പുതിയ സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് RS ഹൈബ്രിഡും ഇന്ത്യയിലേക്ക്

By Dijo Jackson

ബുക്കിംഗ് റെക്കോര്‍ഡുകള്‍ തിരുത്തി മൂന്നാം തലമുറ മാരുതി സ്വിഫ്റ്റ് വിപണിയില്‍ കുതിക്കുകയാണ്. സ്വിഫ്റ്റ് വെട്ടിപിടിക്കുന്ന നേട്ടങ്ങള്‍ക്കു പിന്നാലെ പുതിയ സ്വിഫ്റ്റ് RS ഹൈബ്രിഡ് പതിപ്പും ഇന്ത്യയിലേക്ക് വരുമെന്ന് റിപ്പോര്‍ട്ട്.

പുതിയ സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് RS ഹൈബ്രിഡും ഇന്ത്യയിലേക്ക്

നിലവില്‍ രാജ്യാന്തര വിപണികളില്‍ വില്‍പനയിലുള്ള മോഡലാണ് സ്വിഫ്റ്റ് RS ഹൈബ്രിഡ്. രാജ്യം പൂര്‍ണമായും വൈദ്യുത കാറുകളിലേക്ക് കടക്കുന്നതിന് മുമ്പെ സ്വിഫ്റ്റ് RS ഹൈബ്രിഡിനെ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മാരുതി സുസൂക്കി.

പുതിയ സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് RS ഹൈബ്രിഡും ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത കാറുകള്‍ക്ക് പ്രചാരം കുറവായതിനാല്‍ ഹൈബ്രിഡ് കാറുകളെ നല്‍കാനാണ് ഭൂരിപക്ഷം കാര്‍ നിര്‍മ്മാതാക്കള്‍ക്കും താത്പര്യം.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുതിയ സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് RS ഹൈബ്രിഡും ഇന്ത്യയിലേക്ക്

രാജ്യാന്തര വിപണികളില്‍ മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് സ്വിഫ്റ്റ് RS ഹൈബ്രിഡ് ഒരുങ്ങുന്നത്.

പുതിയ സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് RS ഹൈബ്രിഡും ഇന്ത്യയിലേക്ക്

സുസൂക്കി ഹൈബ്രിഡ് വെഹിക്കിള്‍ സിസ്റ്റമെന്നാണ് ഹൈബ്രിഡ് സാങ്കേതികതയെ സുസൂക്കി വിശേഷിപ്പിക്കുന്നതും. കാറിന്റെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ തോത് കുറയ്ക്കുന്നതിലും SVHS നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.

പുതിയ സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് RS ഹൈബ്രിഡും ഇന്ത്യയിലേക്ക്

പൂര്‍ണ ഹൈബ്രിഡ് സംവിധാനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് SVHS. ഇന്ത്യയില്‍ എര്‍ട്ടിഗ എംപിവി, സിയാസ് സെഡാന്‍ മോഡലുകളെ SVHS സാങ്കേതികതയിലും മാരുതി അണിനിരത്തുന്നുണ്ട്.

പുതിയ സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് RS ഹൈബ്രിഡും ഇന്ത്യയിലേക്ക്

ഒരുപക്ഷെ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികത ഒരുങ്ങുന്ന മാരുതിയുടെ മൂന്നാമത്തെ കാറാകാം സ്വിഫ്റ്റ്. നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് മാരുതി സ്വിഫ്റ്റ് വിപണിയില്‍ എത്തുന്നത്.

പുതിയ സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് RS ഹൈബ്രിഡും ഇന്ത്യയിലേക്ക്

സ്വിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ SVHS സാങ്കേതികത നല്‍കാന്‍ മാരുതിക്ക് ഏറെ ബുദ്ധിമുട്ടാകില്ല. 32 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് രാജ്യാന്തര വിപണികളില്‍ സ്വിഫ്റ്റ് ഹൈബ്രിഡ് കാഴ്ചവെക്കുന്നത്.

പുതിയ സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് RS ഹൈബ്രിഡും ഇന്ത്യയിലേക്ക്

28.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഇന്ത്യയില്‍ സ്വിഫ്റ്റ് ഡീസല്‍ രേഖപ്പെടുത്തുന്നതും.

Source: Money Control

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #മാരുതി
English summary
Maruti Suzuki Considering Swift RS Hybrid For India. Read in Malayalam.
Story first published: Thursday, March 1, 2018, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X