മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 — വീഡിയോ

By Staff

ഇന്ത്യയില്‍ മാരുതി 800 നിര്‍ത്തിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇന്നും ഇടത്തരക്കാരന്റെ പ്രിയ വാഹനമാണ് 800 ഹാച്ച്ബാക്ക്. നിരത്തിലൂടെ കടന്നുപോകുന്ന ഓരോ മാരുതി 800 ഹാച്ച്ബാക്കും വിന്റേജ് കാറെന്ന വിശേഷണത്തില്‍ നിന്നുമേറെ അകലെയല്ല. എന്നാല്‍ അടുത്തകാലത്തായി മാരുതി 800 ഹാച്ച്ബാക്കുകള്‍ക്ക് വ്യത്യസ്ത ഭാവപ്പകര്‍ച്ച നല്‍കാനുള്ള പ്രവണത രാജ്യത്തു കൂടിവരികയാണ്.

മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 — വീഡിയോ

ജിപ്‌സിയായും ഫെറാറിയായും മാറുന്ന മാരുതി 800 -കളുടെ എണ്ണം വര്‍ധിക്കുന്നു. ഇത്തരത്തില്‍ മധ്യപ്രദേശില്‍ ഥാറായി മാറിയ മാരുതി 800 ഹാച്ച്ബാക്കാണ് ഏറ്റവുമൊടുവിലെ 'ഇര'. മഹീന്ദ്ര ഥാറിന്റെ കുപ്പായമഞ്ഞപ്പോഴേക്കും കുഞ്ഞന്‍ 800 ഹാച്ച്ബാക്കിന് വലുപ്പം കൂടി.

മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 — വീഡിയോ

ഥാറിലേക്കുള്ള പരിണാമത്തില്‍ ഹാച്ച്ബാക്കിന് മുകള്‍ ഫ്രെയിം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. പകരം ഥാറിനെ ഓര്‍മ്മപ്പെടുത്തുന്ന കസ്റ്റം നിര്‍മ്മിത ഫ്രെയിമാണ് ഹാച്ച്ബാക്ക് ഉപയോഗിക്കുന്നത്. ഥാറില്‍ നിന്നും പ്രചോദനം മുന്‍ പിന്‍ ബമ്പറുകളില്‍ കാണാം.

മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 — വീഡിയോ

ഓഫ്‌റോഡറാകാനുള്ള ശ്രമത്തില്‍ 800 ഹാച്ച്ബാക്കിന്റെ ബോണറ്റിന് ഉയരം കൂടി. പ്രത്യേക എല്‍ഇഡി ലൈറ്റുകളും ബോണറ്റില്‍ ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. ഹണികോമ്പ് ശൈലിയാണ് സില്‍വര്‍ ആവരണമുള്ള ഗ്രില്ലിന്.

Most Read: ഇതാണ് മഹീന്ദ്രയുടെ പുതിയ ഏഴു സീറ്റര്‍ എസ്‌യുവി, ആള്‍ട്യുറാസ് G4

മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 — വീഡിയോ

ഹെഡ്‌ലാമ്പുകള്‍ക്ക് തൊട്ടുമുകളിലാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഇടംപിടിക്കുന്നത്. 800 ഹാച്ച്ബാക്കിന് മാരുതി നല്‍കിയ ചെറിയ ടയറുകള്‍ ഉടമ ഉപേക്ഷിച്ചു. പകരം ഥാറിലേതുപോലെ വലിയ വീതികൂടിയ അലോയ് വീലുകളാണ് ഹാച്ച്ബാക്കിലുള്ളത്.

മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 — വീഡിയോ

വയര്‍ മെഷുകള്‍, ടെയില്‍ഗേറ്റില്‍ സ്ഥാപിച്ച സ്‌പെയര്‍ ടയര്‍, ജെറി ക്യാന്‍ എന്നിവയെല്ലാം ഹാച്ച്ബാക്ക് പരുക്കനാണെന്നു പറഞ്ഞുവെയ്ക്കും. പ്രവര്‍ത്തിക്കുന്ന സ്‌നോര്‍ക്കല്‍ കുഴലാണ് മോഡലില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം.

മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 — വീഡിയോ

ആഴമുള്ള ജലാശയങ്ങള്‍ പിന്നിടാന്‍ സ്‌നോര്‍ക്കല്‍ കുഴലുകള്‍ വാഹനങ്ങളെ സഹായിക്കും; ഇന്‍ടെയ്ക്കില്‍ വെള്ളം കയറില്ല. ഥാറിലേക്കുള്ള യാത്രയില്‍ ഹാച്ച്ബാക്കിന്റെ എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിനും മാറ്റങ്ങള്‍ സംഭവിച്ചു.

മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 — വീഡിയോ

ശബ്ദഗാംഭീര്യത മാരുതി 800 ഇവിടെ അവകാശപ്പെടും. ക്യാന്‍വാസ് ഉപയോഗിച്ചാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം. ആവശ്യസമയത്ത് മേല്‍ക്കൂര ചുരുട്ടിവെയ്ക്കാന്‍ കഴിയും. ആകർഷണീയത കൂട്ടാൻ വേണ്ടി ഔഡിയുടെ ലോഗോ വരെ മോഡലിൽ പതിപ്പിച്ചിട്ടുണ്ട്.

മഹീന്ദ്ര ഥാറാവാന്‍ ശ്രമിച്ച മാരുതി 800 — വീഡിയോ

അതേസമയം രൂപമാറ്റം കേവലം പുറംമോടിയില്‍ മാത്രമായി പരിമിതപ്പെടുകയാണ്. എഞ്ചിനിലോ, സാങ്കേതിക ഭാഗങ്ങളിലോ ഹാച്ച്ബാക്കിന് മാറ്റങ്ങളില്ല. അകത്തളത്തില്‍ പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി ഒഴിച്ചുനിര്‍ത്തിയാല്‍ വലിയ പരിഷ്‌കാരങ്ങള്‍ ചൂണ്ടിക്കാട്ടാനില്ല.

Most Read: സാന്‍ട്രോയുടെ വഴിയെ ഇന്ത്യയില്‍ തിരിച്ചുവരുന്ന 'പഴയ' കാറുകള്‍

ആകെ മുഴുവൻ 92,000 രൂപയാണ് മാരുതി 800 മഹീന്ദ്ര ഥാറായി മാറിയപ്പോൾ ഉടമയ്ക്ക് ചിലവായത്. നേരത്തെ പഞ്ചാബിലും സമാനമായ രീതിയില്‍ മാരുതി 800 മോഡിഫിക്കേഷന്‍ ശ്രദ്ധനേടിയിരുന്നു. അന്നു ജിപ്‌സിയായാണ് മാരുതി ഹാച്ച്ബാക്ക് മാറിയത്.

Most Read Articles

Malayalam
English summary
Maruti 800 Modified Into Mahindra Thar. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X