മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

എക്‌സ്‌പോയില്‍ മെര്‍സിഡീസിന്റെ സ്റ്റാളില്‍ മാത്രം നിശബ്ദത തളം കെട്ടി നില്‍ക്കുകയാണ്. സ്റ്റാളിലേക്ക് വരുന്നവരെ നോക്കി നീല കുപ്പായമണിഞ്ഞ സുന്ദരി പുഞ്ചിരിക്കുന്നുണ്ട്. ആ ചിരിയില്‍ മയങ്ങി സ്റ്റാളിലേക്ക് ചെന്നപ്പോഴാണ് പുതിയ മെര്‍സിഡീസ് മെയ്ബാക്ക് S650 യെ കണ്ടത്. ചുമ്മാതല്ല ഇവിടെ ഇത്ര ഗൗരവം!

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

2.67 കോടി രൂപ വിലയുള്ള ഭീകരനാണ് സ്റ്റാളിലുള്ളത്. മെര്‍സിഡീസിന് കീഴിലുള്ള മെയ്ബാക്കിന്റെ ഫ്‌ളാഗ്ഷിപ്പ് ലിമോസീനാണ് ഇവിടെയുള്ള മെര്‍സിഡീസ് മെയ്ബാക്ക് S650. ഈ ഭീകരന്‍ ലിമോസിനെ എക്‌സ്‌പോയുടെ ആദ്യ ദിനമാണ് മെര്‍സിഡീസ് ഔദ്യോഗികമായി അവതരിപ്പിച്ചത്.

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

S650 യ്ക്ക് ഒപ്പം മെര്‍സിഡീസ്-മെയ്ബാക്ക് S560 യും ഇന്ത്യന്‍ തീരമണഞ്ഞിട്ടുണ്ട്. 1.94 കോടി രൂപയാണ് മെയ്ബാക്ക് S560 യുടെ എക്‌സ്‌ഷോറൂം വില. ബൈ-ടര്‍ബ്ബോ 6.0 ലിറ്റര്‍ V12 എഞ്ചിനാണ് മെര്‍സിഡീസ് മെയ്ബാക്ക് S650 ലിമോസീന്റെ പവര്‍ഹൗസ്.

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

5,500 rpm ല്‍ 621 bhp കരുത്തും 2,300-4,200 rpm ല്‍ 1,000 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് നാല് ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തുക.

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

കേവലം 4.6 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത മെയ്ബാക്ക് S650 കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററായാണ് ലിമോസീന്റെ വേഗത കമ്പനി നിജപ്പെടുത്തിയിരിക്കുന്നത്.

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

എഎംജിയുടെ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് മെയ്ബാക്ക് S560 യുടെ വരവ്. 462.5 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. 9 സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് മെയ്ബാക്ക് S560 യുടെ നാല് ചക്രങ്ങളിലേക്കും കരുത്തെത്തുന്നത്.

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത പിന്നിടാന്‍ S560 യ്ക്ക് വേണ്ടത് 4.8 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മെയ്ബാക്ക് S560 ലിമോസീന്റെ പരമാവധി വേഗത.

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

ആഢംബരം തുളുമ്പുന്ന ഡിസൈനിന് എസ്-ക്ലാസ് പണ്ടേ തൊട്ടേ പേരു കേട്ടതാണ്. ഇതേ മഹിമ പതിന്മടങ്ങ് വര്‍ധിപ്പിച്ചാണ് പുതിയ മെര്‍സിഡീസ് മെയ്ബാക്ക് S650 വരുന്നത്.

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

സന്ദര്‍ശകര്‍ ലിമോസീന് ചുറ്റും നിശബ്ദമായി നിന്നാണ് ഡിസൈന്‍ തികവിനെ കണ്ടാസ്വദിക്കുന്നത്. ഭീമകരമായ ഗ്രില്ലും, ബോണറ്റിന് മേലെയുള്ള മെയ്ബാക്ക് ലോഗോയും ശ്രദ്ധ പിടിച്ചു പറ്റിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

ക്രോം പൂശി എത്തിയ മുന്‍, പിന്‍ ബമ്പറുകള്‍ ലിമോസീന്റെ ആഢംബരം ദൂരെ നിന്നെ വിളിച്ചോതും. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവമാകും പുതിയ മെര്‍സിഡീസ് മെയ്ബാക്ക് S650 പിന്‍നിര യാത്രക്കാര്‍ക്ക് നല്‍കുക.

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

നീളമേറിയ വീല്‍ബേസുള്ളതിനാല്‍ ആവശ്യത്തിലേറെ വിശാലമാണ് അകത്തളം. മാജിക് ബോഡി കണ്‍ട്രോള്‍, മാജിക് സ്‌കൈ കണ്‍ട്രോള്‍, ക്രിസ്റ്റല്‍ ഡിസൈന്‍ ടെയില്‍ ലാമ്പ്, മള്‍ട്ടിബീം ഹെഡ്‌ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ലിമോസീന്റെ വിശേഷങ്ങള്‍.

മെര്‍സിഡീസിന് മുമ്പില്‍ ഭയങ്കര നിശബ്ദത, കാരണക്കാരന്‍ പുതിയ മെയ്ബാക്ക് S650

റഡാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറും മെയ്ബാക്കില്‍ ഒരുങ്ങിയിട്ടുണ്ട്.

English summary
Mercedes-Maybach S650 Launched In India At Rs 2.73 Crore. Read in Malayalam.
Story first published: Saturday, February 10, 2018, 16:54 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark