ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

Written By:

ആഗ്രഹം ജീപ് കോമ്പസ് സ്വന്തമാക്കണമെന്നായിരുന്നു. പക്ഷെ നേടാനായത് മാരുതി വിറ്റാര ബ്രെസ്സയും അപ്പോള്‍ എന്തുചെയ്യും? മാരുതി എസ്‌യുവിയുടെ പുതുമ മാറാന്‍ ഹരിയാന സ്വദേശി സൗരഭ് ബിഷ്‌നോയി കാത്തുനിന്നില്ല, കണ്ണടച്ചു തുറക്കും മുമ്പെ പുത്തന്‍ ബ്രെസ്സയെ ജീപ് കോമ്പസാക്കി മാറ്റി ഈ വിരുതന്‍.

ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

ഇന്ത്യയില്‍ മാരുതി വിറ്റാര ബ്രെസ്സയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി. ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ച് വിറ്റാര ബ്രെസ്സയെ അണിയിച്ചൊരുക്കാം എന്നതാണ് മാരുതി എസ്‌യുവിക്ക് പ്രചാരം വര്‍ധിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്.

ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

പക്ഷെ മാരുതി നല്‍കുന്ന ക്യാന്‍വാസില്‍ ബ്രെസ്സയ്ക്ക് ചായം പൂശാന്‍ താത്പര്യമില്ലാത്ത ഉപഭോക്താക്കളും ഇന്ത്യയിലുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് മേല്‍പറഞ്ഞ ഹരിയാന സ്വദേശി.

ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

കണ്ടാല്‍ ജീപ് കോമ്പസാണ് ഇദ്ദേഹത്തിന്റെ ബ്രെസ്സ. ജീപില്‍ നിന്നും കടമെടുത്ത ഏഴു സ്ലാറ്റ് ഗ്രില്‍ കൊണ്ടു തന്നെ ഈ ബ്രെസ്സ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കും.

ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

ജീപ് എസ്‌യുവികളുടെ മുഖമുദ്രയാണ് പ്രശസ്തമായ ഏഴു സ്ലാറ്റ് ഗ്രില്‍. ബ്രെസ്സയില്‍ അതിവിദഗ്ധമായാണ് ഇതേ ഏഴു സ്ലാറ്റ് ഗ്രില്‍ ഒരുക്കിയിട്ടുള്ളതും. ഫൊക്‌സ് സ്‌കിഡ് പ്ലേറ്റും ബമ്പര്‍ ഇന്‍സേര്‍ട്ടുകളും ബ്രെസ്സയുടെ ജീപ് പരിവേഷത്തില്‍ ഉള്‍പ്പെടും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

ഇവ രണ്ടും മാരുതിയുടെ ഐക്രിയേറ്റ് കസ്റ്റമൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് എസ്‌യുവി നേടിയിട്ടുള്ളതെന്നതും ശ്രദ്ധേയം. ഇതൊക്കെയാണെങ്കില്‍ എഞ്ചിന്‍ മുഖത്ത് ബ്രെസ്സ പഴയ ബ്രെസ്സ തന്നെയാണ്.

ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോഡീസല്‍ എഞ്ചിനിലാണ് മാരുതി വിറ്റാര ബ്രെസ്സയുടെ ഒരുക്കം. 89 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നത്.

ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

കോമ്പസിന്റെ കാര്യമെടുത്താലോ, 1.4 ലിറ്റര്‍ ടര്‍ബ്ബോപെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ബേബി ജീപ്പിലുള്ളത്. 160 bhp കരുത്തും 250 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ ഏകുമ്പോള്‍, 170 bhp കരുത്തും 350 Nm torque ഉം ടര്‍ബ്ബോഡീസല്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

വിറ്റാര ബ്രെസ്സയും കോമ്പസും രണ്ടു ഗണത്തില്‍പ്പെടുന്ന എസ്‌യുവികളാണെന്നതും വിസ്മരിച്ചു കൂടാ. 7.2 ലക്ഷം രൂപ മുതല്‍ക്കാണ് മാരുതി വിറ്റാര ബ്രെസ്സയുടെ വില. കോമ്പസിന്റെ പ്രൈസ്ടാഗ് ആരംഭിക്കുന്നത് 15.2 ലക്ഷം രൂപ മുതലും.

ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

അതേസമയം വിറ്റാര ബ്രെസ്സയില്‍ പുതിയ പെട്രോള്‍ എഞ്ചിനെ നല്‍കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി. നിലവില്‍ ഡീസല്‍ പരിവേഷത്തില്‍ മാത്രമാണ് ബ്രെസ്സയുടെ വരവ്.

ഇത് ജീപ് കോമ്പസാകാനുള്ള മാരുതി വിറ്റാര ബ്രെസ്സയുടെ ശ്രമം!

ഒരുപക്ഷെ ബലെനോ RS ല്‍ നിന്നും കടമെടുത്ത 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനിലാകും ബ്രെസ്സ പെട്രോള്‍ അണിനിരക്കുക.

Image Source:Saurabh Bishnoi

English summary
Maruti Vitara Brezza Modified To Look Like Jeep Compass. Read in Malayalam.
Story first published: Friday, March 9, 2018, 20:06 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark