വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്; ബുക്കിംഗ് 30,000 പിന്നിട്ടു

Written By:
Recommended Video - Watch Now!
Auto Rickshaw Explodes In Broad Daylight

വരവിന് മുമ്പെ പുത്തന്‍ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റ്. 2018 സ്വിഫ്റ്റ് പ്രീ-ബുക്കിംഗ് ആരംഭിച്ചു ആഴ്ചകള്‍ പിന്നിടും മുമ്പെ പുതിയ ഹാച്ച്ബാക്കിനായുള്ള പിടിവലി വിപണിയിൽ തുടങ്ങിക്കഴിഞ്ഞു.

വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്; ബുക്കിംഗ് 30,000 പിന്നിട്ടു

വില പ്രഖ്യാപിക്കും മുമ്പെ ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. നിലവില്‍ മുപ്പതിനായിരത്തില്‍ ഏറെ ബുക്കിംഗാണ് 2018 മാരുതി സ്വിഫ്റ്റ് കൈയ്യടക്കിയിരിക്കുന്നത്.

വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്; ബുക്കിംഗ് 30,000 പിന്നിട്ടു

രാജ്യത്തുടനീളമുള്ള മാരുതി സുസൂക്കി അറീന ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് ഉപഭോക്താക്കള്‍ക്ക് പുത്തന്‍ സ്വിഫ്റ്റിനെ ബുക്ക് ചെയ്യാനുള്ള അവസരം. 11,000 രൂപയാണ് സ്വിഫ്റ്റിന്റെ ബുക്കിംഗ് തുകയും.

വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്; ബുക്കിംഗ് 30,000 പിന്നിട്ടു

ബുക്കിംഗ് ക്യാന്‍സല്‍ ചെയ്താല്‍ തുക തിരിച്ചു നല്‍കുമെന്നതും പുതിയ മാരുതി ഹാച്ച്ബാക്കിലേക്കുള്ള ഒഴുക്കു വര്‍ധിപ്പിച്ചു. ഫെബ്രുവരി ഏഴിന് തുടങ്ങുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പുതിയ സ്വിഫ്റ്റ് ഔദ്യോഗികമായി ഇന്ത്യയില്‍ പിറവിയെടുക്കും.

വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്; ബുക്കിംഗ് 30,000 പിന്നിട്ടു

അഞ്ചു ലക്ഷം രൂപ പ്രാരംഭവിലയില്‍ പുത്തന്‍ മാരുതി സ്വിഫ്റ്റ് അവതരിക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി അവസാന വാരത്തോടെ തന്നെ പുതിയ മാരുതി ഹാച്ച്ബാക്ക് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങുമെന്ന് ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്; ബുക്കിംഗ് 30,000 പിന്നിട്ടു

ആറ് മുതല്‍ എട്ടു ആഴ്ച വരെയാകും പുതിയ സ്വിഫ്റ്റിനായുള്ള കാത്തിരിപ്പു കാലവധി. ആറ് വ്യത്യസ് നിറങ്ങളില്‍ പുതിയ സ്വിഫ്റ്റ് ലഭ്യമാകുമെന്നാണ് സൂചന.

വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്; ബുക്കിംഗ് 30,000 പിന്നിട്ടു

അതേസമയം സ്വിഫ്റ്റ് വകഭേദങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സ്വിഫ്റ്റ് ബുക്ക് ചെയ്തതിന് ശേഷം പിന്നീടൊരു ഘട്ടത്തിലാകും വകഭേദം തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കുക.

വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്; ബുക്കിംഗ് 30,000 പിന്നിട്ടു

ഔദ്യോഗിക അവതരണത്തിന് തൊട്ടുപിന്നാലെ എത്രയും പെട്ടെന്ന് ഈ ഉപഭോക്താക്കള്‍ക്ക് പുതുതലമുറ സ്വിഫ്റ്റിനെ ലഭ്യമാക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കും.

വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്; ബുക്കിംഗ് 30,000 പിന്നിട്ടു

യഥാക്രമം 82 bhp, 74 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതാകും പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് (Auto Gear Shift) ഓപ്ഷനുകള്‍ പുതിയ മാരുതി സ്വിഫ്റ്റില്‍ ലഭ്യമാകും.

വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റ് സൂപ്പര്‍ഹിറ്റ്; ബുക്കിംഗ് 30,000 പിന്നിട്ടു

പുത്തന്‍ ഡാഷ്‌ബോര്‍ഡ്, മള്‍ട്ടി-ഫംങ്ഷന്‍ ത്രി-സ്‌പോക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ (ഓഡിയോ/ക്രൂയിസ് കണ്‍ട്രോള്‍ക്ക് ഒപ്പം), ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി നേടിയ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നതാണ് സ്വിഫ്റ്റിന്റെ വിശേഷങ്ങള്‍.

Source: The Hindu BusinessLine

കൂടുതല്‍... #maruti suzuki #maruti #മാരുതി
English summary
Maruti Swift Crosses 30,000 Bookings In India. Read in Malayalam.
Story first published: Tuesday, February 6, 2018, 10:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark