാണ് പുതിയ XUV700. സാങ്‌യോങ് റെക്‌സ്റ്റണ്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് XUV700 യുടെ ഒരുക്കം.

പ്രീമിയം ലക്ഷ്വറി ഫീച്ചറുകളെ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം എന്ന് മഹീന്ദ്ര പറയാതെ പറഞ്ഞു കഴിഞ്ഞു. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 360 ഡിഗ്രി ക്യാമറ, സണ്‍റൂഫ് - ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700 പടയൊരുക്കം ആരംഭിച്ചു.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700; ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു

ഓഫ്-റോഡര്‍ പരിവേഷമുള്ളതിനാല്‍ ലാഡര്‍ ഫ്രെയിം ചാസിയിലാണ് ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി വരിക. 4X4 സംവിധാനവും XUV700 ല്‍ ഒരുങ്ങും. റെക്സ്റ്റണ്‍ രാജ്യാന്തര പതിപ്പില്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700; ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു

186 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുന്നതും.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700; ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു

ഇന്ത്യന്‍ വരവില്‍ മഹീന്ദ്രയുടെ കയ്യൊപ്പോട് കൂടിയാണ് റെക്‌സ്റ്റണിനെ അടിസ്ഥാനപ്പെടുത്തിയുള്ള XUV700 അണിനിരക്കുക. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പുതിയ മഹീന്ദ്ര XUV700 അവതാരമെടുക്കും.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700; ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു

ഈ വര്‍ഷം തന്നെ XUV700 വിപണിയില്‍ എത്തുമെന്നാണ് സൂചന. എസ്‌യുവി ശ്രേണിയില്‍ വിലയിലൂടെ ആധിപത്യം കൈയ്യടക്കുകയാണ് XUV700 ലക്ഷ്യമിടുന്നത്.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700; ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു

അതുകൊണ്ട് തന്നെ ഫോര്‍ച്യൂണറിലും നാല് ലക്ഷം രൂപയോളം വിലക്കുറവിലാകും മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവി അവതരിക്കുക.മുമ്പ് ആദ്യതലമുറ സാങ്‌യോങ് റെക്‌സ്റ്റണിന് ഇന്ത്യയില്‍ ചുവടുപിഴച്ചിരുന്നു.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700; ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു

മുൻ വീഴ്ചയില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട കമ്പനി ഇത്തവണ മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോഡൽ 'XUV700' ബ്രാന്ഡിംഗിലൂടെയാണ് റെക്സ്റ്റണിന്റെ തിരിച്ചുവരവിന് കളം ഒരുക്കുന്നത്. XUV500 യ്ക്കും മേലേയാണ് XUV700 യുടെ സ്ഥാനം.

ഫോര്‍ച്യൂണറിനും എന്‍ഡവറിനും എതിരെ XUV700; ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ ടീസര്‍ മഹീന്ദ്ര പുറത്തുവിട്ടു

ഇന്ത്യയില്‍ പ്രചാമേറിയ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവികളോട് നേരിട്ട് കൊമ്പുകോര്‍ക്കാനുള്ള ഒരുക്കത്തിലാണ് പുതിയ മഹീന്ദ്ര XUV700. കുറഞ്ഞ വിലയാകും എന്‍ഡവര്‍, ഫോര്‍ച്യൂണറുകള്‍ക്ക് മുമ്പില്‍ റെക്സ്റ്റണിന് മുന്‍തൂക്കം നല്‍കിയേക്കാവുന്ന നിര്‍ണായക ഘടകം.

English summary
Mahindra XUV700 SUV Teased Ahead Of Debut At Auto Expo 2018. Read in Malayalam.
Story first published: Monday, February 5, 2018, 10:29 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark