ഫ്യൂച്ചര്‍ കോണ്‍സെപ്റ്റ് എസില്‍ പ്രതീക്ഷ അര്‍പ്പിച്ച് മാരുതി; ഇതാണ് പുതിയ അവതാരം

Written By:

കാത്തിരിപ്പിന് വിരാമം; മാരുതി ഫ്യൂച്ചര്‍ കോണ്‍സെപ്റ്റ് എസ് ഇന്ത്യയില്‍ അവതരിച്ചു. മാരുതി നിരയില്‍ പിറവിയെടുക്കാന്‍ കാത്തു നില്‍ക്കുന്ന മൈക്രോ എസ്‌യുവിക്കുള്ള ആമുഖമാണ് പുതിയ ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റ്. വരുന്ന രണ്ടു വര്‍ഷത്തിനകം തന്നെ ബ്രെസ്സയ്ക്ക് കീഴെ ഫ്യൂച്ചര്‍ കോണ്‍സെപറ്റ് എസിനെ അടിസ്ഥാനപ്പെടുത്തിയുള്ള എസ്‌യുവി വിപണിയില്‍ എത്തും

ഫ്യൂച്ചര്‍ കോണ്‍സെപ്റ്റ് എസില്‍ പ്രതീക്ഷ അര്‍പ്പിച്ച് മാരുതി; ഇതാണ് പുതിയ അവതാരം

തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഫ്യൂച്ചര്‍ കോണ്‍സെപ്റ്റിന്റെ വരവ്. നേരിയ ഗ്രില്ലും എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ഫ്യൂച്ചര്‍ കോണ്‍സെപ്റ്റ് എസിന് അഗ്രസീവ് മുഖഭാവമാണ് നല്‍കുന്നത്. കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന വിന്‍ഡ്ഷീല്‍ഡിന് ചുറ്റും മാരുതി നല്‍കിയ വെള്ള വലയം ഫ്യൂച്ചര്‍ കോണ്‍സെപ്റ്റ് എസിന്റെ ഡിസൈന്‍ സവിശേഷതയാണ്.

ഫ്യൂച്ചര്‍ കോണ്‍സെപ്റ്റ് എസില്‍ പ്രതീക്ഷ അര്‍പ്പിച്ച് മാരുതി; ഇതാണ് പുതിയ അവതാരം

ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ പോന്നതാണ് കോണ്‍സെപ്റ്റ് മോഡലിന്റെ ടയറുകള്‍. വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ നിലകൊള്ളുന്ന ഭീമാകരമായ ടയറുകളില്‍ അതിശയം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഹെഡ്‌ലാമ്പുകള്‍ക്ക് സമാനമായി എല്‍ഇഡി ടെയില്‍ ലാമ്പുകളും കാഴ്ചയില്‍ തീരെ നേര്‍ന്നതാണ്.

ഫ്യൂച്ചര്‍ കോണ്‍സെപ്റ്റ് എസില്‍ പ്രതീക്ഷ അര്‍പ്പിച്ച് മാരുതി; ഇതാണ് പുതിയ അവതാരം

ഓറഞ്ച് കളര്‍ സ്‌കീമിലാണ് കോണ്‍സെപ്റ്റ് മോഡലിന്റെ ഒരുക്കം. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സ്റ്റീയറിംഗ് വീല്‍, ഡോര്‍ ട്രിമ്മുകള്‍, സീറ്റുകള്‍, ഡാഷ്‌ബോര്‍ഡ്... എങ്ങും ഇതേ ഓറഞ്ച് മയമാണ്. സര്‍ക്കുലാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് ഫ്യൂച്ചര്‍ കോണ്‍സെപ്റ്റ് എസിന്റെ മറ്റൊരു വിശേഷം.

ഫ്യൂച്ചര്‍ കോണ്‍സെപ്റ്റ് എസില്‍ പ്രതീക്ഷ അര്‍പ്പിച്ച് മാരുതി; ഇതാണ് പുതിയ അവതാരം

എന്തായാലും മാരുതിയുടെ ഉത്പാദന നിരയില്‍ ഫ്യൂച്ചര്‍ കോണ്‍സെപ്റ്റ് എസ് എത്തുമ്പോള്‍ എന്തൊക്കെ പരിണാമങ്ങള്‍ സംഭവിക്കുമെന്നത് കണ്ടറിയണം.

കൂടുതല്‍... #maruti suzuki #Auto Expo 2018
English summary
Auto Expo 2018: Maruti Future Concept S Unveiled. The Maruti Future S concept revealed at Auto Expo 2018 previews Maruti's SUV which will sit under the Brezza compact SUV and is expected to arrive in India within the next two years.
Story first published: Wednesday, February 7, 2018, 21:47 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark